- യുഎസ്-യുകെ വ്യാപാര കരാറിൽ ധാരണ; സ്റ്റീൽ, അലുമിനിയം, കാർ തീരുവകളിൽ ഇളവ്
- പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി
- യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ
- ആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിനാലാമൻ
- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
- 'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത് മാലിന്യം
കാവല്‍ മാലാഖ (നോവല്‍ – 5): കാറ്റത്തെ കൊന്നകള്‍
- Oct 21, 2020

സൈമണ്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. മുഖം കഴുകി ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു. ശൂന്യം, ചായ എടുത്തു വച്ചിട്ടില്ലല്ലോ. ഇവളിതുവരെ വന്നില്ലേ! ബെഡ്റൂമില്‍ ചെന്നു നോക്കി. ആരുമില്ല. കൊച്ചിനെയും കൊണ്ട് ഇതെങ്ങോട്ടു പോയിക്കാണും. രാത്രി ഇനി അതിനെയും കൊണ്ടാണോ ഡ്യൂട്ടിക്കു പോയത് ആവോ. അതിനു പക്ഷേ ആശുപത്രിക്കാര് സമ്മതിക്കുമോ?
തിരികെ വന്നു ഡ്രോയിംഗ് റൂമിലെ സോഫയിലേക്കു സിഗരറ്റും കത്തിച്ചിരിക്കുമ്പോള്‍ കതകു തുറന്നു കുഞ്ഞുമായി സൂസന് വരുന്നു. സൈമന്റെ കണ്ണുകള്‍ രൂക്ഷമായി. വെറുപ്പുകൊണ്ടു ചുണ്ടുകള്‍ കോടി.
“എവിടെയായിരുന്നെടീ…?”
സൈമന്റെ ചോദ്യം കേട്ടു സൂസന് കുലുങ്ങിയില്ല. ഒരു ഭാവഭേദവുമില്ലാതെ തിരിച്ചു ചോദിച്ചു:
“അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്. നിങ്ങള്‍ എവിടെയായിരുന്നു ഇന്നലെ രാത്രി? ഇപ്പോ എന്തിനാ ഇങ്ങോട്ടു പോന്നേ? ആരേ കാണാനാ?”
അവളുടെ ശബ്ദത്തിനു പതിവിലും കവിഞ്ഞ മുഴക്കം, എവിടെനിന്നോ പകര്‍ന്നു കിട്ടിയ ധൈര്യത്തില്‍ പതഞ്ഞുയരുന്ന പകയോടെ അവള് നില്ക്കുന്നു.
സൈമന്റെ ദേഷ്യം ഉരുകിയൊലിച്ചു. പക്ഷേ, ഒരബദ്ധം പറ്റിയെന്നു കരുതി ഭാര്യയുടെ മുന്നില്‍ അങ്ങനെയങ്ങു തോറ്റു കൊടുക്കാന്‍ കഴിയില്ലല്ലോ.
“ആ, ഇന്നലെ ഞാനല്‍പ്പം ഓവറായിട്ടു കഴിച്ചു. വന്നപ്പോ ഇച്ചിരി വൈകി. നിന്റെ കാര്യം ഓര്‍ത്തില്ല. അല്ല, ഒരു ദിവസം കൊച്ചിനെ നോക്കാന്‍ ലീവെടുത്തെന്നു വച്ച് ആശുപത്രീന്നു പിരിച്ചുവിടകയൊന്നും ഇല്ലല്ലോ.” പുച്ഛത്തില്‍ പൊതിഞ്ഞ മറുപടി.
“ആയിക്കോ, ഇനിയിപ്പോ ഡെയിലി ഓവറായിക്കോ. എന്നിട്ടു നല്ല മനസു തോന്നുമ്പോ കയറി വന്നാ മതി. പക്ഷേ, മേലില്‍ എന്റെ കുഞ്ഞിനെ കഷ്ടപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല. നാളെ മുതല്‍ എനിക്കു മോണിംഗ് ഷിഫ്റ്റാണ്. കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമില്‍ ചേര്‍ത്തിട്ടാ വരുന്നത്. ഒന്നുകൂടി പറഞ്ഞേക്കാം, ഇനി കുടിക്കണമെങ്കില്‍ സ്വന്തമായി കാശുണ്ടാക്കിക്കോണം. എന്റെ കൈയീന്നു പത്തു പൈസ കിട്ടുമെന്നു കരുതണ്ട.”
