1 GBP = 106.56
breaking news

ബ്രിട്ടനിലെ കോവിഡ് -19 മരണസംഖ്യ 45,000 ആയി ഉയർന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 85 മരണങ്ങൾ; രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

ബ്രിട്ടനിലെ കോവിഡ് -19 മരണസംഖ്യ 45,000 ആയി ഉയർന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 85 മരണങ്ങൾ; രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

ലണ്ടൻ: ബ്രിട്ടനിലെ കോവിഡ് -19 മരണസംഖ്യ 45,000 ആയി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടയിൽ രേഖപ്പെടുത്തിയത് 85 മരണങ്ങൾ. അതേസമയം സ്കോട്ട്ലൻഡിൽ ഒരാഴ്ചയായി ഒരൊറ്റ മരണവും രേഖപ്പെടുത്തുന്നത് ആശ്വാസമായി.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഓരോ ദിവസവും ശരാശരി 75 പേർ ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച 87 മരണങ്ങൾ ആയിരുന്നു രേഖപ്പെടുത്തിയത്.

എന്നാൽ പുതിയ കേസുകളുടെ ശരാശരി എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാളും കൂടുതൽ രേഖപ്പെടുത്തിയത് കൂടുതൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ശരാശരി588 ബ്രിട്ടീഷുകാർ ഓരോ ദിവസവും രോഗബാധിതരാകുന്നുണ്ട് എന്നാണ്. കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തിയ 546 എന്ന നിരക്കിനേക്കാൾ 7 ശതമാനം കൂടുതലാണ് നിരക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more