1 GBP = 107.02

ക്യാപ്റ്റൻ കൂളിന് ആശംസകളുമായി മോഹൻലാൽ

ക്യാപ്റ്റൻ കൂളിന് ആശംസകളുമായി മോഹൻലാൽ

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ഇന്നലെയാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ വിരമിക്കൽ ഇല്ലാത്ത അഭിനയ മേഖലയിൽ നിന്ന് ധോണിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ധോണിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

‘വിട ക്യാപ്റ്റൻ എം എസ് ധോണി. ഭാവി പരിപാടികൾക്ക് ഭാവുകങ്ങൾ.’ എന്നാണ് മോഹൻലാൽ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ധോണിയുടെ ചിത്രത്തോടൊപ്പം പോസ്റ്റിന് എംഎസ് ധോണിയെന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F3207676355954705&width=500

ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവിലുള്ളത്. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് ശേഷം മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററായ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപനം നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more