1 GBP = 106.56
breaking news

ബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ ഭാഗ്യശാലിയായി നോട്ടിംഗ്ഹാം മലയാളി; ലഭിച്ചത് ലംബോർഗ്‌നിയും ഇരുപതിനായിരം പൗണ്ടും

ബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ ഭാഗ്യശാലിയായി നോട്ടിംഗ്ഹാം മലയാളി; ലഭിച്ചത് ലംബോർഗ്‌നിയും ഇരുപതിനായിരം പൗണ്ടും

ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡ്രീം കാർ കോമ്പറ്റിഷനിൽ ഭാഗ്യശാലിയായി നോട്ടിംഗ്ഹാമിലെ മലയാളി ദമ്പതികൾ.
ആഴ്ച തോറുമുള്ള ഡ്രീം കാർ കോമ്പറ്റിഷനിൽ സൗണ്ട് എഞ്ചിനീയറായ ഷിബു പോളിനും നേഴ്സായ ഭാര്യ ലിനറ്റ് ജോസഫിനും ലഭിച്ചത് 195,000 പൗണ്ടിന്റെ ലംബോർഗിനിയും 20,000 പൗണ്ടും.

നോട്ടിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ ലിനെറ്റ് ജോസഫിനെ (28) വിവാഹം കഴിച്ച ശേഷം ഷിബു പോൾ (32) ഒരു വർഷം മുൻപാണ് ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത്.

കൊറോണ വൈറസ് പാൻഡെമിക് യുകെയിൽ ബാധിച്ചപ്പോൾ, ഒരു ജോലി നേടാൻ പാടുപെട്ട അദ്ദേഹം ജൂലൈ 7 ചൊവ്വാഴ്ച വരെ കമ്പനികൾക്ക് ജോലിക്കായി അപേക്ഷകൾ ഇമെയിൽ ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ഭാഗ്യം തേടിയെത്തുന്നത്.

ചൊവ്വാഴ്ച്ച രാവിലെ BOTB ഡ്രീം കാർ മത്സര ടീമാണ് 32 കാരനായ തനിക്ക് ഒരു പുതിയ £ 195,000 ലംബോർഗിനി ഉറുസ് നേടിയതെന്ന് അറിയിച്ചത്. തന്റെ ടൊയോട്ടോ യാരിസിനെ മാറ്റിമറ്റൊന്ന് സംഘടിപ്പിക്കാൻ തയ്യാറായിരുന്ന ഷിബുവിന് മുന്നിലാണ് ആഡംബര കാറായ ലംബോർഗിനി എത്തിയത്. പക്ഷേ ആശ്ചര്യം അവിടെയും നിന്നില്ല. കാറിന്റെ ബൂട്ടിൽ 20,000 പൗണ്ട് പണവും ഒരു കുപ്പി ഷാംപെയ്നും ഉണ്ടായിരുന്നു.

1999 മുതൽ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുകയും ഓൺലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്യുന്ന കമ്പനിയാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് (BOTB). ആഴ്ച്ച തോറുമാണ് ഡ്രീം കാർ മത്സരം കമ്പനി സംഘടിപ്പിക്കുന്നത്.

രാവിലെ 11 ന് ടീം വാതിലിൽ മുട്ടിയപ്പോൾ ഇത് ഒരു തമാശയാണെന്ന് പോൾ ആദ്യം കരുതി. എന്നാൽ കാറിൽ കയറി ഒരു ഡ്രൈവിന് തുനിഞ്ഞപ്പോഴാണ് യാഥാർഥ്യമെന്ന് മനസ്സിലായതെന്നും ഷിബു പറയുന്നു. അർനോൾഡിലെ ഗിൽബെർട്ട് ക്ലോസിലുള്ള അവരുടെ വീടിന്റെ മുൻ‌വശം ഭാര്യക്കൊപ്പം നിൽക്കുമ്പോൾ അദ്ദേഹം പറയുന്നു.
“ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഞങ്ങൾ കേംബ്രിഡ്ജിൽ ആയിരുന്നു, പിന്നീട് ഇവിടെ താമസം മാറ്റി. കൊറോണ വൈറസ് കാരണം ജോലി ലഭിക്കുന്നത് തന്നെ ബുദ്ധിമുട്ടായ സമയത്താണ് ഭാഗ്യം തേടിയെത്തിയത്”.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more