- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
കാരൂര്‍ സോമന്റെ ‘കാവല്‍ മാലാഖ’ (നോവല്‍ ആരംഭിക്കുന്നു)
- Sep 19, 2020
1.ഹിമബിന്ദുക്കള്‍
ദിവസങ്ങളായി ചത്തു കിടന്ന കണ്പോളകള് ഒന്നു ചലിച്ചു. ജീവനില്ലാത്ത കൃഷ്ണമണികളില്‍ ഒരനക്കം. മങ്ങിയ പ്രകാശത്തിന്റെ നേര്‍ത്ത വീചികളില്‍ സൈമണ്‍ കണ്ടു, സുസന്‍. രണ്ടു വര്‍ഷത്തിനു ശേഷം അവള്‍ക്കായൊരു ചിരി ചുണ്ടിന്റെ കോണിലെവിടെയോ കൊളുത്തി വലിച്ചു.
സ്വപ്നങ്ങളുടെ വിത്തു പാകിയ തണുത്ത മണ്ണില്‍ പ്രതീക്ഷകളുടെ കുഴിമാടങ്ങള്‍ മാത്രം. പോയ കാലത്തിന്റെ തുരുമ്പിച്ച വീണക്കമ്പികള്‍ മുഴക്കുന്നത് അപശ്രുതികള്‍ മാത്രം. കീഴടങ്ങാത്ത അഹംബോധത്തിന്റെ നിസ്സഹായതയില്‍ വീല്‍ ചെയറിന്റെ അഭയഹസ്തങ്ങളില്‍ മുറുകെപ്പിടിച്ച് അവനിരുന്നു.
2. പൂമ്പാറ്റയുടെ പുഞ്ചിരി
ചേതന മരവിച്ച കണ്ണുകളിലൂടെ സൂസന് യാത്ര ചെയ്തത് ആ പ്രഭാതത്തിലേക്കാണ്. രണ്ടു വര്‍ഷം മുമ്പ്, കൃത്യമായോര്‍ക്കുന്നുണ്ട്, മഞ്ഞു പുതച്ച നടപ്പാതയിലൂടെ ഓടിക്കിതച്ചത്, കുഞ്ഞു ചാര്‍ലിയുടെ പല്ലു മുളയ്ക്കാത്ത ചിരിയിലേക്കോടിയെത്താന്‍ വെമ്പിയത്. ഒരു രാത്രിക്ക് ഒരു യുഗത്തിന്റെ ദൈര്‍ഘ്യമുണ്ടായതെങ്ങനെ.
സ്പെയര്‍ കീ താക്കോല്‍പ്പഴുതില്‍ തിരിയുമ്പോള്‍ തന്നെ കേട്ടു, ചാര്‍ലിയുടെ കരച്ചില്. കതകു തുറന്നപ്പോള്‍, വെറും നിലത്തു ബോധം കെട്ടുറങ്ങുന്ന സൈമണ്‍. അത്താഴത്തിനൊപ്പം മദ്യം അകത്തായതിന്റെ മഹത്വം. ലഹരി സിരകളില്‍ പടര്‍ന്നു കയറിയാല്‍ പിന്നെ കുഞ്ഞിന്റെ കരച്ചിലല്ല, ബോംബ് പൊട്ടുന്നതു കേട്ടാലും എഴുന്നേല്‍ക്കില്ല.
എല്ലിന് കഷണങ്ങളും ശൂന്യമായ മദ്യക്കുപ്പിയും ഗ്ലാസുകളും, ഇടയില്‍ മുട്ടിലിഴയുന്ന ചാര്‍ലി. അമ്മയെ കണ്ടതോടെ കരച്ചിലിനു ശക്തി കൂടി, കൈനീട്ടി. ഓടിച്ചെന്നെടുത്തു മാറോടണച്ചിട്ടും അവനാശ്വാസമായില്ല. വിശപ്പിന്റെ നിലവിളി സൂസന് തിരിച്ചറിഞ്ഞു. പാലൂട്ടി ഉറക്കുമ്പോഴും കണ്ടും ഏതോ മുജ്ജډ ദുഃഖത്തിന്റെ ശേഷിപ്പു പോലെ അവന്റെ കുഞ്ഞിക്കണ്കോണുകളില് അടരാന്‍ വെമ്പി നില്ക്കുന്ന കണ്ണീര്‍ത്തുള്ളി.
