- കാർഡിഫിൽ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ആശുപത്രിയിൽ .
- യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം........ ആകെ പോൾ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കിയാണ് ഇത്തവണ വിജയക്കുതിപ്പ്
- 40 വർഷത്തിനിടയിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് ഫലത്തിൽ തകർന്ന് കൺസർവേറ്റിവ് പാർട്ടി
- വെടിനിർത്തൽ: ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്
- ഇസ്രായേലുമായി വ്യാപാര ബന്ധം നിർത്തി തുർക്കിയ
- പാട്ടും ഡാൻസും അടിപൊളി ഡിജെയുമായി ആടിതകർത്ത് എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം; ഇന്നുവരെ കാണാത്ത ആഘോഷരാവിന് സാക്ഷ്യം വഹിച്ച് എക്സിറ്റർ മലയാളി സമൂഹം
- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ
സാന്ദ്ര സംഗീതത്തിൻ്റെ വിസ്മയ ഭാവങ്ങൾ ഉണർത്തി ലിങ്കൺഷെയറിൽ നിന്നുമുള്ള കൊച്ചു പ്രതിഭകൾ അന്ന റിജു അറയ്ക്കലും, ആരോൺ ജോർജും, സാമുവൽ ജിജോയും….. “Let’s Break lt Together”ൽ പ്രേക്ഷകർക്ക് അപൂർവ്വ സുന്ദരമായ സംഗീതാനുഭവം സമ്മാനിച്ച് കലയുടെ കയ്യൊപ്പ് ചാർത്തി….
- Jul 18, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” പരിപാടി തുടങ്ങിയത് “ലോകാ സമസ്താ സുഖിനോ ഭവന്താ” എന്ന ഗാനത്തിൻ്റെ അകമ്പടിയോടെ കൊറോണയുടെ നാളുകളിൽ എല്ലാവരും പുതിയ ജീവിതം കെട്ടിപ്പെടുക്കാൻ പരിശ്രമിക്കണമെന്ന സന്ദേശം പശ്ചാത്തലത്തിൽ കേൾക്കേ കുട്ടികൾ ഒരോരുത്തരായി വേദിയിലേക്ക് കടന്നു വന്നു. തുടർന്ന് അന്ന അറയ്ക്കൽ ലൈവ് പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം ആശംസിക്കുകയും കോവിഡ് ബാധിച്ച് മരണമടഞ്ഞ കുടുംബ സുഹൃത്ത് അനൂജ് ചന്ദ്രനും മറ്റുള്ളവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും നല്ല ശുദ്ധ മലയാളത്തിൽ സ്വയം പരിചയപ്പെടുത്തിയത് വളരെ മികച്ച തുടക്കമായിരുന്നു. നമ്മുടെ കുട്ടികൾ നമ്മുടെ മാതൃഭാഷ വളരെ മനോഹരമായി സംസാരിക്കുന്നത് കേൾവിക്കാർ എന്തുമാത്രം നന്നായി ആസ്വദിക്കുന്നു എന്നുള്ളത് പ്രോഗ്രാമിൽ വന്ന കമൻ്റുകളിൽ നിന്നും മനസ്സിലാക്കാം.
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ആൽബർട്ട് വിജയൻ സാറിൻ്റെ ശിക്ഷണത്തിൽ കീബോർഡ് പരിശീലിക്കുന്നവരാണ് കുട്ടികൾ മൂന്നു പേരും. ആകാശങ്ങളിലിരിക്കും ഞങ്ങളുടെ എന്ന പ്രസിദ്ധമായ ഭക്തിഗാനത്തോടെ ആരോൺ ജിജോ യാണ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. തുടർന്ന് അന്ന അമീർ ഖാൻ ആയിഷ ചിൽക്ക ജോഡികൾ അഭിനയിച്ച സിനിമയിലെ പ്രസിദ്ധമായ പെഹലാശാ എന്ന ഗാനമാണ് വായിച്ചത്. അതി മനോഹരമായ അന്ന ആലപിച്ച ഗാനത്തിന് ശേഷം യാത്രയെന്ന മമ്മൂട്ടി സിനിമയിലെ പ്രശസ്തമായ തന്നംന്നം താനിന്നം എന്ന ഗാനം സാമുവേൽ ജിജോ വളരെ അനായാസേന ആലപിച്ചു. മഹാകവി കുമാരനാശാൻ്റെ പൂക്കാലം എന്ന കവിതയിലെ ഒരു ശകലം ആലപിച്ച് അന്ന റിജു പരിപാടിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.തുടർന്ന് ആരോണും, സാമും പാട്ടുകൾ ആലപിച്ച് ഏത് പാട്ടാണ് എന്ന ചോദ്യത്തിന് പ്രേക്ഷകർ വളരെ മികച്ച രീതിയിലാണ് പ്രതികരിച്ചത്. ഇത് കാണികളുമായി നല്ല ബന്ധം ഉണ്ടാക്കി പ്രേക്ഷകർക്ക് വിരസത ഉണ്ടാകാതിരിക്കാൻ കുട്ടികൾ മൂന്ന് പേരും വളരെ ജാഗ്രതയോടെ ശ്രദ്ധിച്ചു എന്നുള്ളത് എടുത്ത് പറഞ്ഞ് അഭിനന്ദിക്കേണ്ട കാര്യമാണ്.
