ലണ്ടൻ: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് അനിശ്ചിതാവസ്ഥയിലായ തൊഴിൽ രംഗം ശക്തിപ്പെടുത്താൻ സർക്കാർ അവതരിപ്പിച്ച ഫർലോംഗ് സ്‌കീം തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഒക്ടോബറില്‍ ഫര്‍ലോംഗ് സ്‌കീമിന്റെ ഗുണഫലങ്ങള്‍ അവസാനിക്കുമ്പോള്‍ മൂന്നിലൊന്ന് സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസില്‍ മടങ്ങിയെത്താന്‍ ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുമ്പോഴാണ് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വ്യക്തമാകുന്നത്.
1980-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലേക്ക് ബ്രിട്ടന്‍ കൂപ്പുകുത്തുകയാണെന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് കൂട്ടപ്പിരിച്ചുവിടൽ ഭീഷണി പുറത്തുവരുന്നത്. കൊറോണാവൈറസ് മൂലം ലക്ഷക്കണക്കിന് ജോലിക്കാര്‍ വീടുകളില്‍ തങ്ങിയതോടെ പുതുതായി തുറന്ന ഷോപ്പുകള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും കച്ചവടം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. വൈറസ് സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഇതോടെ തിരിച്ചറിയപ്പെടുന്നത്. ഇത് പരിഗണിച്ചാണ് ഓഫീസുകളിലേക്ക് തിരികെയെത്താന്‍ ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച നടത്തുന്ന പത്രസമ്മേളനം ഉപയോഗിക്കുക. ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടന്ന് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള റോഡ് മാപ്പും അദ്ദേഹം അവതരിപ്പിക്കും.
നിലവില്‍ ജോബ് റിട്ടന്‍ഷന്‍ സ്‌കീം വഴി ഒരു മില്ല്യണിലേറെ സ്ഥാപനങ്ങള്‍ നികുതിദായകന്റെ പണം ഉപയോഗിച്ച് 9.4 മില്ല്യണ്‍ ജോലിക്കാര്‍ക്കാണ് ശമ്പളം നല്‍കുന്നത്. ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് 7400 സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ പോളിലാണ് പത്തില്‍ മൂന്ന് പേരും ജീവനക്കാരെ കുറയ്ക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമായത്. ഒക്ടോബറില്‍ ഫര്‍ലോംഗ് സ്‌കീം അവസാനിക്കുമ്പോള്‍ ഇത് പ്രതീക്ഷിക്കാമെന്ന് ബിസിസി വ്യക്തമാക്കി. 28 ശതമാനം സ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ ജീവനക്കാര്‍ക്ക് ലേ ഓഫ് നല്‍കിയിരുന്നു.
വൈറസ് പ്രാദേശിക മേഖലയില്‍ നിയന്ത്രണ വിധേയമായെന്ന് ബോധ്യപ്പെടുത്താനാണ് ബോറിസ് ഇനി ശ്രമിക്കുക. ഇതുവഴി ജോലിയില്‍ മടങ്ങിയെത്താന്‍ ആളുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് പുതിയ ‘കണ്ടെയിന്‍ ഫ്രെയിംവര്‍ക്ക്’. ഇതോടൊപ്പം രണ്ടാം ഘട്ട വ്യാപനം തടയാന്‍ മികച്ച പ്രതിരോധ നടപടികളും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നീ്ക്കം. എപ്പോഴാണ് സുരക്ഷിതമായ യാത്രയെന്ന് വ്യക്തമാക്കുന്ന പുതിയ ഗ്രേഡിംഗ് സിസ്റ്റം ഇതിനായി ആവിഷ്‌കരിക്കും. റഷ് അവര്‍ സമയം ഒഴിവാക്കി യാത്ര ചെയ്യാനും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കാനുമാകും നിര്‍ദ്ദേശിക്കുക.
click on malayalam character to switch languages