1 GBP = 113.59
breaking news

റോയൽ സസ്സെക്സ് കൗണ്ടി ഹോസ്പിറ്റൽ കാറ്ററിംഗ് ജോലിക്കാരനും മലയാളിയുമായ ജോസഫ് ജോർജിന് കത്തിക്കുത്തിൽ പരിക്കേറ്റു

റോയൽ സസ്സെക്സ് കൗണ്ടി ഹോസ്പിറ്റൽ കാറ്ററിംഗ് ജോലിക്കാരനും മലയാളിയുമായ ജോസഫ് ജോർജിന് കത്തിക്കുത്തിൽ പരിക്കേറ്റു

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

മയക്കു മരുന്നിനു അടിമയായ അക്രമി ഇന്ന് രാവിലെ റോയൽ സസ്സെക്സ് കൗണ്ടി ഹോസ്പിറ്റലിലേക്ക് കടന്നുവരികയും ആദ്യം മുന്നിൽ കണ്ട ഹോസ്പിറ്റൽ സ്റ്റാഫ് എന്ന് തോന്നിക്കുന്നയാളെ കടന്നുപിടിക്കുകയും മരുന്നുകൾ സൂക്ഷിക്കുന്ന ക്യാബിനറ്റ് അവരുടെ സെക്യൂരിറ്റി പാസ് ഉപയോഗിച്ച് തുറന്നു കൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

മലയാളിയായ ജോസഫ് ജോർജ് (56) ഭക്ഷണ വിതരണ വിഭാഗത്തിൽ ജോലി ചെയ്യുന്നയാളായിരുന്നു. അദ്ദേഹത്തിന്റെ കാർഡ് കൊണ്ട് മരുന്ന് ക്യാബിനറ്റ് തുറക്കില്ലെന്നറിയാമായിരുന്നിട്ടും അക്രമം ഭയന്ന് അദ്ദേഹം അത് തുറക്കാൻ ശ്രമിച്ചിരുന്നു. മരുന്ന് കിട്ടില്ലെന്നുറപ്പായപ്പോൾ അക്രമി ജോസഫിനെ തുടരെ മൂന്ന് തവണ കുത്തി പരിക്കേൽപ്പിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ബ്രൈട്ടണിലെ ആശുപത്രിയും പരിസരവും സായുധ പോലീസുകാർ വളയുകയും സംഭവസ്ഥലത്തേക്ക് പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ പോലീസ് ആശുപത്രിയും പരിസര പ്രദേശങ്ങളും അരിച്ചു പെറുക്കി. അൽപ സമയത്തിനകം തന്നെ തൊട്ടടുത്തുള്ള വിൽ‌സൺ അവന്യൂവിൽ വെച്ച് 36 വയസ്സുകാരനായ അക്രമിയെ പോലീസ് കയ്യോടെ പിടികൂടി. കൊലപാതക കുറ്റം ചാർത്തിയ അക്രമി പോലീസ് കസ്റ്റഡിയിൽ ആണ് ഇപ്പോൾ ഉള്ളത്.

ജോസെഫിന്റെ ഭാര്യ ബീന ഇതേ ആശുപത്രിയിൽ നവജാത ശിശു ക്ഷേമ വിഭാഗത്തിൽ നേഴ്സ് ആയി പ്രവർത്തിച്ചു വരികയാണ്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ബീന നേരം വെളുത്തപ്പോൾ ഈ വാർത്ത കേട്ടാണ് ഉണർന്നത്.

“ഈ സംഭവം വിശദീകരണം ലഭ്യമല്ലാത്തതും ഒറ്റപ്പെട്ടതുമായ ഒന്നാണ്, എന്നിരുന്നാലും ഇതൊരു ഭീകര വാദി അക്രമണമാണെന്നു ഞങ്ങൾ കരുതുന്നില്ല”, സസ്സെക്സ് പോലീസ് വാർത്താകുറിപ്പിൽ പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more