അവന്റെ ഉറക്കത്തിന്റെ നിര്‍വൃതി സ്വന്തം മനസിലേക്കാവാഹിച്ച്, അടുക്കളയില്‍ ചെന്നു നോക്കുമ്പോള്‍ കാച്ചി കുപ്പിയിലൊഴിച്ചു വച്ച പാല് ഇളക്കമൊന്നും തട്ടാതെ സുരക്ഷിതമായിരിക്കുന്നുണ്ട്. സൈമണ്‍ മദ്യലഹരിയില്‍ കുഞ്ഞിനെക്കുറിച്ചോര്ത്തിട്ടു പോലുമുണ്ടാകില്ല. ആരോടു പറയാന്‍, എന്തു പരിഭവിക്കാന്‍!
ചോദിച്ചാല്‍ കിട്ടുന്ന മറുപടി അവള്‍ക്കറിയാം- “കുട്ടികളായാല്‍ കരഞ്ഞെന്നൊക്കെയിരിക്കും…”
കുട്ടിയെ നോക്കാന്‍ ഒരു ആയയെ നിര്‍ത്താമെന്നു വച്ചാല്‍ സമ്മതിക്കില്ല. കുട്ടിയെ നോക്കാന്‍ വയ്യെങ്കില്‍ പ്രസവിച്ചതെന്തിനെന്നായിരിക്കും അടുത്ത ചോദ്യം. രാത്രി കുഞ്ഞിനെ നോക്കാനുള്ള ജോലി സ്വയം ഏറ്റെടുത്തതാണ്. ആയയ്ക്കു കൊടുക്കാനുള്ള പണം തന്റെ ചെലവിന്റെ കണക്കില്‍ എഴുതിക്കോളാന്‍. സ്വന്തം കുഞ്ഞിനെ നോക്കാന്‍ വരെ കണക്കുപുസ്തകം!
സൈമണ്‍ ഒരാഴ്ച കുടിച്ചു തീര്‍ക്കുന്ന കാശു മതി, ഒരു മാസം ആയയ്ക്കു ശമ്പളം കൊടുക്കാന്‍. അതു പറഞ്ഞാല്‍ കോംപ്ലക്സ് തലപൊക്കും. എന്‍ജിനീയറിങ് ഡിഗ്രിയും കൊണ്ട് കടയില്‍ കണക്കെഴുതാനും തൂക്കിക്കൊടുക്കാനും പറ്റില്ലെന്നാണു ന്യായം. ജോലി അന്വേഷണം നിലച്ചപ്പോള്‍ വെറുതേ വീട്ടിലിരിപ്പായി. പ്രധാന ഹോബി സീരിയല്‍ കാഴ്ച. വലിയ ഇടവേളകളില്ലാതെ മദ്യപാനക്കൂട്ടങ്ങളും പാര്‍ട്ടിയും കൂത്തും. ഇതൊന്നുമില്ലെങ്കില്‍ സ്വന്തമായി വീട്ടില്‍ വാങ്ങിവച്ച് ഒറ്റയ്ക്കിരുന്നു കുടിച്ചോളും.
ലണ്ടനില്‍ ചവറു പോലെയുണ്ട് പ്രൊഫഷണല്‍ ഡിഗ്രിക്കാര്‍. ചെറിയ ജോലികള്‍ ചെയ്ത് ഉയര്‍ന്നു വരിക മാത്രമാണ് വിദേശികള്‍ക്കു മുന്നിലുള്ള വഴി. ദുരഭിമാനം അനുവദിക്കില്ലെങ്കില്‍ പിന്നെ ആരു പറഞ്ഞിട്ട് എന്തു കാര്യം! കൂടെ മടിയും അഹങ്കാരവും കൂടിയായില്‍ പറയാനുമില്ലല്ലോ.
പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കുമ്പോഴേക്കും സൈമന്റെ കരവലയത്തിലായിക്കഴിഞ്ഞിരുന്നു അവള്.
“കൊച്ച് ഒറക്കമാ, നീയിങ്ങോട്ടു വന്നേ, ചായയിടുന്നതൊക്കെ പിന്നെ….”
