1 GBP = 105.70

പ്രോ​ട്ടോകോൾ ലംഘിച്ച്​ ഖുർആനും ഈത്തപ്പഴവും കൈപ്പറ്റി; സംസ്ഥാന സർക്കാറിനെതിരെ രണ്ട്​ ​കസ്​റ്റംസ്​ കേസ്​

പ്രോ​ട്ടോകോൾ ലംഘിച്ച്​ ഖുർആനും ഈത്തപ്പഴവും കൈപ്പറ്റി; സംസ്ഥാന സർക്കാറിനെതിരെ രണ്ട്​ ​കസ്​റ്റംസ്​ കേസ്​

കൊച്ചി: നയതന്ത്ര ബാഗ്​ സ്വർണ കള്ളക്കടത്ത്​ കേസിൽ സംസ്ഥാന സർക്കാറിന്​ കടുത്ത വെല്ലുവിളി ഉയർത്തി കസ്​റ്റംസ്​ രണ്ട്​ കേസ്​ രജിസ്​റ്റർ ചെയ്​തു. യു.എ.ഇ കോൺസുലേറ്റ്​ ഉദ്യോഗസ്ഥർക്ക്​ സ്വന്തം ഉപയോഗത്തിന്​ ഡി​േപ്ലാമാറ്റിക്​ ചാനലിലൂടെ കൊണ്ടുവന്ന മതഗ്രന്ഥങ്ങളും ആയിരക്കണക്കിന്​ കിലോ ഈത്തപ്പഴവും സംസ്ഥാന സർക്കാർ കൈപ്പറ്റിയതിനാണ്​ കേസുകൾ.

കസ്​റ്റംസ്​ ആക്​ട്​, കള്ളപ്പണം വെളുപ്പിക്കൽ നിയമം, എഫ്​.സി.ആർ.എ നിയമം എന്നിവയുടെ ലംഘനമാണ്​ നടന്നതെന്ന്​ ഉന്നത കസ്​റ്റംസ്​ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സം​ഭ​വ​ത്തി​ൽ മ​ന്ത്രി ജ​ലീ​ലി​നെ ഉ​ട​ൻ ചോദ്യം ചെ​യ്യുമെന്ന്​ അറിയുന്നു.

2017ൽ തിരുവനന്തപുരത്ത്​ യു.എ.ഇ കോൺസുലേറ്റ്​ ഉദ്യോഗസ്ഥർ ഇറക്കുമതി ചെയ്​ത 18,000 കിലോ ഈത്തപ്പഴം സംസ്ഥാന സർക്കാർ ഏറ്റുവാങ്ങി. ഇതിന്​ സമാനമായാണ്​ മതഗ്രന്ഥങ്ങളും സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിച്ചത്​.

നികുതി ഒഴിവാക്കൽ സർട്ടിഫിക്കറ്റി​െൻറ ആനുകൂല്യത്തിലൂടെ നയതന്ത്ര ഉദ്യോഗസ്ഥർ ​അവർക്കായി കൊണ്ടുവന്ന വസ്​തുക്കൾ സർക്കാർ സ്വീകരിച്ചത്​ കസ്​റ്റംസ്​ ആക്​ടി​െൻറ നഗ്​നമായ ലംഘനമാണ്​. വിദേശ സർക്കാറുകളിൽനിന്ന്​ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്തെങ്കിലും വാങ്ങുന്നതിന്​ നിരോധനമുണ്ട്​.

എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി), എ​ൻ.​െ​എ.​എ എ​ന്നി​വ​യു​ടെ ചോ​ദ്യം െ​ച​യ്യ​ലി​ന്​ പി​ന്നാ​ലെ​യാ​ണ്​ ക​സ്​​റ്റം​സി​െൻറ നീ​ക്കം. അ​തേ​സ​മ​യം, ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ളെ പ്ര​തി ​േ​ച​ർ​ത്തി​ട്ടി​ല്ല. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണോ മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്ത​ത് എ​ന്ന കാ​ര്യ​ത്തി​ല​ട​ക്കം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​വി​ടെ​യെ​ല്ലാം വി​ത​ര​ണം ചെ​യ്തെ​ന്നും അ​ന്വേ​ഷി​ക്കും. ചോ​ദ്യം ചെ​യ്യ​ലും മൊ​ഴി​യെ​ടു​പ്പും സാ​ക്ഷി​വി​സ്താ​ര​വും ഉ​ൾ​െ​പ്പ​ടെ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷ​മേ ആ​രെ​യൊ​ക്കെ പ്ര​തി​േ​ച​ർ​ക്ക​ണ​മെ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more