1 GBP = 107.33
breaking news

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ കുട്ടികളുടെ ബൈബിൾ ചലഞ്ച്‌ ഇന്നുമുതൽ .ഒരു ബൈബിൾ നിങ്ങൾക്ക് സ്പോൺസർ ചെയ്യാമല്ലോ ?

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ കുട്ടികളുടെ  ബൈബിൾ ചലഞ്ച്‌ ഇന്നുമുതൽ .ഒരു ബൈബിൾ നിങ്ങൾക്ക്  സ്പോൺസർ ചെയ്യാമല്ലോ ?

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .സുവിശേഷമാകുവാനും സുവിശേഷമേകുവാനും വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്‌ത്യാനിയും . നിങ്ങൾ  ലോകമെങ്ങുംപോയി സകലജനങ്ങളോടും സുവിശേഷം പ്രസംഗിക്കാവാനുള്ള ആഹ്വാനം സ്വീകരിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ക്രിസ്തുശിഷ്യന്മാർ സുവിശേഷം പ്രസംഗിച്ചു. ഇന്ന് ഈ ദൗത്യം ഓരോ സഭാമക്കളിലൂടെ സഭ നിർവഹിക്കുന്നു. എന്നാൽ ഇന്നും അനേകം സ്ഥലങ്ങളിൽ സുവിശേഷം എത്തിയിട്ടില്ല . എത്തിയിടത്താകട്ടെ  വായിക്കാൻ ഒരു ബൈബിൾ പോലുമില്ലാത്ത അവസ്ഥ. ഇവിടെയാണ് നമ്മുടെ കുട്ടികളൊക്കെ എത്രയോ ഭാഗ്യം ചെന്നവർ നാം അറിയുക. രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് നിങ്ങളുടെ മുമ്പിൽ ബൈബിൾ  ചലഞ്ചുമായി എത്തുകയാണ്.

നമ്മുടെ മാതൃരാജ്യത്തിലെ അനേകം മിഷൻ പ്രദേശങ്ങളിൽ ഒരു ബൈബിൾ മേടിക്കാനോ വായിക്കാനോ അവസരമില്ലാതെ അനേകം കുട്ടികൾ ഇപ്പോഴുമുണ്ട് . അവരിലേക്ക് ബൈബിൾ എത്തിക്കുക എന്ന ദൗത്യമാണ് നമ്മുടെ കുട്ടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത 2040 കുട്ടികളുടെ പേരിൽ  കുറഞ്ഞത് 2040 ബൈബിളുകളെങ്കിലും മിഷൻ പ്രദേശങ്ങളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഒരു ബൈബിൾ സ്പോൺസർ ചെയ്യുന്നതിന് 2.50 പൗണ്ടാണ് ചിലവാക്കുന്നത് . ഒരു കുട്ടിക്ക് എത്ര ബൈബിൾ വേണമെങ്കിലും സ്പോൺസർ ചെയ്യാം. സ്പോൺസർ ചെയ്യുന്ന ഓരോ കുട്ടിയുടെയും പേരുകൾ അവർ സ്പോൺസർ ചെയ്യുന്ന ബൈബിളിൽ രേഖപ്പെടുത്തിയായിരിക്കും മിഷൻ സ്ഥലങ്ങളിൽ കൊടുക്കുക.

ബൈബിൾ സ്പോൺസർ ചെയ്യുന്നതിനും  ബൈബിൾ ചലഞ്ചിനെക്കുറിച്ച് കൂടുതൽ അറിയുവാനും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയും ചെയ്യണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി .ആർ .ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

 http://smegbbiblekalotsavam.com/?page_id=761

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more