1 GBP = 106.56
breaking news

കൊവിഡ്; അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതിഗുരുതരം

കൊവിഡ്; അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതിഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.37 കോടിയിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ, രണ്ട് ലക്ഷത്തിലേറെ പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 66000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ 35,000ത്തില്‍ അധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. അയ്യായിരത്തില്‍ ഏറെ പേര്‍ കൂടി മരിച്ചതോടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 5.86 ലക്ഷം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. 

ഇന്ത്യയിലും കൊവിഡ് വ്യാപനം അതി തീവ്രമാകുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 9.5 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം 30000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 7,975 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു. തമിഴ്നാട്ടില്‍ 4,496 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകത്തില്‍ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 3,176 കേസുകളും 87 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ 1,647 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.രോഗമുക്തി നിരക്ക് 63.24 ശതമാനമായി ഉയര്‍ന്നു. ഇതിനിടെ, ഡോക്ടര്‍മാര്‍ക്ക്, ഐഎംഎ, അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഇതുവരെ 1,302 ഡോക്ടര്‍മാര്‍ രോബാധിതരായെന്നാണ് ഐഎംഎയുടെ കണക്ക്. ഇതില്‍ 99 പേര്‍ക്ക് ജീവന്‍ നഷ്ടമായി.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more