1 GBP = 108.89
breaking news

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ സഹകരണത്തോടെ അമ്യൂസിയം ആർട്സ് സയൻസ് സംഘടിപ്പിച്ച വെബിനാറിൽ യുകെയെ പ്രതിനിധീകരിച്ച് യുക്മ ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ….

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ സഹകരണത്തോടെ അമ്യൂസിയം ആർട്സ് സയൻസ് സംഘടിപ്പിച്ച  വെബിനാറിൽ യുകെയെ പ്രതിനിധീകരിച്ച് യുക്മ ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ….

കേരള സോഷ്യൽ സെ‌ക്യൂരിറ്റി മിഷന്റെ സഹകരണത്തോടെ അമ്യൂസിയം ആർട്സ്  സയൻസ്  “End of Pandemic ” എന്ന വിഷയത്തിൽ ഗ്ലോബൽ വെബി നാർ സംഘടിപ്പിച്ചു. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന കേരളത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള വിദഗ്ധരോടൊപ്പം ഈ വെബിനാറിൽ പങ്കെടുക്കുവാൻ UUKMA നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യനും അവസരം ലഭിച്ചു. ഈ വെബിനാറിൽ പങ്കെടുത്തവർ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ ഗവണ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു അമ്യൂസിയം ആർട്സ് സയൻസ് ഡയറക്ടർ ഡോ. അജിത്കുമാർ ജി പറഞ്ഞു . ഭാവിയിൽ ഇനിയും ഇത്തരം വെബ്ബിനാറുകൾ പ്രോത്സാഹിപ്പിക്കുമെന്നും നിർദ്ദേശങ്ങൾ ഉൾക്കൊള്ളുമെന്നും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു .  

 Dr V Ramankutty, Public Health Expert, Kerala, Dr S S Lal, Public Health Expert, Kerala , Dr Abraham Varghese, President, IMA, Kerala  , Dr Joy Elamon, Director General, KILA, Kerala ,Dr Mohammed Asheel, Public Health Expert, KeralaDr Sreejith N Kumar, Health Activist, KeralaDr Santhosh Kumar S S, Disaster Management expert, KeralaDr Anish TS, Public Health Expert,KeralaDr Hari PN, Immunologist, USDr Nigil Haroon, Rheumatologist & Researcher, CanadaDr Nisha Nigil, Endocrinalogist & Researcher, CanadaDr Aju Mathew, Oncologist & Researcher, KeralaMaitreyan, Social Activist, Kerala Dr Jinson Jose, Infectious Diseases Expert, USDr A Althaf, Public Health expert, KeralaDr Nilima Kadambi, Clinical Counsellor, BangaluruDr Sajeesh Gopalan, Anaesthesiologist & Science Activist, Kerala  Dr A Siddiq Pulakal, Pulmonologist, UKDr Joseph K David, Microbilogy Scientist, CanadaDr Arun N M, Physician & Public Health Enthusiast, KeralaDr Anas A Majeed, Neurologist @ Health Enthusiast, DubaiDr Jinesh PS, Science Activist, AustraliaDr Simrran Kalra, National Secretary IMA MSN, Haryana . എന്നിവരാണ് വെബിനാറിൽ പങ്കെടുത്തത് . 

“How to End Pandemic in Kerala ” എന്ന വിഷയത്തിലാണ് സാജൻ സംസാരിച്ചത് . മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ആരോഗ്യവകുപ്പ് മേധാവികളെ ഉൾപ്പെടുത്തുക, കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങൾക്കായി സെലിബ്രിറ്റികൾ, സിനിമ നടീ നടന്മാരെ ഉൾപ്പെടുത്തി ക്യാമ്പയിൻ ആരംഭിക്കുക, നേഴ്സ്മാരെയും നഴ്സിംഗ് വിദ്ധാർത്ഥികളെയും ഉൾപ്പെടുത്തി രോഗ പ്രതിരോധ സേന രൂപീകരിക്കുക തുടങ്ങിയവയാണ് വെബിനാറിൽ  സാജൻ സത്യൻ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ.


 വെബിനാറിൽ സാജൻ സത്യൻ സംസാരിക്കുന്ന  വീഡിയോ കാണാം …


വെബിനാറിൻ്റെ മുഴുവൻ സമയ വീഡിയോ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more