1 GBP = 107.44

കൊച്ചിയിൽനിന്നും ദുബായിലേക്ക് ഇന്നുമുതൽ വിമാന സർവീസുകൾ

കൊച്ചിയിൽനിന്നും ദുബായിലേക്ക് ഇന്നുമുതൽ വിമാന സർവീസുകൾ

കൊച്ചി: ലോക്‌ഡൗൺ പ്രഖ്യാപിച്ച് ശേഷം ഇന്ത്യയിൽനിന്നും യുഎഇയിലേയ്ക്ക് വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രെസ്സ്. കൊച്ചിയിൽനിന്നും 19 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രെസ്സ് നടത്തുന്നത്. ഇന്ന് രാവിലെ പത്തരയയ്ക്കാണ് കൊച്ചിയിൽനിന്നുമുള്ള ആദ്യ സർവീസ്. 25 ആം തിയതി വരെയുള്ള സർവീസുകളാണ് നിലവിൽ ചാർട്ട് ചെയ്തിരിയ്ക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിയ്ക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ 4 ആം ഘട്ടത്തിൽ ജർമനി, കാനഡ, സിംഗപ്പൂർ എനിവിടങ്ങളിലേയ്ക്കും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി.

18 മുതൽ 25 വരെയുള്ള സർവീസുകൾക്കായി ഇന്ന് ബുക്കിങ് ആരംഭിയ്ക്കും. മുംബൈ ഡൽഹി എന്നിവിടങ്ങളിൽനിന്നുമാണ് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനം സർവീസ് ആരംഭിയ്ക്കുക. 23ന് ഡൽഹിയിൽ മടങ്ങിയെത്തുന്ന വിമാനം ബെംഗളുരു വഴി കൊച്ചിയിലെത്തും. ഡൽഹിയിൽനിന്നും കാനഡയിലെ ടൊറന്റോയിലേയ്ക്ക് മൂന്ന് സർവീസുകൾ ഉണ്ട്. 22ന് മടങ്ങിയെത്തുന്ന വിമാനം കൊച്ചിയിലെത്തും. ബെംഗലുരു, മുംബൈ, ചെന്നൈ ഡൽഹി എന്നിവിടങ്ങളിൽ നിന്നുമാണ് സിംഗപ്പൂരിലേക്ക് സർവീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more