1 GBP = 110.75
breaking news

നാഷണൽ ലിവിംഗ് വേജ് വർദ്ധനവ് മരവിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചാൻസലർ റിഷി സുനക്

നാഷണൽ ലിവിംഗ് വേജ് വർദ്ധനവ് മരവിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചാൻസലർ റിഷി സുനക്

ലണ്ടൻ: സർക്കാർ പരിഗണനയിലുണ്ടായിരുന്ന നാഷണൽ ലിവിംഗ് വേജ് വേതനത്തിൽ ആസൂത്രണം ചെയ്തിരുന്ന വർദ്ധനവ് നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചാൻസലർ റിഷി സുനക്.

2024 ഓടെ ശരാശരി ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗമായി ഉയർത്താനുള്ള പദ്ധതിയിൽ മിനിമം ശമ്പള നിരക്ക് മണിക്കൂറിൽ 8.72 പൗണ്ടിൽ നിന്ന് അടുത്ത ഏപ്രിലിൽ 9.21 പൗണ്ടായി ( 5.6 ശതമാനം) ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ വേതനം സംബന്ധിച്ച് സർക്കാരിനെ ഉപദേശിക്കുന്ന ലോ പേ കമ്മീഷൻ, മാന്ദ്യകാലത്ത് തൊഴിലുടമകൾക്ക് വേതന വർദ്ധനവ് താങ്ങാനാവില്ല എന്നും തൊഴിൽ നഷ്‌ടത്തിന് കാരണമാകുമെന്നും ഉള്ള ആശങ്കകൾ കാരണം ഒരു ചെറിയ വർദ്ധനവ് മാത്രമാണ് ശുപാർശ ചെയ്യുന്നത്. ഈ ശരത്കാല ബജറ്റിലെ വർദ്ധനവിന് ‘എമർജൻസി ബ്രേക്ക്’ പ്രയോഗിക്കണമോ എന്ന് ഉദ്യോഗസ്ഥർ മന്ത്രിമാരുമായി ചർച്ച ചെയ്യുന്നു.

കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ടോറികൾക്കനുകൂലമായി മാറിയ വടക്കൻ, മിഡ്‌ലാന്റ്‌സിലെ റെഡ് വാൾ സീറ്റുകളിൽ നൽകിയ പ്രധാന വാഗ്ദാനവും വേതന വർദ്ധനവ് തന്നെയായിരുന്നു. എന്നാൽ ഇവിടങ്ങളിൽ സർക്കാർ പിന്തുണ ഏകീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പുതിയ മുന്നറിയിപ്പുകൾക്കിടയിലാണ് ഈ പുതിയ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more