- സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ
- ഹീത്രു വിമാനത്താവളത്തിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ബോർഡർ ഫോഴ്സ് ജീവനക്കാർ
- യുവതിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്, തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
- ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ ഐ.സി.ജെ വിചാരണ തുടരുന്നു
- ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് അനുമതി നിഷേധിച്ച് സ്പെയിൻ
- മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ടിന് (MAS)നവ നേതൃത്വം . ഷൈജു തോമസ് പ്രസിഡണ്ട്….ജോൺ ജോജി ജനറൽ സെക്രട്ടറി…..ബിൻസ് ജോസഫ് ട്രഷറർ
- ആതുരസേവനം മാത്രമല്ല, കലയിലും മുൻപന്തിയിൽ; നേഴ്സസ് ഡേയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ച് നഴ്സുമാർ
“Let’s Break It Together”സ്വാതന്ത്യദിന സ്പെഷ്യൽ ലൈവ് ഷോയിൽ ദേശഭക്തി ഗാനങ്ങളുടെ രാഗമാലയുമായ് ഇന്ന് 15/08/20, ശനി 4 PM ന് എത്തുന്നത് ബർമിംങ്ഹാം BCMC യുടെ നാല് സുവർണ്ണ താരങ്ങൾ സൈറ ജിജോയും ആഷ്നി ഷിജുവും അന്ന ജിമ്മിയും ജോഷ്വ മാർട്ടിനും….സ്വാതന്ത്ര്യദിനത്തിന്റെ ത്യാഗോജ്ജ്വല സ്മരണകൾക്ക് യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന സംഗീതാർച്ചന ….
- Aug 15, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ആഗസ്റ്റ് 15, ശനിയാഴ്ച 4 PM ന് (ഇൻഡ്യൻ സമയം രാത്രി 8.30) സ്വാതന്ത്ര്യദിന സ്പെഷ്യൽ ലൈവിൽ ദേശഭക്തി ഗാനങ്ങൾ കോർത്ത രാഗമാലയുമായ് എത്തുന്നത് ബർമിംഗ്ഹാം BCMC യുടെ സുവർണ്ണ താരങ്ങൾ സൈറ ജിജോ, ആഷ്നി ഷിജു, അന്ന ജിമ്മി, ജോഷ്വ മാർട്ടിൻ എന്നിവരാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സാന്ദ്ര സംഗീതത്തിന്റെ മനോഹര മുഹൂർത്തങ്ങൾ തീർക്കാനെത്തുന്ന സൈറ ജിജോ, ആഷ്നി ഷിജു, അന്ന ജിമ്മി എന്നിവർ യു കെ യിലെ പ്രശസ്തരായ പുതുതലമുറ ഗായികമാരാണ്. ഇവരോടൊപ്പം കീബോർഡുമായി ജോഷ്വ മാർട്ടിൻ കൂടി ലൈവിൽ ചേരുന്നതോടെ സാന്ദ്ര സംഗീതത്തിന്റെ വർണ്ണ വിസ്മയ കാഴ്ചകൾ ഒരുങ്ങുകയായി.
“സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം” എന്ന് പാടിയ മഹാകവിയുടെ നാട്ടിൽ നിന്നും വന്ന് നമുക്ക് പാരതന്ത്ര്യം വിധിച്ച ബ്രിട്ടീഷ് മണ്ണിൽ കുടിയേറ്റക്കാരായി ജീവിക്കുന്ന പുതു തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ മഹത്വം പരിചയപ്പെടുത്തുന്ന, ദേശഭക്തി പ്രോജ്വലിപ്പിക്കുന്ന ഒരു ലൈവ് ഷോയാണ് കുട്ടികൾ ഒരുക്കുന്നത്.
