- KSRTC ജീവനക്കാരുടെ ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി
- കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി; തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി
- കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം
- നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ ; തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി
- മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ കുത്തേറ്റത് മലയാളി നേഴ്സായ അച്ചാമ്മ ചെറിയാന്
- ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു
- അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
കരുണയുടെ നിറദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിച്ചപ്പോൾ സർഗ്ഗസംഗീതത്തിന്റെ സൂര്യതേജസ്സിൽ തിളങ്ങി യുകെയിലെ കൗമാര പ്രതിഭകൾ…. വിടരുവാൻ കൊതിക്കുന്ന ഈ കലാമുകുളങ്ങൾക്ക് ഹൃദയത്തിൽ തൊട്ടൊരു കൂപ്പുകൈ…..
- Sep 07, 2020
സി.എ.ജോസഫ്
(രക്ഷാധികാരി, യുക്മ സാംസ്കാരിക വേദി)
അതിജീവനത്തിന്റെ പാതയിൽ ഭീതിയോടെ പകച്ചുനിന്ന മനുഷ്യർക്കുവേണ്ടി സ്വന്തം ജീവനു പോലും വില നൽകാതെ സാന്ത്വന സ്പർശമേകി സേവനം ചെയ്തുകൊണ്ടിരുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെയ് 28 ന് ആരംഭിച്ച “Let’s Break It Together” എന്ന കുട്ടികളുടെ മ്യൂസിക് ലൈവ് ഷോ ഓഗസ്റ്റ് 31ന് 31 പരിപാടികളോടുകൂടി വിജയകരമായി സമാപിക്കുകയുണ്ടായി.
വാദ്യ സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആയിരക്കണക്കിന് കാണികൾ ലൈവായി വീക്ഷിക്കുന്ന ഇത്രയും വിപുലമായ ഒരു പരിപാടി ഇന്നുവരെ യുകെയിൽ നടത്തിയിട്ടില്ലാത്തതിനാൽ ആത്മവിശ്വാസത്തോടെ പരിപാടി നടത്തുവാൻ ഉപകരണ സംഗീതത്തിൽ പ്രവീണ്യരായ കുട്ടികളെ സുലഭമായി ലഭിക്കുമോയെന്നുള്ള ഒരു ആശങ്കയുണ്ടായിരുന്നുവെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ സംഘാടകർ കൂട്ടായി നടത്തിയ പരിശ്രമമായിരുന്നു ഈ പരിപാടിയെ സ്വപ്ന സമാനമായ വിജയത്തിലെത്തിച്ചത്.
മെയ് 28ന് ആദ്യത്തെ ലൈവ് ഷോ നടത്തുവാൻ തയ്യാറായ നോട്ടിംഗ്ഹാമിൽ നിന്നുള്ള കുട്ടികളായ ജോർജ് ഡിക്സും അഷിൻ ടോംസും ഒരുമണിക്കൂറിലധിധികം നീണ്ടു നിന്ന ലൈവ് ഷോ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്നപ്പോൾ രണ്ടാമത് പ്രോഗ്രാം ബർമിങ്ഹാമിൽ നിന്നുള്ള കൊച്ചുമിടുക്കി ആര്യ ദാസ് കോഴിപ്പള്ളി തനിയെ അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങി. ആദ്യ പരിപാടികൾ അവതരിപ്പിച്ചു പ്രേക്ഷകരെ വിസ്മയിപ്പിച്ച കുട്ടികൾ മറ്റു കുട്ടികൾക്കും പ്രചോദനമായി.