അവള് മറുപടിക്കു കാത്തുനില്‍ക്കാതെ അകത്തേക്കു പോയി. സൈമന്റെ മുഖവും മനസും ഇരുണ്ടു. അപ്പോ, താന്‍ അവളുടെ ചെലവില്‍ കഴിയുന്നു എന്നൊരു ധാരണ അവള്ക്കമുണ്ട്. അതല്ലേ, ഭര്‍ത്താവിനോടു പോലും ചോദിക്കാതെ കൊച്ചിനെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയത്. നല്ല ഭാര്യമാര്‍ ഭര്‍ത്താവിനു കീഴടങ്ങി ജീവിക്കണം. എന്നെ ഭരിക്കാന്‍ ഇവളാര്! കുഞ്ഞിന്റെ അടുത്തിരുന്നു സിഗരറ്റ് വലിക്കരുതെന്നും മദ്യം കഴിക്കരുതെന്നുമൊക്കെ അവള്‍ക്കു പറയാം. എന്നുവച്ചു വര്‍ഷങ്ങളായുള്ള ശീലങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കാന്‍ പറ്റുമോ!
സൈമന്റെ മുഖം വലിഞ്ഞു മുറുകുന്നതു സൂസന് കണ്ടു. മനസില്‍ തന്നോടുള്ള വെറുപ്പ് കണ്ണുകളില്‍ തീക്കാറ്റായി ഇരമ്പുന്നതും കണ്ടു. പക്ഷേ, ഒന്നും കാണാത്ത മട്ടില്‍, ഒന്നും ശ്രദ്ധിക്കാത്ത മട്ടില്‍ അവള് കുഞ്ഞിനു പാലു കൊടുത്തു. അവന് ഉറക്കമായി. രാത്രിയുടെ ക്ഷീണത്തില്‍ അവളും പാതി മയക്കത്തിലേക്കു വഴുതിത്തുടങ്ങിയപ്പോള് സൈമണ്‍ മുറിയിലേക്കു വന്നു. ഉറങ്ങുന്ന കുഞ്ഞിനെ മാറോടടുപ്പിച്ച് ഉറക്കത്തിന്റെ അതിരുകള്‍ തേടി അവള് കിടന്നു.
പുറംലോകമെല്ലാം വെള്ളപ്പുടവയില്‍ പുളകമണിഞ്ഞിട്ടും മനസ് പുകപടലംകൊണ്ടു നിറഞ്ഞിരിക്കുന്നു. മനസ് വിതുമ്പുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ മുഖത്തേക്കവള്‍ നിശ്ശബ്ദം നോക്കിക്കിടന്നു, കണ്ണുകള്‍ പാതിയടഞ്ഞിരുന്നു.
കുഞ്ഞിന്റെ അനക്കം കണ്ടു വീണ്ടും കണ്ണു തുറന്നു. അവന്റെ കുഞ്ഞിക്കൈയെടുത്ത് നേരേ വച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു പോലെ. നിറകണ്ണുകളോടെ ആ കവിളില്‍ ചുംബിച്ചു. അവനൊപ്പം കിടക്കുമ്പോഴാണ് മനസിന് ഒരല്പമെങ്കിലും ആശ്വാസം. പക്ഷേ, അവന്റെ നനഞ്ഞൊട്ടിയ കവിള്‍ത്തടം ഓരോ നിമിഷവും സമാധാനം തകര്ത്തുകൊണ്ടുമിരിക്കുന്നു.
എന്തു സുരക്ഷിതത്വമാണ് അവനീ വീട്ടിലുള്ളത്. ആദ്യമൊക്കെ കുഞ്ഞിനെ തനിച്ചാക്കി ജോലിക്കു പോകുമ്പോള്‍ സൈമനുണ്ടല്ലോ എന്ന ധൈര്യമായിരുന്നു. ഇപ്പൊഴാ വിശ്വാസത്തിന്റെ നൂലിഴകള്‍ ദിനംപ്രതിയെന്നോണം പൊട്ടിക്കൊണ്ടിരിക്കുന്നു.
