1 GBP = 107.38

ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പാർട്ടിയിൽ പങ്കെടുത്തു; ലൂട്ടൻ മേയർ സ്ഥാനമൊഴിഞ്ഞു

ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പാർട്ടിയിൽ പങ്കെടുത്തു; ലൂട്ടൻ മേയർ സ്ഥാനമൊഴിഞ്ഞു

കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ല്യൂട്ടൻ മേയർ രാജി വച്ചു.

കൗൺസിലർ താഹിർ മാലിക്കാണ് കഴിഞ്ഞ മാസം ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തത്. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചത് വിവാദമായതിനെത്തുടർന്ന് ഇദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. ഒരു അച്ചടക്ക നടപടിയുടെ ഫലം കാത്തിരിക്കാനാണ് താൻ ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ കുടുംബവുമായി ഇക്കാര്യം ചർച്ച ചെയ്ത ശേഷം രാജിവയ്ക്കാൻ തീരുമാനിച്ചതായും ലേബർ പാർട്ടി അംഗം പറഞ്ഞു.

“എന്റെ സ്ഥാനത്തിന്റെ നിലവാരത്തിന് താഴെയുള്ള എന്റെ പ്രവർത്തനങ്ങളിൽ ഞാൻ വീണ്ടും ഖേദിക്കുന്നു, കൂടാതെ കോവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച ഈ സമ്മേളനത്തിൽ പങ്കെടുത്തതിന് ല്യൂട്ടൻ ജനതയോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, ഞാൻ ചെയ്തതിന് ഒരു ഒഴികഴിവുമില്ല. എനിക്ക് നന്നായി അറിയാമായിരുന്നു, എന്റെ പ്രവർത്തനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.” അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 29 ന് നടക്കുന്ന യോഗത്തിൽ പുതിയ മേയറെ നിയമിക്കുമെന്ന് ലൂട്ടൺ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.

ബെഡ്ഫോർഡ്ഷയർ ടൗണിൽ നടന്ന ഒത്തുചേരലിന്റെ ഫോട്ടോകൾ ജൂലൈയിൽ ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു, ഇതിനെത്തുടർന്ന് പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികളാണ് ലഭിച്ചത്.

കൗൺസിലർമാരായ വഹീദ് അക്ബർ, ആസിഫ് മസൂദ് എന്നിവരും സന്നിഹിതരായിരുന്നു. കൊറോണ വൈറസ് നിയന്ത്രണത്തിൽ അനുവദനീയമായതിലും ഇരട്ടി ആളുകളാണ് പാർട്ടിയിൽ പങ്കെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more