യു കെ യിലെ പുതുതലമുറ ഗായികമാരിൽ ഏറെ ശ്രദ്ധേയയാണ് സൈറ ജിജോ. ഗാന ഗന്ധർവൻ പദ്മ വിഭൂഷൺ ഡോ.കെ.ജെ. യേശുദാസ്, മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ.എസ്സ്. ചിത്ര എന്നിവരോടൊപ്പം വേദി പങ്കിടുവാനുള്ള അവസരം ലഭിച്ച സൈറ, ബർമിംഗ്ഹാമിലെ ജിജോ ഉതുപ്പിന്റേയും യുക്മ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടേയും മകളാണ്.
ബർമിംഗ്ഹാം സെന്റ്. പോൾസ് സ്കൂൾ ഫോർ ഗേൾസിൽ ഇയർ 8 വിദ്യാർത്ഥിനിയായ സൈറ, 2019 ൽ നടന്ന “സിങ് വിത്ത് പദ്മ വിഭൂഷൺ ഡോ.കെ.ജെ. യേശുദാസ്” കോമ്പറ്റീഷൻ വിന്നറായി. നൂറ് കണക്കിന് വേദികളിൽ പാടുവാനുള്ള അവസരം ലഭിച്ചിട്ടുള്ള ഈ 13 വയസ്സ്കാരി “സിങ് വിത്ത് പദ്മശ്രീ കെ.എസ്സ് ചിത്ര” കോമ്പറ്റീഷനിൽ മൂന്നാം സമ്മാനാർഹയായി. യുക്മ റീജിയണൽ, നാഷണൽ കലാമേളകളിലെ സ്ഥിരം വിജയിയായ സൈറ, 2018, 2019 വർഷങ്ങളിൽ നാഷണൽ കലാമേളയിൽ “ഭാഷാകേസരി” പട്ടം കരസ്ഥമാക്കി. 2018 ലെ യുക്മ ദേശീയ കലാമേളയിൽ സബ്ബ് ജൂണിയർ വിഭാഗം ചാമ്പ്യനുമായിരുന്നു സൈറ. ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസ് സ്കൂളിലെ ആരതി അരുണിന്റെ ശിക്ഷണത്തിൽ കർണാടക സംഗീതം അഭ്യസിക്കുന്ന സൈറ, ലോക് ഡൌൺ സമയത്ത് ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് നടത്തിയ ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്ത് ആസ്വാദകരുടെ അനുമോദനങ്ങൾ ഏറ്റ് വാങ്ങി.
ബർമിംഗ്ഹാമിലെ ഷിജു ജോസ് – നിഷ ഷിജു ദമ്പതികളുടെ മകളാണ് ആഷ്നി ഷിജു. അനുഗ്രഹീത ശബ്ദത്തിന് ഉടമയായ ഈ 14 വയസ്സ്കാരി, ബർമിംഗ്ഹാം കിങ് എഡ്വേർഡ് VI ക്യാമ്പ്ഹിൽ സ്കൂൾ ഫോർ ഗേൾസിൽ ഇയർ 9 വിദ്യാർത്ഥിനിയാണ്. അഞ്ചാമത്തെ വയസ്സ് മുതൽ വേദികളിൽ പാടി തുടങ്ങിയ ആഷ്നി ചർച്ച് കൊയർ ഗ്രൂപ്പിലും സജീവാംഗമാണ്. യുക്മ റീജിയണൽ, നാഷണൽ കലാമേളകൾ, BCMC പ്രോഗ്രാംസ്, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ആഷ്നി, കീബോർഡും വയലിനും പരിശീലിക്കുന്നുണ്ട്. 2017 ൽ യുക്മ റീജിയണൽ കലാമേളയിൽ വ്യക്തിഗത ചാംപ്യനായിരുന്ന ആഷ്നി യുക്മ നാഷണൽ കലാമേളയിലും ബൈബിൾ കലോത്സവത്തിലും നിരവധി തവണ വിജയിയായിട്ടുണ്ട്. കഴിഞ്ഞ മൂന്നര വർഷമായി ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സ്കൂളിലെ ആരതി അരുണിന് കീഴിൽ സംഗീതം അഭ്യസിക്കുന്ന ആഷ്നി 2020 ലെ BBC യങ് കമ്പോസർ കോമ്പറ്റീഷനിലും പങ്കെടുത്തിട്ടുണ്ട്.
