1 GBP = 106.82

കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നു; ന്യൂകാസിലും സന്ദർലാൻഡും ഉൾപ്പെടെയുള്ള നോർത്ത് ഈസ്റ്റ് ലോക്കൽ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് സൂചന

കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നു; ന്യൂകാസിലും സന്ദർലാൻഡും ഉൾപ്പെടെയുള്ള നോർത്ത് ഈസ്റ്റ് ലോക്കൽ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് സൂചന

ന്യൂകാസിൽ: കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുമ്പോൾ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഏകദേശം 20 ദശലക്ഷം ആളുകൾ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്ന് സൂചന.
ന്യൂകാസിൽ, സണ്ടർലാൻഡ്, കൗണ്ടി ഡർഹാം എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ പുതിയ നടപടികൾക്ക് വിധേയമാക്കും.

വീടുകളിൽ പുറത്ത് നിന്നുള്ള ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ടാകും , പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ നേരത്തെ അടയ്ക്കാൻ ഉത്തരവിടുന്നത് തുടങ്ങിയവ ഇവയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രിസ്മസ് ആസ്വദിക്കാൻ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പുവരുത്താനുള്ള ഏക മാർഗം ഇപ്പോൾ നിലവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നതാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രാജ്യവ്യാപകമായി മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നോർത്ത് ഈസ്റ്റിനായുള്ള പുതിയ നടപടികളുടെ വിശദമായ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വൈകിട്ട് പ്രദേശത്തെ എംപിമാർ ആരോഗ്യമന്ത്രി നാദിൻ ഡോറിസുമായി കൂടിക്കാഴ്ച നടത്തി.
ന്യൂകാസിൽ, സൗത്ത് ടൈനെസൈഡ്, സണ്ടർലാൻഡ്, നോർത്തംബർലാൻഡ്, കൗണ്ടി ഡർഹാം എന്നിവിടങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നടപടികൾ ബാധകമാകുമെന്ന് എംപിമാരെ മന്ത്രി അറിയിച്ചതായാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more