തുടർന്ന് പല രക്ഷിതാക്കളും അവരുടെ കുട്ടികളെ ഉൾപ്പെടുത്തി പരിപാടി നടത്തുവാൻ സന്നദ്ധരായെങ്കിലും ചില രക്ഷിതാക്കൾ കുട്ടികൾക്ക് തനിയെ പരിപാടി നടത്തുവാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയുണ്ടായി. അവരോട് മറ്റു കൂട്ടുകാരെ കൂടി ഉൾപ്പെടുത്തി ലൈവ് ഷോ നടത്തുവാനുള്ള സാധ്യത പറഞ്ഞു കൊടുത്തപ്പോൾ ഒരു കുട്ടിയുടെ സ്ഥാനത്ത് രണ്ടും,മൂന്നും, നാലും,അഞ്ചും,ആറും കുട്ടികളെ ഉൾപ്പെടുത്തി സംഗീതപരിപാടികൾ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.അങ്ങനെ പരിപാടികൾ അവതരിപ്പിക്കുവാൻ ഓരോരുത്തർക്കും കൂടുതൽ ധൈര്യവും ആത്മവിശ്വാസവും പകർന്നു നൽകുവാനും യുകെയുടെ എല്ലാ സ്ഥലങ്ങളിൽനിന്നുമുള്ള കൂടുതൽ കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കു വാനുമുള്ള അവസരം നൽകുവാനും യുക്മ സാംസ്കാരിക വേദിക്ക് കഴിഞ്ഞു.
ഒന്നിലധികം കുട്ടികൾ ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടികൾ വിജയകരമായി ഒന്നര മാസം പിന്നിട്ടു കഴിഞ്ഞപ്പോൾ ബർമിങ്ഹാമിൽ നിന്നുമുള്ള ഫ്രയ സാജു വയലിനിലും പിയാനോയിലും മാരിവില്ലിന്റെ നിറ ചാരുതയോടെ രാഗ സംഗീതം പൊഴിച്ച് തനിയെ അവതരിപ്പിച്ച സംഗീത വിരുന്നും കൂടുതൽ കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുവാൻ പ്രോത്സാഹനം നൽകി.
മൂന്ന് സ്പെഷ്യൽ ഷോകളുൾപ്പെടെ 31 ഷോയിലുടനീളം പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ലഭിച്ച അനിർവചനീയമായ സംതൃപ്തി സംഘാടകർക്കും സന്തോഷം പ്രദാനം ചെയ്തു. കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ ഫലമായി കുട്ടികളും മാതാപിതാക്കളും പലവിധത്തിലുള്ള മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. അത്തരത്തിലുള്ള വ്യാകുലതകളിൽ നിന്നുമെല്ലാം അകന്നു കുട്ടികളുടെ സർഗ്ഗാത്മകതയെ വളർത്തി കുട്ടികൾക്കും മാതാപിതാക്കൾക്കും ക്രിയാത്മകമായി പ്രവർത്തിക്കുവാൻ ഈ സംഗീത പരിപാടിയിലൂടെ കഴിഞ്ഞത് ആശ്വാസകരമായിരുന്നുവെന്നും എല്ലാ കലാരൂപങ്ങളുടെയും സുഗമമായ ആവിഷ്കാരത്തിന് അവിഭാജ്യഘടകമായ ഉപകരണസംഗീത വിഭാഗത്തെ പിൻനിരയിൽ നിന്നും മുൻനിരയിൽ എത്തിക്കുവാനും വാദ്യ സംഗീതം അഭ്യസിച്ചുകൊണ്ടിരുന്ന നിരവധി കുട്ടികൾക്ക് “Let’s Break It Together” ലൂടെ ആയിരങ്ങളുടെ മുൻപിൽ അരങ്ങേറ്റം കുറിച്ച് പരിപാടികൾ അവതരിപ്പിക്കുവാൻ ഇടയായതും യുക്മയുടെയും യുക്മ സാംസ്കാരിക വേദിയുടെയും ഭാരവാഹികളുടെ പരിശ്രമത്തിന്റെ ഫലമാണേയെന്ന് നിരവധി മാതാപിതാക്കൾ അഭിപ്രായപ്പെട്ടപ്പോൾ സംഘാടകർക്കും ആത്മസംത്യപ്തിയുടെ നിമിഷങ്ങൾ സമ്മാനിച്ചു.