“ഈശോയുടെ പുഞ്ചിരി” എന്ന ഷാജി തുമ്പേച്ചിറയിലച്ചന്റെ ആൽബത്തിലൂടെ യു കെ മലയാളികൾക്ക് സുപരിചിതയായ അന്ന ജിമ്മി, ബർമിംഗ്ഹാമിലെ ജിമ്മി മൂലംകുന്നത്തിന്റേയും അനു ജിമ്മിയുടേയും മകളാണ്. സോളിഹൾ സെന്റ്. പീറ്റേഴ്സ് കാത്തലിക് സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിനിയാണ് ഈ 13 വയസ്സ്കാരി. യുക്മ റീജിയണൽ, നാഷണൽ കലാമേളകൾ, ബൈബിൾ കലോത്സവം, BCMC പ്രോഗ്രാംസ് ഉൾപ്പടെ നൂറ് കണക്കിന് വേദികളിൽ പ്രോഗ്രാമുകൾ ചെയ്തിട്ടുള്ള അന്ന ഡാൻസിലും സ്പോർട്സിലും തല്പരയാണ്. യുക്മ നാഷണൽ കലാമേളയിൽ സോളോ സോങ് വിജയിയായിട്ടുള്ള അന്ന ബൈബിൾ കലോത്സവം സോളോ സോങ്ങിൽ 2017 ൽ ഒന്നാം സ്ഥാനവും 2019 ൽ രണ്ടാം സമ്മാനവും നേടി. ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ ആരതി അരുണിന്റെ ശിഷ്യയായ അന്ന “സമർപ്പണ” മ്യൂസിക് ആൻഡ് ഡാൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ കൊയറിലും സ്കൂൾ ഡ്രാമാ ക്ളബ്ബിലും പ്രമുഖാംഗമായ അന്ന, ലോക് ഡൌൺ സമയത്ത് ഫ്രണ്ട്ലൈൻ വർക്കേഴ്സിന് വേണ്ടി സംഘടിപ്പിച്ച നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
ബർമിംഗ്ഹാമിലെ മാർട്ടിൻ പോൾ – സോഫി മാർട്ടിൻ ദമ്പതികളുടെ മകനാണ് കീബോർഡിൽ അനുപമ സംഗീതം തീർക്കുന്ന ജോഷ്വ മാർട്ടിൻ. കിങ് എഡ്വേർഡ് ആസ്റ്റൺ സ്കൂൾ ഫോർ ബോയ്സിലെ ഇയർ 11 വിദ്യാർത്ഥിയാണ് ഈ 16 വയസ്സ്കാരൻ. നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സംഗീതാഭിമുഖ്യം പ്രകടിപ്പിച്ച ജോഷ്വ ആറ് വയസ്സ് മുതൽ കീബോർഡ് പഠിക്കാൻ തുടങ്ങി. യുക്മ റീജിയണൽ കലാമേള, ബൈബിൾ കലോത്സവം, BCMC പ്രോഗ്രാംസ് ഉൾപ്പടെ നിരവധി വേദികളിൽ കഴിവ് തെളിയിച്ചിട്ടുള്ള ജോഷ്വ, റീജിയണൽ ബൈബിൾ കലോത്സവത്തിലെ ഒരു സ്ഥിരം സമ്മാനാർഹനാണ്. സംഗീതം പോലെ സ്പോർട്സും ഇഷ്ടപ്പെടുന്ന ജോഷ്വ 2017, 2018 വർഷങ്ങളിൽ യുക്മ മിഡ്ലാൻഡ്സ് റീജിയണൽ സ്പോർട്സ് ചാംപ്യനായിരുന്നു. BCMC യൂത്ത് വിങ് ലീഡറായിരുന്ന ജോഷ്വ, BCMC യൂത്ത് ഐക്കൺ അവാർഡിനും അർഹനായിട്ടുണ്ട്.
യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ ബർമിംങ്ഹാം BCMC യിലെ സജീവാംഗങ്ങളാണ് ഈ നാല് കുടുംബങ്ങളും. സംഗീത സദസ്സുകളിൽ പ്രതിഭയുടെ പൊൻകിരണങ്ങൾ വീശുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ ഇന്ന് 15/08/2020, ശനിയാഴ്ച 4 P M ന് (ഇന്ത്യൻ സമയം രാത്രി 8.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ...
നോട്ടിംഗ്ഹാം: കഴിഞ്ഞ ശനിയാഴ്ച മെയ് പതിനൊന്നിന് നോട്ടിംഗ്ഹാമിലെ മർകസ് ഗവേ ഹാളിൽ സംഘടിപ്പിച്ച യുഎൻഎഫ്...ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ . ഈ വർഷത്തെ നിയമാവലി മ...
ഷൈമോൻ തോട്ടുങ്കൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്...ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആ...
ജെഗി ജോസഫ് ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്ലി...ഹീത്രു വിമാനത്താവളത്തിൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ബോർഡർ ഫോഴ്സ് ജീവനക്കാർ
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂവിലെ ബോർഡർ ഫോഴ്സ് ജീവനക്കാർ മെയ് 31, ജൂ...യുവതിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ്, തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
ആംസ്റ്റർഡാം: കടുത്ത വിഷാദരോഗം നേരിടുന്ന യുവതിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലൻഡ്സ് സർക്കാർ. സൊറയ ...ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ ഐ.സി.ജെ വിചാരണ തുടരുന്നു
ഹേഗ്: ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ വിചാരണ...ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് അനുമതി നിഷേധിച്ച് സ്പ...
ബാഴ്സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേ...മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ടിന് (MAS)നവ നേതൃത്വം . ഷൈജു തോമസ് പ്രസിഡണ്ട്….ജോൺ ജോജി ജനറൽ സെക...
ഒരുമയുടെയും സ്നേഹത്തിൻ്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ (MAS) 2024-25 ലേക്ക് ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ . ഈ വർഷത്തെ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ഷൈമോൻ തോട്ടുങ്കൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ നടക്കും . ബൈബിൾ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് മീറ്റിംഗിൽ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ, സ്കെന്തോർപ്പിൽ വച്ചാണ് ഈ വർഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത് . റീജിയണൽ മത്സരങ്ങൾ 27/10/2024 മുന്‍പായി നടത്തി 28/10/2024തിയതിക്ക് മുന്‍പായി
- ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം ജെഗി ജോസഫ് ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക.ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം സമ്മാനം സ്പോണ്സര് ചെയ്യുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജാണ്. രണ്ടാം സമ്മാനം 500 പൗണ്ട് സമ്മാനമായി നല്‍കുന്നത് ലെജന്‍ഡ് സോളിസിറ്റേഴ്സ് ലണ്ടന്‍ ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്സ്മാന്, ബെസ്റ്റ്
- മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ടിന് (MAS)നവ നേതൃത്വം . ഷൈജു തോമസ് പ്രസിഡണ്ട്….ജോൺ ജോജി ജനറൽ സെക്രട്ടറി…..ബിൻസ് ജോസഫ് ട്രഷറർ ഒരുമയുടെയും സ്നേഹത്തിൻ്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .ഏപ്രിൽ 13 ന് ഹെയ്സൽഗ്രൂ സെൻറ്. പീറ്റേഴ്സ് പാരിഷ് ഹാളിൽ വച്ച് നടന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡണ്ട് ഷൈജു തോമസ്, സെക്രട്ടറി ജോൺ ജോജി, ട്രഷർ ബിൻസ്
- ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം, കേംബ്രിഡ്ജിൽ, ജൂലൈ 21-23 വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, കേംബ്രിഡ്ജിൽ വെച്ച് ദമ്പതികൾക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ” ഇന്ന് എനിക്ക് നിന്റെ
- രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച
click on malayalam character to switch languages