തുടർന്ന് പ്രേമത്തിലെ മലയാളി മനസ്സുകൾ കീഴടക്കിയ വിജയ് ശേശുദാസ് ഗാനം മലരെ എന്ന ഗാനം അന്ന, അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനം സാം എന്നീ ഗാനങ്ങൾ കാനനച്ചോലയിലെ എന്ന ഗാനം അന്ന ആലിക്കുകയും കുട്ടികൾ മൂന്ന് പേരും കൂടി ഒരുമിച്ച് കീബോർഡിൽ ആലപിച്ചത് ഹൃദ്യമായി. ജീവിതം മുൾമുനയിലാക്കിയ കോവിഡ് രോഗത്തിനെതിനായി പൊരുതുന്ന എല്ലാ ആതുരശുശ്രൂഷകർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കുട്ടികൾ മൂന്നു പേരും ഒരുമിച്ച് സല്യൂട്ട് നൽകിക്കൊണ്ടാണ് പ്രോഗ്രാം അവസാനിപ്പിച്ചത്. യുകെയിലെ മലയാളി കുട്ടികൾ ഇവിടുത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇത്രയും നന്നായി പരിപാടികൾ അവതരിപ്പിക്കുന്നതിന് കുട്ടികൾക്കും അവരെ ഇതിനായി ഒരുക്കിയെടുക്കുന്ന മാതാപിതാക്കൻമാർക്കും, അധ്യാപകർക്കും യുക്മയുടെയും യുക്മ സാംസ്കാരിക വേദിയുടെയും അഭിനന്ദനങ്ങൾ.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ഇതിനകം തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു.
പ്രശസ്ത മലയാള സംഗീത സംവിധായകൻ ആൽബർട്ട് വിജയന്റെ കീഴിൽ സംഗീത പരിശീലനം നേടുന്ന ഈ കൌമാര പ്രതിഭകൾ ഇതിനോടകം നിരവധി വേദികളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച് കഴിഞ്ഞവരാണ്. 15 കാരിയായ അന്ന റിജു സ്പാൾഡിങ് ഹൈസ്കൂളിൽ ഇയർ 10 വിദ്യാർത്ഥിനിയാണ്. കീ ബോർഡിൽ ഗ്രേഡ് 3 യിൽ എത്തി നിൽക്കുന്ന അന്ന സംഗീത വഴികളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
അന്നയുടെ ഇളയ സഹോദരൻ 11 വയസ്സുള്ള ആരോൺ, ചേച്ചിയെ പോലെ തന്നെ കീബോർഡിൽ ഗ്രേഡ് 3 ഇതിനോടകം കരസ്ഥമാക്കി കഴിഞ്ഞു. സംഗീത ലോകത്ത് കൂടുതൽ മുന്നേറാൻ കൊതിക്കുന്ന ആരോൺ സ്പാൾഡിങ്ങിലെ സെന്റ്. നോർബർട്ട്സ് കാത്തലിക് സ്കൂളിൽ ഇയർ 6 വിദ്യാർത്ഥിയാണ്. സ്പാൾഡിങ്ങിലെ റിജു ജോർജ്ജ് – സിൽജി റിജു ദമ്പതികളുടെ മക്കളാണ് അന്നയും ആരോണും
അന്ന റിജുവിനും ആരോണിനുമൊപ്പം ഷോയിൽ എത്തുന്ന സാമുവൽ ജിജോ നിരവധി വേദികളിൽ കീബോർഡിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള കലാപ്രതിഭയാണ്. ബോസ്റ്റൺ സെന്റ്.മേരീസ് R C പ്രൈമറി സ്കൂളിൽ ഇയർ 5 വിദ്യാർത്ഥിയായ സാമുവൽ കീബോർഡിൽ ഗ്രേഡ് 3 പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു. ബോസ്റ്റണിലെ ജിജോ ജോസഫ് – ലില്ലി ജിജോ ദമ്പതികളുടെ മകനാണ് ഈ 10 വയസ്സ്കാരൻ.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
കാർഡിഫിൽ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ആശുപത്രിയിൽ .
വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് ഗ്ലാമോർഗനിലെ ബോൺവിൽസ്റ്റണിന് സമീപം എ 48 ന് ഉണ്ടായ അപകടത്തെ തു...ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെ...
ബ്രാഡ്ഫോർഡ്:- യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (B M A)യ...യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം........ ആകെ പോൾ ചെയ്ത വോട്ടിന്റെ...
സ്വന്തം ലേഖകൻ - ലണ്ടൻ യു കെ പ്രാദേശീക തെരഞ്ഞെടുപ്പിൽ വമ്പൻ നേട്ടവുമായി ലേബർ പാർട്ടി മുന്നേറുകയാണ...ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓൺലൈൻ ധ്യാനം' മെയ് 9 മുതൽ; ധ്യാന പരമ്പരക്ക് പ്...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത...ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ' സ്നേഹ സംഗീത രാവ് ' ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ...
ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ' സ്നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില...40 വർഷത്തിനിടയിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് ഫലത്തിൽ തകർന്ന് കൺസർവേറ്റിവ് പാർട്ടി
ലണ്ടൻ: 40 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രാദേശിക തിരഞ്ഞെടുപ്പ് ഫലമാണ് കൺസർവേറ്റീവുകൾ അഭിമുഖീകരിക്കുന...വെടിനിർത്തൽ: ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്
ഗസ്സ: ഗസ്സ വെടിനിർത്തൽ-ബന്ദിമോചന ചർച്ച ഈജിപ്തിൽ പുരോഗമിക്കുന്നതിനിടെ ഹമാസും ഇസ്രായേലും മുൻ നിലപാടുക...ഇസ്രായേലുമായി വ്യാപാര ബന്ധം നിർത്തി തുർക്കിയ
ഇസ്തംബൂൾ: ഗസ്സയിൽ സ്ഥിരമായി വെടിനിർത്തുന്നതു വരെ ഇസ്രായേലുമായി വ്യാപാരബന്ധം നിർത്തിവെക്കുകയാണെന...
Post Your Comments Here ( Click here for malayalam )
Latest Updates
- ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെക്രട്ടറി ബ്രാഡ്ഫോർഡ്:- യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (B M A)യുടെ പ്രസിഡൻ്റ് ആയി യുക്മ മുൻ ദേശീയ നിർവഹസമതിയഗംവും യുക്മ യോർക് ഷെയർ& ഹംബർ റീജിയൻ പ്രസിഡന്റുമായിരുന്ന ടോം തോമസിനെ വീണ്ടും തിരഞ്ഞെടുത്തു.എൽദോ ജോർജിനെ ജനറൽ സെക്രട്ടറിയായും ജിസ്മോൻ ജോണിനെ ട്രഷററായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി അനൂപാ ലൂക്കാസിനെയും ജോയിന്റ് സെക്രട്ടറിയായി തുഷാര ജോഷിയെയും എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായി അജാസ് ജമാൽ, ലിൻസ് ഡേവിസ്, ഷിബു ജോർജ്, സിൻന്റോ വർഗീസ്, ഷിഹാസ് സലിം,
- ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ‘പരിശുദ്ധാത്മ അഭിഷേക ഓൺലൈൻ ധ്യാനം’ മെയ് 9 മുതൽ; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കൾ ശുശ്രുഷകൾ നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി ‘പരിശുദ്ധാത്മ അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു”.ലുക്കാ 4:18 ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറുമായ
- ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ‘ സ്നേഹ സംഗീത രാവ് ‘ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച ; ആദ്യ ഷോ ടിക്കറ്റ് ഫുള്‍, രണ്ടാമത്തെ ഷോയ്ക്ക് ഏതാനും ടിക്കറ്റുകള്‍ ബാക്കി. ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ‘ സ്നേഹ സംഗീത രാവ് ‘ മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ‘ സ്നേഹ സംഗീത രാവ്’ സ്റ്റേജ് ഷോ എത്തുന്നത് ബ്രിസ്റ്റോളില്‍ ആദ്യ ഷോ
- പാട്ടും ഡാൻസും അടിപൊളി ഡിജെയുമായി ആടിതകർത്ത് എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം; ഇന്നുവരെ കാണാത്ത ആഘോഷരാവിന് സാക്ഷ്യം വഹിച്ച് എക്സിറ്റർ മലയാളി സമൂഹം ജോയ് ജോൺ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം എക്സിറ്ററിലെ മലയാളി സമൂഹം കെങ്കേമമായി കൊണ്ടാടി. പിൻഹോയിലെ അമേരിക്ക ഹാൾ നിറഞ്ഞെത്തിയ കാണികൾ പാട്ടും ഡാൻസും ഒപ്പം ഡിജെക്കൊപ്പം നൃത്തചുവടുകളുമായി ആടിതകർത്തപ്പോൾ എക്സിറ്റർ മലയാളി സമൂഹം ഇന്നുവരെ കാണാത്ത ആഘോഷരാവായി അത് മാറി. ഉയിർത്തെഴുന്നേൽപ്പിന്റെ സന്തോഷവും, കണികാണലിന്റെ നിർവൃതിയും, ചെറിയപെരുന്നാളിന്റെ ആനന്ദവും ഒത്തുചേർന്ന ആഘോഷത്തിന്റെ തുടക്കത്തിൽ അതിമനോഹരമായി ഒരുക്കിയ വിഷുക്കണിയും കുട്ടികൾക്കെല്ലാം വിഷുക്കൈനീട്ടവും, ഈസ്റ്റർ എഗും കൂടാതെ
- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി. നിർബന്ധപൂർവ്വം തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഡാൻസറായ യുവാവാണ് സംഭവത്തിൽ പ്രതി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു
click on malayalam character to switch languages