യുക്മ സാംസ്കാരിക വേദിയുടെ ഈ സംഗീത പരിപാടിയെകുറിച്ചുള്ള വാർത്ത വായിച്ചതിനുശേഷം എനിക്ക് ആദ്യം മെസേജിലൂടെ ലഭിച്ച അന്വേഷണം ഓഗസ്റ്റ് 25 ലെ പരിപാടിയിൽ പങ്കെടുത്ത കുരുന്ന് പ്രതിഭകളായ സ്റ്റീവിന്റെയും സാമന്തയുടെയും മാതാപിതാക്കളുടെതായിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോൾ സ്റ്റീവിനും സാമന്തക്കും പരിപാടി അവതരിപ്പിക്കുവാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ തീരെ കൊച്ചുകുട്ടികൾ ആയതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രോഗ്രാം പെർഫോം ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു സംശയം മാതാപിതാക്കളായ ലൂബിയും സോണിയയും പ്രകടിപ്പിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം തോന്നിയ ഈ കുരുന്നു പ്രതിഭകളെ ഉൾപ്പെടുത്തി ഒരു പരിപാടി സംഘടിപ്പിക്കണമെന്നുള്ള നിർബന്ധപൂർവ്വമായ എന്റെ ആഗ്രഹം ഫലമാണിയുകയുണ്ടായി. ലണ്ടനിലുള്ള സോണിയയുടെ രണ്ട് സഹോദരങ്ങളെ ബന്ധപ്പെടുകയും അവരുടെ കുട്ടികളെ പങ്കെടുപ്പിക്കാമെന്നും സമ്മതിപ്പിക്കുകയും ചെയ്തു. അങ്ങനെ സ്റ്റീവും സാമന്തയും രണ്ട് കൊച്ചു ചേട്ടൻമാരായ ടോണിയുടെയും ഗാവിന്റെയും കുഞ്ഞു ചേച്ചിമാരായ ശ്രേയയുടെയും ഗസ്സലിന്റെയും അകമ്പടിയോടെ സ്നേഹ സ്വാന്ത്വന സംഗീതവിരുന്നിന്റെ നറു സുഗന്ധം ആസ്വാദകർക്ക് നൽകിയപ്പോൾ സംഘാടകരോടൊപ്പം എനിക്കും മനം നിറഞ്ഞ സന്തോഷമായി.
“Let’s Break It Together”ൽ നടന്ന 31 പരിപാടികളിലും പങ്കെടുത്ത മുഴുവൻ കുട്ടികളും സർഗ്ഗപ്രതിഭയുടെ പൊൻവെളിച്ചം വിതറി കാണികളെ ഒന്നടങ്കം വിസ്മയപ്പെടുത്തിയവരാണ് . സന്ദർഭികമായി ചില കുട്ടികളുടെ പേരുകൾ പരാമർശിച്ചുവെന്നേയുള്ളു. എല്ലാ കുട്ടികളെയും മാതാപിതാക്കളെയും അവരുടെ അവരുടെ അധ്യാപകരെയും പ്രത്യേകമായി അഭിനന്ദിക്കുകയും പ്രാർത്ഥനാപൂർവ്വം ഭാവുകങ്ങൾ നേരുകയും ചെയ്യുന്നു.
Let’s Break It Together” എന്ന ലൈവ് ഷോയുടെ ഭാഗമായി പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന ആരെയും നിരാശരാക്കരുത് എന്നുള്ള ആഗ്രഹം സംഘാടകസമിതിക്കുണ്ടായിരുന്നു. ഒരാഴ്ചയിൽ രണ്ടു പരിപാടികൾ നടത്തണമെന്നുള്ള തീരുമാനം അനുസരിച്ച് ഓഗസ്റ്റ് മാസം വരെയുള്ള പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റിലെ അവസാന ആഴ്ചകളിൽ ചില മാതാപിതാക്കൾ ബന്ധപ്പെടുകയും അവരുടെ കുട്ടികൾക്കും അവസരം നൽകുന്നതിനുവേണ്ടി ഓഗസ്റ്റിലെ ആഴ്ചകളിൽ മൂന്ന് പരിപാടികളും അവസാന ആഴ്ചയിൽ നാലു പരിപാടികളും നടത്തുകയുണ്ടായി. വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ലൈവ് ഷോ ആയതിനാൽ സെപ്റ്റംബർ ആദ്യം യുകെയിൽ സ്കൂളുകൾ തുറക്കുന്നതുകൊണ്ടാണ് ഓഗസ്റ്റ് അവസാനത്തോടെ ഈ ലൈവ് ഷോ അവസാനിപ്പിക്കുവാൻ സംഘാടകർ നിർബന്ധിതരായത്. . കലയുടെ മുഖ്യധാരയിൽ നിന്നും മാറി നിന്ന നൂറോളം കുരുന്നു സംഗീത പ്രതിഭകൾ വാദ്യോപകരണങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ച മാസ്മരിക കലാപ്രകടനങ്ങൾ വരുംനാളുകളിൽ പതിനായിരം കുട്ടികൾക്ക് ആവേശവും പ്രചോദനവും ആകുമെന്നതിൽ സംശയമില്ല.
