1 GBP = 105.66
breaking news

കോവിഡ്​: ബ്രി​ട്ട​നി​ൽ മ​രി​ച്ച​ത്​ 763 ഇന്ത്യൻ വംശജർ

കോവിഡ്​: ബ്രി​ട്ട​നി​ൽ മ​രി​ച്ച​ത്​ 763 ഇന്ത്യൻ വംശജർ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ​കോ​വി​ഡ്​ ബാ​ധി​ച്ച​്​ മരിച്ചത്​ 763 ഇ​ന്ത്യ​ൻ വം​ശ​ജ​ർ. ബ്രിട്ടനിലെ കോവിഡ്​ മരണങ്ങളിൽ മൂന്ന്​ ശതമാനം ഇന്ത്യക്കാരാണെന്ന്​ നാഷനൽ ഹെൽത്ത്​ സർവിസി​​െൻറ കണക്കുകൾ വ്യക്​തമാക്കുന്നു.  ഇ​ന്ത്യ​ക്കാ​ർ അ​ട​ക്കം വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ രോ​ഗം ഇ​പ്പോ​ഴും വ്യാ​പി​ക്കു​ന്ന​ത്​ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്. 

അ​തി​നി​ടെ, കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ലെ​സ്​​റ്റ​റി​ൽ വീ​ണ്ടും ലോ​ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​ക്കാ​ർ വ​ള​രെ കൂ​ടു​ത​ലു​ള്ള ലെ​സ്​​റ്റ​റി​ൽ ലോ​ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി പ്രീ​തി പ​​ട്ടേ​ലാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളും രോ​ഗി​ക​ളും കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ജൂ​ലൈ നാ​ലി​ന്​ ലോ​ക്​​ഡൗ​ണി​ൽ ഇ​ള​വ്​ വ​രു​ത്തു​ക​യും ബാ​റു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും തി​യ​റ്റ​റു​ക​ളും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ്​ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും രോ​ഗി​ക​ൾ വ​ർ​ധി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി ബ്രി​ട്ട​നി​ലെ ക​റു​ത്ത വ​ർ​ഗ​ക്കാ​ർ, ഏ​ഷ്യ​ൻ വം​ശ​ജ​ർ, മ​റ്റ്​ വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​യെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കാ​നു​ള്ള കാ​ര​ണ​വും പ​ഠ​ന വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കോ​വി​ഡ്​ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ്ലാ​ക്ക്, ഏ​ഷ്യ​ൻ ആ​ൻ​ഡ്​ മൈ​നോ​റി​റ്റി എ​ത്​​നി​ക്​ (ബി.​എ.​എം.​ഇ) ഗ്രൂ​പ്പു​ക​ളും പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഇം​ഗ്ല​ണ്ടും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more