സൈമണു പണം കഴിഞ്ഞാല്‍ തന്നെക്കൊണ്ടുള്ള ഏക ആവശ്യം ഇതാണ്. ചൂടാറിയ കുപ്പിപ്പാലിലേക്കു നോക്കിയപ്പോള്‍ സൂസന്റെയുള്ളില് രോഷം പുകഞ്ഞു കത്തി.
“എനിക്കിപ്പം മനസില്ല. നിങ്ങള്‍ക്കിതല്ലാതെ വല്ല വിചാരവുമുണ്ടോ? കൊച്ചിനു കൊടുക്കാന്‍ വച്ചിരുന്ന പാല് അതുപോലെ ഇരിക്കുന്നു. തന്ത കുടിച്ചു കൂത്താടി ബോധമില്ലാതെ…. എന്നിട്ടിപ്പോ ശൃംഗരിക്കാന്‍ വന്നിരിക്കുന്നു… എന്നെക്കൊണ്ടൊന്നും പറയിക്കരുത്….”
സൈമണ്‍ തരിച്ചു നിന്നു. സൂസന്റെ ഇങ്ങനെയൊരു മുഖം ഇതുവരെ കണ്ടിട്ടില്ല. എല്ലാ ആഗ്രഹങ്ങള്‍ക്കും കീഴടങ്ങി കിടക്കയില്‍ തളര്‍ന്നു കിടക്കുക മാത്രം ചെയ്യാറുള്ള ഭാര്യ. ഒരു പരാതിയുമില്ലാതെ തന്നെ ഏറ്റുവാങ്ങാറുള്ളവള് ഇതാ ഈറ്റപ്പുലിയെപ്പോലെ ചീറുന്നു. എന്താണിവള്‍ക്കു പറ്റിയത്. വിഭ്രമം പുറത്തുകാട്ടാതെ അവന് ചോദിച്ചു.
“നീ ഒഴിച്ചുവച്ച പാല് അവന് കുടിച്ചു. ഇതു ഞാന്‍ ഇന്നു കാലത്തേക്കു കാച്ചി വച്ചതാ….”
ന്യായീകരണത്തിനു കാതു കൊടുക്കാതെ അവള് ഭക്ഷണപ്പാത്രങ്ങളുമായി കൊടുങ്കാറ്റു പോലെ പാഞ്ഞു പോയി. ഡൈനിംഗ് ടേബിളില്‍ പാത്രം വയ്ക്കുന്ന ശബ്ദത്തിനു പിന്നാലേ മുറിയുടെ വാതിലടയുന്ന ശബ്ദം. അതുകേട്ടു ഞെട്ടിയുണര്‍ന്ന കുഞ്ഞിന്റെ കരച്ചില്.
സൈമണ്‍ അല്പനേരം കൂടി അങ്ങനെ തരിച്ചു നിന്നു. പിന്നെ, മുഖത്തു പുച്ഛം വിരിഞ്ഞു. കണ്ണുകള്‍ ടിവി റിമോട്ടിനായി പരതി. ടിവിയില്‍ കണ്ണുനട്ട് ഭക്ഷണത്തിനു മുന്നിലേക്ക്. നിസംഗത എടുത്തണിയാന്‍ ശ്രമിച്ചിട്ടും മനസില്‍ ഒരായിരം ചോദ്യങ്ങള്‍ തുളഞ്ഞു കയറുന്നു. ഇവളെന്താണിങ്ങനെ? ആലോചിച്ചു, പിന്നെയും പിന്നെയും, കുറേക്കഴിഞ്ഞപ്പോള്‍ ചിന്തകള്‍ മറ്റേതോ കാടുകയറി.
കുഞ്ഞിനെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ സൂസന് ശ്രദ്ധിച്ചു. അവന്റെ നാപ്കിന് പോലും മാറ്റിയിട്ടില്ല. കണ്ണീരുണങ്ങിയ പാടുകളാണാ കുരുന്നു കവിളുകളില്‍. രാത്രി മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു കരഞ്ഞു തളര്ന്നിട്ടുണ്ടാകും എന്റെ കുഞ്ഞ്. ഇതൊക്കെ അനുഭവിക്കാന്‍ എന്തു പാപമാണിവന് ചെയ്തത്. അവളുടെ മനസിലെ കനലുകള്‍ വീണ്ടും ജ്വലിച്ചുയര്‍ന്നു. വാതില്‍ തുറന്നു പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു.
