1 GBP = 104.36

ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ ഇനി ‘ഭാരത്’ ഡ്രോണുകളും

ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ ഇനി ‘ഭാരത്’ ഡ്രോണുകളും

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയിലെ നിരീക്ഷണങ്ങള്‍ക്കായി പുതിയ ഡ്രോണ്‍ നിര്‍മിച്ച ഡിആര്‍ഡിഒ (ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍). ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചിരിക്കുന്ന ഡ്രോണിന് ‘ഭാരത്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഉയര്‍ന്ന പര്‍വതങ്ങളില്‍ പോലും കൃത്യമായ നിരീക്ഷണം സാധ്യമാകുമെന്നതാണ് ഭാരതിന്റെ പ്രത്യേകത.

ലഡാക്ക് ഏരിയയില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ സൈന്യത്തിന് ഇവിടെ ശക്തമായ നിരീക്ഷണ സംവിധാനം ആവശ്യമാണ്. ഇതിനായാണ് ഡിആര്‍ഡിഒ ഭാരത് ഡ്രോണുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഡിആര്‍ഡിഒയുടെ ഛണ്ഡിഗഢ് ആസ്ഥാനമായുള്ള ലബോറട്ടറിയിലാണ് ഭാരത് ഡ്രോണുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ സര്‍വൈലന്‍സ് ഡ്രോണാണിത്.

വലിപ്പം കുറഞ്ഞ ഈ ഡ്രോണ്‍ ഏത് മേഖലയിലും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നവയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ഡ്രോണിനുണ്ടെന്ന് ഡിആര്‍ഡിഒ അറിയിച്ചു. ഏത് കാലാവസ്ഥയിലും മികച്ച റിസള്‍ട്ടുകള്‍ നല്‍കുന്നതിന് ഡ്രോണിന് സാധിക്കും. റിയല്‍ ടൈം വിഡിയോ ട്രാന്‍സ്മിഷന്‍ സംവിധാനവും അഡ്വാന്‍സ്ഡ് നൈറ്റ് വിഷന്‍ സംവിധാനവും മരത്തിന്റെയോ മറ്റോ മറവുകളില്‍ ആരെങ്കിലും ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ കണ്ടെത്തി അറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനവും ഡ്രോണിനുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more