1 GBP = 110.75
breaking news

ഗർഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾ സഹായിക്കണം

ഗർഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾ സഹായിക്കണം

ടോം ജോസ് തടിയംപാട്

ഇടുക്കി എം പി ഡീൻ കുരിയാക്കോസ് ഇന്നു രാവിലെ ഫോൺവിളിച്ചു മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടിൽ പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. ഒരു ഓട്ടോറിക്ഷ ഓടിച്ചു ഗർഭിണിയായ ഭാര്യയും മൂന്നുവയസുള്ള കുട്ടിയും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി, ഇവരെ സഹായിക്കാൻ ലെസ്റ്റർ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉൾപ്പെടെയുള്ള നാട്ടുകാർ സജീവമായി രംഗത്തുണ്ട് എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താൻ അവർക്കു കഴിയുന്നില്ല അതുകൊണ്ടു യു കെ മലയാളികൾ സഹായിക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു .

കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന നമ്മളും ലോകവും വളരെ കഷ്ട്ടകാരമായിട്ടാണ് കടന്നുപോകുന്നത് എന്ന് ഞങ്ങൾക്ക് അറിയാം എങ്കിലും നിങ്ങളെകൊണ്ട് കഴിയുന്നത് നിങ്ങൾ ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അഭ്യർത്ഥിക്കുന്നു

   ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .




   പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്.. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..




   "ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു."",




   ACCOUNT NAME , IDUKKI GROUP




   ACCOUNT NO 50869805




   SORT CODE 20-50.-82




   BANK BARCLAYS.






   ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more