ദേഷ്യമോ വെറുപ്പോ നിരാശയോ ദുഃഖമോ എന്തെന്നറിയാത്ത വികാരങ്ങളുടെ സമ്മിശ്രമായി മനസ് കിടന്നു പിടയ്ക്കുന്നു. കുഞ്ഞിനു മുലയൂട്ടുന്ന അമ്മ ദേഷ്യപ്പെടാന്‍ പാടില്ല. ആ ദേഷ്യം വിഷമായി മുലപ്പാലിലും കലരും. അതവന്റെ മനസും ശരീരവും മലീമസമാക്കും.
ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിനായി താന്‍ എത്രയെത്ര കഥകളും കവിതകളും ഉച്ചത്തില്‍ വായിച്ചു കേള്‍പ്പിച്ചിരിക്കുന്നു. എത്രയോ നല്ല പാട്ടുകള്‍ പാടിക്കൊടുത്തിരിക്കുന്നു. അതൊക്കെ കണ്ടു സൈമന് അന്ധാളിച്ചിരുന്നിട്ടുണ്ട്. തനിക്കെന്താ ഭ്രാന്താണോ എന്നു ചോദിച്ചിരിക്കുന്നു എത്രവട്ടം. കുഞ്ഞു ജനിക്കും മുന്പല്ല, ജനിച്ച ശേഷം പോലും താത്പര്യം കാണിക്കാത്ത ആള്, ഇങ്ങനെ പെരുമാറുന്നതില്‍ എന്താണദ്ഭുതം!
ഓര്‍മകളുടെ കുത്തൊഴുക്കില്‍, തൊട്ടു പിന്നില്‍ വന്നു നിന്ന സൈമനെ അവള് കണ്ടില്ല. അവന്റെ കണ്ണുകളില്‍നിന്നു തീ പാറുന്നുണ്ടായിരുന്നു. ഭര്‍ത്താവിനെ പട്ടിണിക്കിട്ട് കിടക്കുന്നതു കണ്ടില്ലേ. കുഞ്ഞിനെ ഉറക്കിയിട്ടു വരുമെന്നു കരുതി. എന്നിട്ടു ദാ കിടന്നുറങ്ങുന്നു. വിശന്നിട്ടു വയറു കാളുന്നു. അപ്പോഴാണ് അവളുടെ ഒരുറക്കം. പല്ലിറുമ്മുന്ന ശബ്ദം കേട്ടാണു സൂസന് തിരിഞ്ഞു നോക്കിയത്.
“നിങ്ങള്‍ ഒന്നുറങ്ങാന്‍ കൂടി സമ്മതിക്കില്ലേ?”
“നീയെന്താ കഴിക്കാനൊന്നും ഉണ്ടാക്കി വയ്ക്കാത്തത്?”
“അവിടെ ബ്രെഡ് ഇരിക്കുന്നുണ്ടല്ലോ. എടുത്തു കഴിച്ചൂടേ? എനിക്കു തീരെ വയ്യ. നിങ്ങളൊന്നു പോ.”
അവള് തിരിഞ്ഞു കിടന്നു മകനെ ചേര്‍ത്തു പിടിച്ചു.
“എന്താ നിന്റെ മനസിലിരിപ്പ്, എനിക്കൊന്നറിയണമല്ലോ….”
സൈമണ്‍ വിടാന്‍ ഭാവിച്ചായിരുന്നില്ല. തോളില്‍ പിടിച്ചു ബലമായി നേരേ കിടത്തി. സാരിത്തലപ്പു വലിച്ചു മാറ്റി സൈമണ്‍ അവളുടെ മീതേ പാഞ്ഞു കയറി. ചുണ്ടുകള്‍ കടിച്ചെടുക്കാനുള്ള ആവേശം രോഷത്തിന്റെ മേലാവരണത്തില്‍ പൊതിഞ്ഞിരുന്നു. അവളിലേക്കു പടര്‍ന്നു കയറാനുള്ള മൃഗീയ ശ്രമമായിരുന്നു അത്.
കട്ടിലിലെ പിടിവലിക്കിടെ കുഞ്ഞുണര്‍ന്ന് ഉച്ചത്തില്‍ കരഞ്ഞു. സൈമന്റെ ശ്രദ്ധ ഒന്നു പാളിയെന്നു കണ്ടപ്പോള്‍ സൂസന് സര്‍വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി. സൈമണ്‍ കട്ടിലില്‍നിന്നു തറയിലേക്കു വീണു. അയാള്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു കൈയും കാലും പരിശോധിക്കുമ്പോഴേക്കും സൂസന് സാരി നേരേയാക്കി, അവളുടെ ശ്വാസഗതി ഉയര്‍ന്നുതാണു. കുഞ്ഞിനെയുമെടുത്ത് ഭിത്തിയോടു ചേര്‍ന്നു. കണ്ണുകളില്‍ ഭയം കാടുപിടിച്ചു.
