1 GBP = 107.88
breaking news

യുക്മ കലാതിലകം മിന്നാജോസും ബ്രിട്ടനിലെ കലാപ്രതിഭകളും കൈകോർത്ത ബി ക്രിയേറ്റിവ് ബാനറിൽ നിർമ്മിച്ച “കൃഷ്ണ” റിലീസ് ചെയ്തു

യുക്മ കലാതിലകം മിന്നാജോസും ബ്രിട്ടനിലെ കലാപ്രതിഭകളും കൈകോർത്ത ബി ക്രിയേറ്റിവ് ബാനറിൽ നിർമ്മിച്ച “കൃഷ്ണ” റിലീസ് ചെയ്തു

സ്റ്റോക്ക് ഓൺ ട്രെന്റ്: കൊറോണക്കാലത്തിന്റെ വിരസത അകറ്റി മലയാളി മനസ്സുകളിൽ ഗൃഹാതുരത്വത്തിന്റെ താളലയ വർണ്ണങ്ങളുമായി ”കൃഷ്ണ” പുറത്തിറങ്ങി. ഒട്ടേറെ പുതുമകൾ കോർത്തിണക്കിയ നൃതോപഹാരം യുക്മ കലാതിലകം മിന്നാജോസും കലാപ്രതിഭകളും കൈകോർക്കുന്ന കൃഷ്ണ “ബീ ക്രിയേറ്റിവിന്റ” ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

ബീ ക്രിയേറ്റിവിന്റെ ഫെയ്സ്ബുക് പേജിലൂടെ ഇന്ന് റിലീസ് ചെയ്ത കൃഷ്ണ ഇതിനകം തന്നെ ആയിരക്കണക്കിന് മലയാളികളാണ് നെഞ്ചോട് ചേർത്തിരിക്കുന്നത്. ഡെന്നാ ആൻ ജോമോൻ, ജിയാ ഹരികുമാർ, അലീനാ സെബാസ്റ്റിയൻ, സൈറ മരിയാ ജിജോ, അന്നാ ജിമ്മി മൂലംകുന്നം എന്നീ അഞ്ച് കൗമാര പ്രതിഭകൾ ചേർന്നാലപിച്ച “തുളസിക്കതിർ നുള്ളിയെടുത്തു് ”എന്ന മനോഹരഗാനത്തിന് സാലിസ്ബറി നൻടം ഫാമിൽ കലാതിലകം മിന്നാ ജോസ്‌ രാധയായും ആൻഡ്രിയ ജിനോ കൃഷ്ണനായും നൃത്തച്ചുവടുകൾ വച്ചു. മനോഹര ദൃശ്യാവിഷ്കാരങ്ങളിലൂടെ നൻടം ഫാമിന്റെ മുഴുവൻ ചാരുതയും പകർത്തിയ സ്റ്റാലിൻ സണ്ണിയുടെ ചിത്രീകരണം, യു കെയിലെ പ്രശസ്ത ഗായകനായ ഹരീഷ് പാലയുടെ വീഡിയോ എഡിറ്റിങ്ങ് തുടങ്ങിയവ കൃഷ്ണയുടെ പ്രധാന ഘടകങ്ങളാണ്. ചിത്രീകരണം പൂർത്തിയായി ഇന്ന് പുറത്തിറങ്ങിയ “സംഗീത-നൃത്ത കതിർമാല” ഏറ്റുവാങ്ങി ഈ കലാകാരികളെ പ്രോത്സാഹിപ്പിക്കുവാൻ മുഴുവൻ മലയാളികളെയും ഹൃദയപൂർവ്വം ക്ഷണിക്കുകയാണെന്ന് ബി ക്രിയേറ്റിവ് ടീം അറിയിച്ചു.

ബീ ക്രിയേറ്റിവിന്റെ ഫെയ്സ്ബുക് പേജ് ലൈക് ചെയ്ത് ഈ നൃത്തശില്പം ആസ്വദിക്കുക.

https://m.facebook.com/story.php?story_fbid=761149357797121&id=100487498384043https://m.facebook.com/story.php?story_fbid=761149357797121&id=100487498384043

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more