1 GBP = 109.47
breaking news

ലോകോത്തര കമ്പനികളെല്ലാം ചൈന വിട്ട് ഇന്ത്യന്‍ മണ്ണിലേയ്ക്ക്

ലോകോത്തര കമ്പനികളെല്ലാം ചൈന വിട്ട് ഇന്ത്യന്‍ മണ്ണിലേയ്ക്ക്

ന്യൂഡല്‍ഹി : ലോകോത്തര കമ്പനികളെല്ലാം ചൈന വിട്ട് ഇന്ത്യന്‍ മണ്ണിലേയ്ക്ക് . ചൈന വിട്ടുപോകുന്ന വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളാണ് ഫലം കാണുന്നത്. സാംസങ് ഇലക്ട്രോണിക്‌സ് മുതല്‍ ആപ്പിള്‍ വരെയുള്ള കമ്പനികള്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. വൈദ്യുതോപകരണ നിര്‍മാതാക്കള്‍ക്ക് മോദി സര്‍ക്കാര്‍ മാര്‍ച്ചില്‍ അഞ്ചു വര്‍ഷത്തേക്ക് അവരുടെ വില്‍പനയുടെ നാലൂ മുതല്‍ ആറു ശതമാനം വരെ ഇന്‍സന്റീവ് പ്രഖ്യാപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് രണ്ടു ഡസനോളം കമ്പനികളാണ് മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ക്കായി 1.5 മില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ തയാറായിട്ടുള്ളത്. സാംസങ്ങിനു പുറമെ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന ഫാക്‌സ്‌കോണ്‍, വിസ്ട്രന്‍ കോര്‍പ്, പെഗട്രോണ്‍ കോര്‍പ് എന്നിവയും നിക്ഷേപത്തിന് തയാറായിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിനും ഇന്ത്യ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ്, ഫുഡ് പ്രൊസസിങ് എന്നിവയ്ക്കും രാജ്യത്തിന്റെ കൈത്താങ് പ്രതീക്ഷിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more