“നാശം, കരയാന്‍ കണ്ടൊരു നേരം!” സൂസനോടുള്ള ദേഷ്യം കുഞ്ഞിനോടുള്ള ശാപമായി പുറത്തേക്കു പ്രവഹിപ്പിച്ചുകൊണ്ട് സൈമണ്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. സൂസന് കതകടച്ചു തഴുതിട്ടു.
ദിവസവും രാത്രി ഒമ്പതു മണിക്ക് ആശുപത്രിയില്‍ ജോലിക്കു കയറണം. രാവിലെ ഉറക്കമൊഴിഞ്ഞു വരുമ്പോള്‍ ഒന്നുറങ്ങാന്‍ മനസ് വെമ്പല്‍ കൊള്ളും. പക്ഷേ, മിക്കവാറും സാധിക്കാറില്ല. കുഞ്ഞിന്റെ കാര്യങ്ങളും വീട്ടുജോലിയുമെല്ലാം ഒന്നൊതുക്കി വരുമ്പോഴായിരിക്കും ഭര്‍ത്താവിന്റെ വികാര തീവ്രതകള്‍ അടക്കിക്കൊടുക്കേണ്ട ബാധ്യത. എതിര്‍ത്തിട്ടില്ല, ഇന്നു വരെ. എല്ലാം സഹിച്ചു, മറുത്തൊരു ശബ്ദം പോലും കേള്‍പ്പിക്കാതെ. ഏതു നിമിഷവും ഒരു കാമഭ്രാന്തനായി മുന്നില്‍ ചാടിവീഴുന്ന ഭര്‍ത്താവിനെ ബഹുമാനിക്കാതിരുന്നിട്ടില്ല. ആ ബലിഷ്ടമായ കരങ്ങളില്‍, വന്യമായ കണ്ണുകളില്‍ എപ്പോഴും ആളിക്കത്തുന്നതു കാമാഗ്നി മാത്രം. ആ മുഖത്തു സ്നേഹപൂര്‍വം ഒരു ചിരി, ആര്‍ദ്രമായൊരു നോട്ടം വിരിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങള്‍ കടന്നു പോയതു പോലെ.
കാമത്തിന്റെ പുത്തന്‍ മുള്ളുകള്‍ മാംസത്തില്‍ തുളച്ചു കയറുമ്പോള്‍ ഭാര്യയുടെ വേദനയും ഞരക്കങ്ങളുമെല്ലാം അവന് ആവേശം പകരുക മാത്രമാണു ചെയ്യുക. ലൈംഗികചോദനകള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരുപകരണം മാത്രം അവള്.
പുകയുക, എരിയുക, ചാമ്പലാകുക, സ്നേഹത്തിനോ പ്രേമത്തിനോ ആലിംഗനത്തിനോ വാത്സല്യത്തിനോ സ്ഥാനമില്ല. നൊമ്പരം മൂടുന്ന ശരീരത്തിന് ആശ്വാസം നല്കാന് മാര്‍ഗം കാണാതെ തളര്‍ന്ന് ഉറങ്ങാന്‍ ശ്രമിക്കുമ്പോഴൊക്കെ ചിന്തിച്ചുപൊയിട്ടുണ്ട്, ആരാണു താന്‍, ഭാര്യയോ അതോ അടിമയോ!
പണം കൊടുക്കില്ലെന്നും കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയെന്നു പറഞ്ഞപ്പോള്‍, ഇനിയെങ്കിലും കാര്യങ്ങള്‍ വകതിരിവോടെ മനസിലാക്കാന്‍ ശ്രമിക്കുമെന്നാണു കരുതിയത്. അല്ലാതെ തന്റെ ചെലവില്‍ കഴിയുന്നെന്നു കുറ്റപ്പെടുത്താന്‍ ശ്രമിച്ചതല്ല. ഇനിയിപ്പോ അങ്ങനെയാണു കരുതിയിരിക്കുന്നതെങ്കില്‍ ആയിക്കോട്ടെ, തനിക്കൊന്നുമില്ല, ഒന്നും. അതിനി തിരുത്താനും പോകുന്നില്ല. അങ്ങനെയൊരു ദുരഭിമാനം തോന്നിയാല്‍ അതിന്റെ പേരിലെങ്കിലും ജോലി അന്വേഷിക്കുമല്ലോ. ജോലിക്കു പോകുമ്പോള്‍ അത്രനേരമെങ്കിലും കുടിയും ഊരുതെണ്ടലും കുറയുകയം ചെയ്യുമല്ലോ.
