1 GBP = 106.75
breaking news

കരിപ്പൂർ വിമാനദുരന്തം: രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ 35 പേർക്ക് കൂടി കൊവിഡ്

കരിപ്പൂർ വിമാനദുരന്തം: രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ 35 പേർക്ക് കൂടി കൊവിഡ്

കരിപ്പൂർ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്ത 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രക്ഷാപ്രവർത്തകരായ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്റൈനിലേക്ക് മാറിയിരുന്നു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടര്‍, അസി. കളക്ടര്‍, സബ് കളക്ടര്‍ എസ്‍പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്‌തിരുന്നു. മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ്കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more