1 GBP = 113.33
breaking news

ദീക്ഷയുടെ സെലസ്റ്റിയൽ സിംഫണി ലൈവ് പരമ്പരയുടെ അഞ്ചാമത്തേതും അവസാനത്തേതുമായ എപ്പിസോഡ് ഇന്ന്; യുകെയിലെ പ്രഗത്ഭ ഗായകരായ സൈറ മരിയ ജിജോ, അന്ന ജിമ്മി, അലൻ ആൻ്റണി, സെബാൻ എന്നിവർക്കൊപ്പം ഡോ. ഷെറിൻ ജോസും ലൈവിൽ…

ദീക്ഷയുടെ സെലസ്റ്റിയൽ സിംഫണി ലൈവ് പരമ്പരയുടെ അഞ്ചാമത്തേതും അവസാനത്തേതുമായ എപ്പിസോഡ് ഇന്ന്; യുകെയിലെ പ്രഗത്ഭ ഗായകരായ സൈറ മരിയ ജിജോ, അന്ന ജിമ്മി, അലൻ ആൻ്റണി, സെബാൻ എന്നിവർക്കൊപ്പം ഡോ. ഷെറിൻ ജോസും ലൈവിൽ…

ദീക്ഷയുടെ സെലസ്റ്റിയൽ സിംഫണി എന്ന ലൈവ് പരമ്പരയുടെ അഞ്ചാമത്തേതും അവസാനത്തേതുമായ എപ്പിസോഡിൽ ഇന്ന് ഞായറാഴ്ച യുകെ സമയം വൈകിട്ട് 5.30PM ന് (ഇൻഡ്യ 10.00PM) deekshaa.aarathyarun എന്ന ഫേസ് ബുക്ക് പേജിലൂടെ മറ്റൊരു ലൈവിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത ഈ ലൈവിലൂടെ കാണുവാൻ സാധിക്കും. ദീക്ഷയുടെ ആദ്യത്തെ 4 പരമ്പരകളിൽ പങ്കെടുത്ത യുവഗായകർ ഇന്ന് ഒരുമിച്ച് ലൈവിൽ എത്തുന്നു. സൈറാ മരിയ ജിജോ,അന്ന ജിമ്മി, അലൻ ആൻറണി, സെബാൻ (ബ്രയാൻ എബ്രഹാം) എന്നീ നാളത്തെ പ്രതീക്ഷകളായ ഭാവി വാഗ്ദാനങ്ങളായ ഗായകർ 4 പേരും മനോഹരങ്ങളായ പ്രണയ ഗീതങ്ങളാണ് ആലപിക്കുവാൻ പോകുന്നത്. ഇവരോടൊപ്പം മറ്റൊരു പ്രഗത്ഭ ഗായികയായ ഡോ.ഷെറിൻ ജോസും ഗാനങ്ങളുമായി എത്തുന്നു.


ദീക്ഷയുടെ എല്ലാ ക്യാമ്പയിനുകളും തന്നെ ആരോഗ്യ രംഗത്തും അവശ്യ സേവന രംഗത്തും പ്രവർത്തിക്കുന്ന മുൻ നിര പോരാളികൾക്കും, ലോകമെമ്പാടുമുള്ള കലാ മേഖലയിലെ പ്രതിഭകൾക്കുമായുള്ള സമർപ്പണമാണ്.


പുതുമയാർന്ന ആശയങ്ങളോടെ മനോഹരങ്ങളായ പരിപാടികൾ കാണുവാൻ deekshaa.aarathyarun എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. ലളിതം, സുന്ദരം, ഹൃദ്യം എന്നതാണ് ദീക്ഷയുടെ മുഖമുദ്ര.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more