“Let’s Break It Together”കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടി ആയതുകൊണ്ട് അവർക്ക് ലഭിക്കേണ്ട അംഗീകാരത്തിനും പ്രോത്സാഹനങ്ങൾക്കും യാതൊരു കുറവും വരാതെ പരിപാടികൾ അവതരിപ്പിച്ച എല്ലാ കുട്ടികളും ഭാവിയിൽ സെലിബ്രിറ്റികൾ ആയി ഉയരണമെന്നു ള്ളതായിരുന്നു സംഘാടകരുടെ ആഗ്രഹം. ഓരോ പരിപാടികളും അവതരിപ്പിച്ച കുട്ടികളുടെ വൈവിധ്യമാർന്ന രീതിയിലുള്ള പോസ്റ്ററുകളും നടത്തുന്ന പരിപാടിയെക്കുറിച്ചുള്ള മൂന്ന് വ്യത്യസ്ത തലങ്ങളിലുള്ള വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു. പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് വേണ്ടി കുറ്റമറ്റ രീതിയിൽ പോസ്റ്ററുകൾ യഥാസമയങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു തരികയും പരിപാടിയുടെ വിജയത്തിന് വേണ്ടി മറ്റു സഹായങ്ങളും നൽകി വളരെയധികം സമയം ചെലവഴിച്ച ജനറൽ സെക്രട്ടറി അലക്സ് വർഗീസിനും കുട്ടികളുടെ അവതരണ മികവിനും പരിപാടികളുടെ തിളക്കത്തിനും യാതൊരു കുറവും വരുത്താതെ ആകർഷണീയമായ രീതിയിൽ വാർത്തകൾ തയ്യാറാക്കിയ സാംസ്കാരികവേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജിനും പ്രത്യേകം നന്ദി അറിയിക്കുന്നു.
ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി തുടക്കം മുതൽ അവസാനം വരെ ഉന്നതമായ സംഘാടക മികവിൽ സർവാത്മനാ പ്രവർത്തിച്ച യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയോടും വൈസ് പ്രസിഡണ്ട് അഡ്വ എബി സെബാസ്റ്റ്യനോടുമുള്ള നിസ്സീമമായ നന്ദിയും പ്രകാശിപ്പിക്കുന്നു. യുക്മയുടെ മറ്റു ദേശീയ ഭാരവാഹികളായ അനീഷ് ജോൺ, ലിറ്റി ജിജോ, സലീന സജീവ് , ടിറ്റോ തോമസ് , സാജൻ സത്യൻ, പി ആർ ഒ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ടീമംഗങ്ങൾ എന്നിവരോടും യുക്മാ സാംസ്കാരിക വേദിയിലെ എന്റെ സഹപ്രവർത്തകരായ വൈസ് ചെയർമാൻ ജോയ് ആഗസ്തി ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്, തോമസ് മാറാട്ടുകുളം സാങ്കേതിക സഹായങ്ങൾ നൽകുവാൻ സന്നദ്ധരായ റെക്സ് ജോസ് , ജോജോ തോമസ് കൂടാതെ യുക്മയുടെയും യുക്മ സാംസ്കാരിക വേദിയുടെയും എല്ലാ മേഖലകളിലുമുള്ള ഭാരവാഹികളോടും അഭ്യുദയകാംക്ഷികളോടുമുള്ള നന്ദിയും ഞാൻ രേഖപ്പെടുത്തുന്നു.
യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന് ആശംസകളും ലോകമെമ്പാടുമുള്ള ഈ സംഗീത വിരുന്നിന്റെ മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും വീഡിയോ സന്ദേശമായി നൽകിയ മലയാള ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖ പ്രതിഭകളായ വയലാർ ശരത്ചന്ദ്രവർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ്, തുടങ്ങിയ വരോടുള്ള സ്നേഹനിർഭരമായ നന്ദിയും അറിയിക്കുന്നു.
കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന്നുവേണ്ടി നടപ്പിലാക്കിയ ലോക്ഡൗൺ സമയത്ത് നിരവധി സംഘടനകൾ വ്യത്യസ്തമായ ലൈവ് ഷോകൾ നടത്തിയിരുന്നുവെങ്കിലും യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വാദ്യോപകരണങ്ങൾക്ക് പ്രാധാന്യം നൽകി കുട്ടികൾ അവതരിപ്പിച്ച “Let’s Break It Together” ന് മറ്റ് പരിപാടികളുടെ സംഘാടകരും അഭ്യുദയകാംക്ഷികളും പിന്തുണയും സഹായവും നൽകുകയുണ്ടായി. യുകെയിൽ താമസിക്കുന്ന ചലച്ചിത്ര സംഗീത സംവിധായകനായ ആൽബർട്ട് വിജയൻ സർ മികച്ച സംഘാടകരും കലാകാരികളും ആയ റെയ്മോൾ നിധീരി, ദീപാ നായർ തുടങ്ങിയവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.
അപ്രതീക്ഷിതമായി കടന്നുവന്ന മഹാമാരിയുടെ ഭീതിയിൽ വിറങ്ങലിച്ചു നിന്ന ജനങ്ങൾക്ക് വേണ്ടി സ്നേഹ സാന്ത്വനമേകി മുന്നിൽ നിന്നു സേവനം ചെയ്യുവാൻ തയ്യാറായ ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിക്കുവാനായി യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ച “Let’s Break It Together” എന്ന കുട്ടികളുടെ ലൈവ് ഷോയുടെ മുഖ്യ ചുമതല ഏറ്റെടുക്കണമെന്ന് യുക്മ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ ജോലികൾ സംബന്ധമായ സമയ പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും മാതൃകാപരമായ ഒരു ഉദ്യമമെന്ന നിലയിൽ മറ്റൊന്നും ആലോചിക്കാതെ സന്തോഷത്തോടെയാണ് ഞാൻ ആ ദൗത്യം സ്വീകരിച്ചത്. യുക്മ നേതൃത്വത്തിനോടും മൂന്ന് മാസത്തിലധികമായി പരിപാടികൾ അവതരിപ്പിച്ച കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ഈ പരിപാടിയുടെ വിജയത്തിനുവേണ്ടി എന്നാൽ കഴിയുന്ന വിധം നീതി പുലർത്തി പ്രവർത്തിക്കുവാൻ കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു.
നിഷ്കളങ്കതയുടെ നിറകുടങ്ങളായ യുകെയിലെ നൂറോളം കൗമാര പ്രതിഭകൾ നിറപുഞ്ചിരിയോടെ ആരോഗ്യപ്രവർത്തകർക്ക് ആദരവ് നൽകി അവതരിപ്പിച്ച മാസ്മരിക കലാപ്രകടനങ്ങൾ ലോകമെമ്പാടുമുള്ള കലാസ്വാദകരെ വിസ്മയ പ്പെടുത്തുകയുണ്ടായി.
“Let’s Break It Together” ലൂടെ മുഴുവൻ യുകെ മലയാളികൾക്കും അഭിമാനമായി മാറിയ വാദ്യ വിസ്മയ കാഴ്ചകളുടെ പുതുചരിത്രം കുറിച്ച ഈ കുരുന്ന് വർണ്ണ ശലഭങ്ങളെ ഇനിയും അനാഥരായി വിടരുത്. യുക്മ വരുംനാളുകളിൽ നടത്തുന്ന കലാമേളകളിലെ മത്സരയിനങ്ങളിൽ ഒന്നായി വാദ്യസംഗീതവും ഉൾപ്പെടുത്തണമെന്ന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ചേക്കേറിയ ഈ കുരുന്ന് സംഗീത പ്രതിഭകൾക്കുവേണ്ടി യുക്മ നേതൃത്വത്തോട് ഞാൻ സ്നേഹപൂർവ്വം അപേക്ഷിക്കുകയാണ്. ഈ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഞാൻ സംസാരിച്ച മാതാപിതാക്കളും ഈ ആവശ്യം പ്രതിഫലിപ്പിക്കുകയുണ്ടായി. വാദ്യ സംഗീതത്തിന്റെ ഈ കൊച്ചു കളികൂട്ടുകാരുടെയും അവരുടെ മാതാപിതാക്കളുടെയും ആഗ്രഹം വരും നാളുകളിൽ സാക്ഷാത്കരിക്കപ്പെടുമെന്നു കരുതുന്നു.
