1 GBP = 106.56
breaking news

ബ്രിട്ടനിൽ ഉപയോഗയോഗ്യമല്ലാതായി അൻപത് മില്യൺ മാസ്കുകൾ

ബ്രിട്ടനിൽ ഉപയോഗയോഗ്യമല്ലാതായി അൻപത് മില്യൺ മാസ്കുകൾ

ലണ്ടൻ: കോവിഡ്​ അതിരൂക്ഷമായ സമയം ബ്രിട്ടൻ വാങ്ങിയ അൻപത് മില്യൺ മാസ്കുകൾ ഉപയോഗ യോഗ്യമല്ലെന്ന്​ കണ്ടെത്തി. ഏപ്രിലിൽ അയാന്ത കാപിറ്റൽ എന്ന നിക്ഷേപ സ്ഥാപനം വഴി ആരോഗ്യ പ്രവർത്തകർക്കായി വാങ്ങിയ മാസ്​കുകളാണ്​ സുരക്ഷിതമല്ലെന്ന്​ കണ്ടെത്തിയത്​.

ചെവിയിൽ കെട്ടുന്ന തരം മാസ്​കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാനാകാത്തതിനാൽ വിതരണം ചെയ്​തില്ലെന്ന്​ സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. അയാന്ത കാപ്പിറ്റലുമായി 252 ദശലക്ഷം പൗണ്ടി​െൻറ കരാറാണ്​ ഒപ്പുവെച്ചത്​. സന്നദ്ധ സംഘടനയായ ഗുഡ്​ലോ ​​േപ്രാജക്​ട്​ ആൻഡ്​​ എവരി ഡോക്​ടർ ആണ്​ സർക്കാർ കോവിഡ്​ മറയാക്കി  കരാറുകൾ ഒപ്പുവെച്ചെന്ന്​ കാണിച്ച്​ കോടതിയെ സമീപിച്ചത്​. അയാന്ത കാപ്പിറ്റൽ നൽകിയ വിവിധ തരത്തിലുള്ള 1500 ലക്ഷം മാസ്​കുകൾ ഇനിയും പരിശോധിച്ചിട്ടി​െല്ലന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more