പക്ഷേ, സൈമന്റെ മനസ് യാത്ര ചെയ്തത് ആ വഴിക്കൊന്നുമായിരുന്നില്ല. ജീവിതം സുഖലോലുപമായി കഴിച്ചുകൂട്ടി വന്നതാണ്. ഇനിയതിനുള്ള വഴി അടയുമോ….
(തുടരും…..)
Latest News:
യുഎസ്-യുകെ വ്യാപാര കരാറിൽ ധാരണ; സ്റ്റീൽ, അലുമിനിയം, കാർ തീരുവകളിൽ ഇളവ്
ലണ്ടൻ: യുകെ - യുഎസ് വ്യാപാരകരാർ ധാരണയായി. ഡൊണാൾഡ് ട്രംപ് യുകെ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള 25...UK NEWSപാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി
ഇസ്ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആ...World'ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വ...
അപ്പച്ചൻ കണ്ണഞ്ചിറ റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേത...Spiritualയുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ
“ശാന്തമീ, രാത്രിയിൽ” മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാ...Moviesആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിന...
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി പോപ്പ്സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ...Worldസിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്...Worldപാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽ...India'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത...
കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. അപ്പച്ചൻ കണ്ണഞ്ചിറ റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽസംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ്
- യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ “ശാന്തമീ, രാത്രിയിൽ” മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി ചിത്രമാണ് ശാന്തമീ രാത്രിയിൽ. ജാസി ഗിഫ്റ്റും ജയരാജും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ശാന്തമീ രാത്രിയിൽ. ഗാനങ്ങൾ കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം എന്നിവരുടേതാണ്. ഛായാഗ്രഹണം നവീൻ ജോസഫ് സെബാസ്റ്റിയൻ, വിഘ്നേഷ് വ്യാസ്(യുകെ). എഡിറ്റർ ഇ എസ് സൂരജ്. ജോബി ജോസ്,
- ആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിനാലാമൻ വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി പോപ്പ്സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതിന് പിന്നാലെ റോമൻ കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന പുറത്ത് വന്നിരുന്നു.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്ന പതിനായിരക്കണക്കിന് തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും അഭിസംബോധന ചെയ്തു കൊണ്ടാണ് പുതിയ പോപ്പ് ബാൽക്കണിയിലെത്തിയത്. ആദ്യത്തെ അമേരിക്കൻ പോപ്പായ റോബർട്ട് പ്രിവോസ്റ്റ് ചിക്കാഗോയിൽ നിന്നുള്ളതാണ്. ചാപ്പലിനുള്ളിലെ 133 കർദ്ദിനാൾമാരിൽ നിന്നാണ് പോപ്പിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഷിക്കാഗോയിൽ ജനിച്ച പ്രെവോസ്റ്റ് തന്റെ
- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി ലോകത്തിന് സൂചന നൽകി. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്ന ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും പുകയെ ഉച്ചത്തിൽ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അതായത്, ചാപ്പലിനുള്ളിലെ 133 കർദ്ദിനാൾമാരിൽ ഒരാൾ കോൺക്ലേവിൽ വിജയിക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിട്ടുണ്ടെന്നാണ് അർത്ഥം. കോൺക്ലേവ് അവസാനിച്ചു എന്നതിന്റെ കൂടുതൽ സ്ഥിരീകരണമായി, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങി. നാലാമത്തെ ബാലറ്റിന്
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽപ്പ സമയത്തിന് മുൻപ് ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി. ജമ്മുവിലെയും പഞ്ചാബിലെയും സൈനികൾ താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾകൊപ്പം ഡ്രോൺകൾ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോൺ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം. 16 ഡ്രോണുകളാണ് ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് എന്നാണ് വിവരം. ജമ്മു സർവകലാശാലയ്ക്ക് സമീപം ഡ്രോണുകൾ വെടിവച്ചിട്ടു. അതിനിടെ, ജയ്സാൽമീറിലും

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

click on malayalam character to switch languages