“എനിക്കൊരു കാര്യമറിയണം. നിങ്ങളീ കുഞ്ഞിന്റെ അച്ഛനാണോ?”
ഭക്ഷണത്തില്‍നിന്നു മുഖം തിരിച്ചു സൈമണ്‍ നിസ്സാരമായി ചോദിച്ചു, “എന്തിനാ എന്നോടു ചോദിക്കുന്നത്, നിനക്കല്ലേ അറിയൂ?”
ആദ്യമായല്ല സൈമണ്‍ ഈ ചോദ്യമെറിയുന്നത്. പുറത്ത് ഏതൊരു പുരുഷനോടൊന്നു മിണ്ടിയാലോ ചിരിച്ചാലോ ചോദ്യം ചെയ്യലുണ്ടാകും. സൈമന്റെ വിവാഹ പൂര്‍വ ബന്ധങ്ങളുടെ വൃത്തികെട്ട ഒരുപാടു കഥകള്‍ അറിഞ്ഞിട്ടും ഒരിക്കലും അങ്ങോട്ടൊന്നും ചോദിച്ചിട്ടില്ല.
“കൊച്ചിന്റെ തന്ത നിങ്ങളല്ലെന്നു തോന്നുന്നുണ്ടെങ്കില്‍ അതെന്റെ തെറ്റല്ല. നിങ്ങള്‍ കണ്ടിട്ടുള്ള പെണ്ണുങ്ങളെപ്പോലെയാണ് എല്ലാവരുമെന്നു കരുതരുത്.”
“നിനക്കിപ്പോ എന്താ പ്രശ്നം? കുഞ്ഞിന്റെ തന്തയെ കണ്ടുകിട്ടാന്‍ ഇറങ്ങിയിരിക്കുവാണോ?”
“സ്വന്തം കുഞ്ഞെന്ന ബോധമുണ്ടായിരുന്നെങ്കില് നിങ്ങളവന്റെ കരച്ചില് കേട്ടേനേ. എന്തിനാ അതിനെ ഇങ്ങനെ നരകിപ്പിക്കുന്നേ? എന്തു തെറ്റാ അതു നിങ്ങളോടു ചെയ്തേ…?”
സൈമന്റെ കൈ പൊങ്ങി. ഒരു നിമിഷം ലോകം മുഴുവന്‍ ഇരുട്ട്. പിന്നെ സൂസന്റെ തലയ്ക്കു ചുറ്റും പൊന്നീച്ച പറന്നു. അശരീരി പോലെ ഭര്‍ത്താവിന്റെ ശബ്ദം.
“മിണ്ടരുത് നീ. ഉദ്യോഗത്തിനെന്നു പറഞ്ഞ് രാത്രി ഒരുങ്ങിക്കെട്ടി പോയിക്കഴിഞ്ഞാല്‍ ഞാന്‍ തന്നാ കൊച്ചിനെ നോക്കുന്നേ. അല്ലാതെ നിന്റെ ചത്തു പോയ അപ്പനല്ല….”
പുറത്തു മഴ, അകത്ത് ഇടിമിന്നല്‍. തലയൊന്നു നേരേ നിര്‍ത്താറായപ്പോള്‍ സൂസന് കണ്ടു, മഴയത്തേക്ക് ഇറങ്ങി നടക്കുന്ന സൈമണ്‍. ക്രോധത്തിന്റെ മൂര്‍ധന്യത്തില്‍ കുടപോലുമെടുക്കാതെ, കൈയും വീശി, തിരിഞ്ഞൊന്നു നോക്കാതെ അവന് പോയി.
(തുടരും…..)
Latest News:

പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
തെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെട...World
വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണ...World
സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5...
മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസ...Spiritual
ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5 ശനിയാഴ്ച- ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാർഷികവും സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 5 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ റെവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM – Eparchy of Great Britain ) മുഖ്യകാര്മീകനാകും . തിരുനാൾ കുർബാനയിൽ
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages