1 GBP = 106.76
breaking news

ലെസ്റ്ററിൽ ലോക്ക്ഡൗൺ ഇളവുകളില്ല; നിലവിലെ നിയന്ത്രണങ്ങൾ ജൂലൈ 18 വരെ തുടരുമെന്ന് സിറ്റി മേയർ

ലെസ്റ്ററിൽ ലോക്ക്ഡൗൺ ഇളവുകളില്ല; നിലവിലെ നിയന്ത്രണങ്ങൾ ജൂലൈ 18 വരെ തുടരുമെന്ന് സിറ്റി മേയർ

ലെസ്റ്റർ: കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കാരണം ലെസ്റ്ററിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ രണ്ടാഴ്ച കൂടി തുടരും. നിലവിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി നിലനിർത്താൻ സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് സിറ്റി മേയർ സർ പീറ്റർ സോൾസ്ബി പറഞ്ഞു.

ലോക്കൽഡൗൺ കൊണ്ടുവരാൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും പ്രാദേശിക അധികാരികൾക്കും അധികാരമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരി ആരംഭിച്ചതിനുശേഷം ലെസ്റ്ററിൽ 2,987 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 866 എണ്ണം അതായത് 29% ജൂണിലെ ആദ്യ വാരം മുതൽ രണ്ടാഴ്ചക്കിടയിലാണ്.

അതേസമയം പ്രമേഹം, ദാരിദ്ര്യം തുടങ്ങിയവ അനുഭവിക്കുന്ന കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ ജനസംഖ്യ ലെസ്റ്ററിൽ കൂടുതലാണ്, ജനസംഖ്യയുടെ 49% ഏഷ്യക്കാരും കറുത്ത വർഗ്ഗക്കാരിൽ നിന്നുള്ളവരാണ്. ഇത് കൊറോണ വൈറസ് പടരുന്നതിന് കൂടുതൽ സാധ്യതയൊരുക്കുന്നുവെന്ന് നഗരത്തിലെ പൊതുജനാരോഗ്യ ഡയറക്ടർ ഇവാൻ ബ്രൗൺ പറഞ്ഞു.

നഗരത്തിലെ പബ്ബുകൾ, ഹെയർ സലൂണുകൾ, മ്യൂസിയങ്ങൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ പോലുള്ള പൊതു കെട്ടിടങ്ങൾ എന്നിവ ജൂലൈ 4 ന് ജൂലൈ 18 വരെ തുറക്കുന്നത് നീട്ടിവെക്കാൻ ആവശ്യപ്പെടുമെന്ന് മേയർ സർ പീറ്റർ സോൾസ്ബി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more