1 GBP = 110.31

ബ്രൈറ്റൻ എൻഎച്ച്എസ് ആശുപത്രിയിൽ കത്തിക്കുത്താക്രമണം; ജീവനക്കാരന് പരിക്കേറ്റു; സായുധ പോലീസ് സംഘം അക്രമിയെ പിടികൂടി

ബ്രൈറ്റൻ എൻഎച്ച്എസ് ആശുപത്രിയിൽ കത്തിക്കുത്താക്രമണം; ജീവനക്കാരന് പരിക്കേറ്റു; സായുധ പോലീസ് സംഘം അക്രമിയെ പിടികൂടി

ബ്രൈട്ടണിലെ റോയൽ സസെക്സ് കൗണ്ടി ആശുപത്രിയിൽ കത്തിക്കുത്താക്രമണം നടന്നു. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം അരങ്ങേറിയത്. കുത്തേറ്റ സംഭവത്തിൽ ആശുപത്രിയിലെ ഒരു സ്റ്റാഫ് അംഗത്തിന് പരിക്കേറ്റു, ഇതോടെ ആശുപത്രി പൂർണ്ണമായും അടച്ചിടേണ്ട സ്ഥിതിവിഷമാണുള്ളതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.56 വയസുകാരനായ ജീവനക്കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്നും സുരക്ഷിതവുമാണെന്നും ആശുപത്രി ട്രസ്റ്റ് അറിയിച്ചു. സായുധ പോലീസ് സംഭവസ്ഥലത്ത് തന്നെ തുടരുന്നുണ്ട്. അടുത്തുള്ള വിൽസൺ അവന്യൂവിൽ 09:40 ഓടെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിന് ഇയ്യാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇരയെ ആശുപത്രിയിൽ പരിചരിക്കുകയാണെന്ന് ബ്രൈടൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു. സൈറ്റിൽ ഇപ്പോഴും അന്വേഷണം നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന് അതിൽ പറയുന്നു.

ഒറ്റപ്പെട്ടതും വിശദീകരിക്കപ്പെടാത്തതുമായ സംഭവത്തെ ഈ ഘട്ടത്തിൽ തീവ്രവാദമായി കണക്കാക്കുന്നില്ലെന്ന് സസെക്സ് പോലീസ് പറഞ്ഞു. മറ്റാർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥരും രോഗികളും സുരക്ഷിതരാണെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more