കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ജൂൺ 30 ചൊവ്വാഴ്ച5 PM ന് (ഇൻഡ്യൻ സമയം രാത്രി 9:30) അരങ്ങുണർത്താൻ എത്തുന്നത് വേദികളിൽ പാട്ടിന്റെ മാധുര്യത്തിന് ഇമ്പവും അഴകും പകരുന്ന മൂന്ന് കലാ മുകുളങ്ങളാണ്. പ്രേക്ഷക മനസ്സിൽ ഉപകരണ സംഗീതത്തിലൂടെ സ്നേഹ മഴയായി പെയ്യാനെത്തുന്നത് സ്വിൻഡനിലെ വിൽഷെയർ മലയാളി അസ്സോസിയേഷനിൽ നിന്നുള്ള അഡേൽ ബഷീർ – അലൻ ബഷീർ സഹോദരങ്ങളും, ജാൻവി ജയേഷുമാണ്.
AYB2 Duo എന്നറിയപ്പെടുന്ന അഡേൽ – അലൻ സഹോദരങ്ങൾ ഇതിനോടകം യു കെ യിൽ നിരവധി വേദികളിൽ തങ്ങളുടെ കഴിവ് തെളിയിച്ച പ്രതിഭകളാണ്. സ്വിൻഡനിലെ പെയ്റ്റ്’സ് ഗ്രാമർ സ്കൂൾ ഇയർ 9 വിദ്യാർത്ഥിയായ അഡേൽ 4 വയസ്സ് മുതൽ കർണാട്ടിക് സംഗീതം പഠിക്കാൻ തുടങ്ങി. വെസ്റ്റേൺ ക്ളാസ്സിക്കൽ സംഗീതവും പഠിക്കുന്ന ഈ പതിനാലുകാരൻ വളരെ ഭംഗിയായി പിയാനോയും കൈകാര്യം ചെയ്യുന്നു. അതി മനോഹരമായി പാടുകയും അതോടൊപ്പം പിയാനോ വായിക്കുകയും ചെയ്യുന്ന അഡേൽ സംഗീത ലോകത്തെ ഭാവി വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം. സംഗീത പഠനം വളരെ ഗൌരവത്തോടെ കാണുന്ന അഡേൽ അക്കാദമിക് തലത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു.
AYB2 Duo വിലെ ഇളയ സഹോദരൻ 7 വയസ്സ്കാരൻ അലൻ മെഡോപാർക്ക് സ്കൂളിലെ ഇയർ 2 വിദ്യാർത്ഥിയാണ്. അഡേലിനൊപ്പം വേദികളിൽ ഡ്രംസ് ഏറെ മനോഹാരിതയോടെ കൈകാര്യം ചെയ്യുന്ന ഈ കൊച്ചു മിടുക്കൻ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. വലിയ വേദികൾ സ്വപ്നം കാണുന്ന അലൻ ഡ്രംസിൽ തന്റെ കഠിന പരിശീലനം തുടരുകയാണ്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ വിൽഷെയർ മലയാളി അസ്സോസിയേഷൻ അംഗങ്ങളായ റഫീക് ബഷീർ – Dr. ഫെബിൻ ബഷീർ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ.
യുക്മ റീജിയണൽ നാഷണൽ കലാമേളകളിൽ ഇതിനോടകം ശ്രദ്ധേയയായി കഴിഞ്ഞ സ്വിൻഡനിലെ കൊച്ച് മിടുക്കി ജാൻവി ജയേഷ് അഡേലിനും അലനുമൊപ്പം പെർഫോം ചെയ്യാൻ എത്തുകയാണ്. 2019 ലെ സൌത്ത് വെസ്റ്റ് റീജീയൺ കലാമേളയിൽ സബ്ബ് ജൂണിയർ ചാംപ്യനായ ജാൻവി സോളോ സോങ്, സോളോ ഡാൻസ്, സ്റ്റോറി ടെല്ലിംഗ് എന്നിവയിൽ വിജയിയായി. 2019 നാഷണൽ കലാമേളയിൽ സ്റ്റോറി ടെല്ലിംഗിൽ വിജയിച്ച ജാൻവി നാഷണൽ കലാമേളയിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. യു കെ യിലെ അറിയപ്പെടുന്ന ഗായികയായ അമ്മയെ പോലെ കലാ രംഗത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ച ഈ 6 വയസകാരി ഗോർസ് ഹിൽ സ്കൂളിലെ ഇയർ 1 വിദ്യാർത്ഥിനിയാണ്. വിൽഷെയർ മലയാളി അസ്സോസ്സിയേഷൻ അംഗങ്ങളായ ജയേഷ് കുമാറിന്റെയും യു കെ മലയാളികൾക്ക് സുപരിചിതയായ ഗായിക അനു ചന്ദ്രയുടേയും മകളാണ് ഈ മിടുക്കി. യുക്മ സ്റ്റാർ സിംഗർ സീസൺ 2 വിലെ വിജയിയായിരുന്ന അനു ചന്ദ്ര ഈ ലോക് ഡൌൺ സമയത്ത് നിരവധി ലൈവ് ഷോകളിൽ വളരെ സജീവമായി പങ്കെടുത്ത ഒരു കലാകാരിയാണ്.
യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” എന്ന ലൈവ് ടാലന്റ് ഷോയിൽ തങ്ങളുടെ സംഗീത മികവ് പ്രകടിപ്പിക്കാനെത്തുന്ന നമ്മുടെ കൊച്ച് പ്രതിഭകൾക്ക് മുഴുവൻ സംഗീത പ്രേമികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് ( 07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് ( 07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages