ലണ്ടൻ: കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നതിനിടയിൽ തിങ്കളാഴ്ച മുതൽ ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ ഇംഗ്ലണ്ടിൽ നിയമവിരുദ്ധമായിരിക്കും.
പുതിയ നിയമ പരിധി വലിയ ഗ്രൂപ്പുകളെ സാമൂഹികമായി വീടിനകത്തോ പുറത്തോ എവിടെയും കണ്ടുമുട്ടുന്നത് നിരോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.എന്നാൽ ഇത് സ്കൂളുകൾ, ജോലിസ്ഥലങ്ങൾ അല്ലെങ്കിൽ കോവിഡ്-സുരക്ഷിത വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, സംഘടിത ടീം സ്പോർട്സ് എന്നിവയ്ക്ക് ബാധകമല്ല.
ജനങ്ങൾ നിയമം അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ പരമാവധി 3,200 പൗണ്ട് വരെ പിഴ ഈടാക്കും. സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾക്ക് നിരവധി ഇളവുകൾ ബാധകമാണ്. ആറ് അംഗങ്ങളിൽ അധികമുള്ള വീടുകളും സപ്പോർട്ട് ബബിൾസും ഇതിൽ നിന്നൊഴിവാകും. ഇളവുകളുടെ പൂർണ്ണമായ ലിസ്റ്റ് സർക്കാർ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ജൂലൈ നാലിന് ഏർപ്പെടുത്തിയ 30 ആളുകൾ എന്ന പരിധി ഗണ്യമായി കുറയ്ക്കുന്നതാണ് പുതിയ നിയമം. നിയമം ലംഘിക്കുന്നവർക്ക് 100 പൗണ്ട് പിഴ ഈടാക്കാൻ പോലീസിനെ അധികാരമുണ്ടായിരിക്കും, ഇത് ഓരോ ആവർത്തിച്ചുള്ള കുറ്റത്തിനും ഇരട്ടിയായി 3,200 പൗണ്ട് വരെ പിഴ ഈടാക്കും.
ഞയറാഴ്ച്ച വൈറസ് കേസുകൾ മൂവായിരമായി വർദ്ധിച്ചതോടെയാണ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മെയ് മുതൽ ഏറ്റവും ഉയർന്ന കണക്കാണ് ഞായറാഴ്ച്ച രേഖപ്പെടുത്തിയത്. ബോൾട്ടണിൽ നിയമങ്ങൾ ഇന്നലെ വീണ്ടും കർശനമാക്കിയിട്ടുണ്ട്, ഹോസ്പിറ്റാലിറ്റി വേദികളിൽ രാത്രി 10 മണിക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ നിരോധിക്കുകയും ചെയ്തു.
click on malayalam character to switch languages