1 GBP = 106.56
breaking news

സ്വര്‍ണക്കടത്തിലെ പണം ഒഴുകിയ ചിത്രങ്ങളില്‍ കമലിന്റെ ആമിയും ആഷിഖ് അബുവിന്റെ മായാനദിയും വൈറസും; എന്‍ഐഎ അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക്

സ്വര്‍ണക്കടത്തിലെ പണം ഒഴുകിയ ചിത്രങ്ങളില്‍ കമലിന്റെ ആമിയും ആഷിഖ് അബുവിന്റെ മായാനദിയും വൈറസും; എന്‍ഐഎ അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക്

തിരുവനന്തപുരം,സ്വര്‍ണക്കടത്തില്‍ യുഎഇയില്‍ അറസ്റ്റിലായ ഫൈസൽ ഫരീദിന് മലയാള സിനിമ മേഖലയുമായി ഉള്ളത് അടുത്ത ബന്ധം.2017 മുതൽ മലയാളത്തിൽ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങൾക്ക് ഫൈസൽ വഴി പണം ഇറക്കിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടിണ്ട്.ഇതിൽ പ്രധാനപ്പെട്ട ചിത്രമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ സംവിധാനം ചെയ്ത കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ആമി എന്ന ചിത്രം.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അലുമിനിയം ആൻഡ് ഗ്ലാസ് ഫാബ്രിക്കേഷൻ കമ്പനിയുടെ ചെയർമാൻ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം.ദുബായ് ആസ്ഥാനമായി ആണ് ഫൈസൽ ഫരീദിന്റെയും ഇടപാടുകൾ.ഈ വ്യക്തിയെ ബിനാമി ആക്കി ഫൈസൽ ആണോ ചിത്രത്തിന് പണമിറക്കിയതെന്ന കൂടുതൽ അന്വേഷണത്തിലാണ് അന്വേഷണ ഏജൻസി.മാത്രമല്ല,ഇയാൾ ബിസ്മി സ്പെഷ്യൽ എന്ന പേരിൽ അടുത്ത ഒരു മലയാള ചിത്രവും കൂടി അനൗൻസ് ചെയ്തിട്ടുണ്ട്.ഇതും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടെക്കും .

അതേസമയം,ആഷിഖ് അബു തന്നെ നിർമ്മിച്ചു സംവിധാനം ചെയ്ത രണ്ടു ചിതങ്ങളായ മയനാദി,വൈറസ്,എന്നി ചിത്രങ്ങൾക്ക് പിന്നിലെ പണമിടപാടുകൾ സംബന്ധിച്ചു കൂടുതൽ തെളിവുകൾ എൻ.ഐ .എ ക്ക് ലഭിച്ചതായാണ് ജന്മഭൂമി റിപ്പോർട്ട് .ഇതിൽ ടോവിനോ തോമസ്സ്-ഐശ്വര്യ ലക്ഷ്മി ജോഡി അഭിനയിച്ച മായാനദിക്ക് മറ്റൊരു നിർമ്മാതാവ് കൂടി ഉണ്ട്.ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേർന്ന് തുടങ്ങിയ ഓ.പി.എം. എന്ന നിർമ്മാണ കമ്പനിയാണ് വൈറസ് എന്ന ചിത്രം നിർമ്മിച്ചത്.നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടി നടൻമാർ ചിത്രത്തിൽ അഭിനയിച്ചിരുന്നു.ഇതിനു പണം ഇറക്കിയത് സംബന്ധിച്ചുള്ള അന്വേഷണം എത്തിച്ചേരുന്നത് സ്വർണ്ണക്കടത് മാഫിയയിലേക്കാണ്.

കൊച്ചി ഫോർട്ട് കൊച്ചി സ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെപ്രവർത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സിനിമ നിര്‍മാണത്തിലും വിനിയോഗിച്ചതായി തുടക്കത്തില്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ ക ണ്ടെത്തിയിരുന്നു. 2019 ഓഗസ്റ്റില്‍ കൊച്ചിയിലെ ഡംബര ഹോട്ടലില്‍ ഒരു തെലുങ്ക് സിനിമയുടെ മലയാളം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നുസത്കാരത്തില്‍ ഫൈസല്‍ എത്തിയിരുന്നതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ ഭാര്യ റിമ ആണ് തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഏഴു കോടിയോളം രൂപയാണ് ഈ ചിത്രത്തിന് സ്വര്‍ണക്കടത്ത് മാഫിയ ചിലവഴിച്ചതെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് റിമയേയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട് ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more