യു കെ മലയാളികളുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള മലയാളികളായ സംഗീതാസ്വാദകർ സ്നേഹംകൊണ്ട് വാരിപ്പുണർന്ന യുക്മ സാംസ്കാരിക വേദിയുടെ അപൂർവ്വ സുന്ദര കലാ വിരുന്നായ “Let’s Break It Together” ന് സമാനതകളില്ലാത്ത പിന്തുണ നൽകിയ എല്ലാ പ്രേക്ഷകർക്കും മാതാപിതാക്കൾക്കും കുരുന്നു പ്രതിഭകൾക്കും ഒരിക്കൽകൂടി ഒരായിരം നന്ദി..
Latest News:
KSRTC ജീവനക്കാരുടെ ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ ന...Latest Newsകല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി; തുറക്കാന്‍ പൊ...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക...Latest Newsകറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം
കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നി...Latest Newsനിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ ; തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി
നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്...Latest Newsമാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ കുത്തേറ്റത് മലയാളി നേഴ്സായ അച്ചാമ്മ ചെറിയാന്
ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ (AMU) ...UK NEWSഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു
ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ...Latest Newsഅബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴി...Latest Newsവ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുക...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- KSRTC ജീവനക്കാരുടെ ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകും എന്നുള്ളത് പുതിയ ഗതാഗത വകുപ്പ് മന്ത്രി അധികാരമേറ്റപ്പോഴുള്ള പ്രധാന പ്രഖ്യാപനമായിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നൽകും
- കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി; തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു
- കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നിറത്തിന്റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദിൽ നിന്ന് ഷഹാന നിരന്തരം അവഹേളനം നേരിട്ടിരുന്നു. ഇംഗ്ലീഷ് പറയാൻ അറിയില്ലെന്നും ഒഴിഞ്ഞുപോയ്ക്കൂടെയെന്നും ഷഹനായോട് ഭർത്താവ് പറഞ്ഞിരുന്നു. ഇതാണ് മകളുടെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു. 2024 മെയ് 27 നായിരുന്നു അബ്ദുൽ വാഹിദും ഷഹാനയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് 27 ദിവസമാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. വിദേശത്തേക്ക് പോയ അബ്ദുൽ വാഹിദ് ഫോണിലൂടെ
- നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ ; തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെയുള്ള തുടർനടപടി അവസാനിപ്പിച്ച് ഹൈക്കോടതി. വിഷത്തില്‍ ബോബി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സംഭവിച്ച കാര്യങ്ങളിൽ സങ്കടമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കാന്‍ തയ്യാറാണെന്നും മാധ്യമ പട വന്ന് ചുറ്റിയപ്പോൾ സംഭവിച്ചു പോയ പ്രതികരണമാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇന്നലെ ജയിലിൽ നിന്നും ഇറങ്ങാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. മെട്രോയുടെ പണി നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്ക് കാരണമാണ് സമയത്ത് എത്താനാകാതിരുന്നതെന്നും ഇതുവരെ കോടതിയെ ധിക്കരിച്ചിട്ടില്ല.നീതിന്യായ വ്യവസ്ഥയിൽ
- ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ തുടർന്ന്, രാവിലെ പുറപ്പെടേണ്ട നിരവധി സർവീസുകൾ വൈകി. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ 9 വിമാനത്താവളങ്ങളിലെ സർവീസുകളും മൂടൽ മഞ്ഞിൽ തടസ്സപ്പെട്ടു. നാളെയും. മറ്റന്നാളും
click on malayalam character to switch languages