1 GBP = 106.75
breaking news

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ്​ നുഴഞ്ഞുകയറ്റം

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ്​ നുഴഞ്ഞുകയറ്റം

ന്യൂഡൽഹി: ഗൽവാൻ നദിക്കു സമീപമുള്ള നിയന്ത്രണരേഖയിൽ ചൈനീസ്​ ക്യാമ്പുകളുടെയും ബങ്കറുകളുടെയും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. നിയന്ത്രണരേഖയിൽ ഒമ്പതു കിലോമീറ്ററിലാണ്​ ചൈനീസ്​ സൈന്യത്തി​​െൻറ 16 ക്യാമ്പുകൾ. മേഖലയിൽനിന്ന്​ ​ൈചന പിന്മാറിയിട്ടില്ലെന്നുമാത്രമല്ല, ഇന്ത്യക്ക്​ ഭീഷണിയായി സൈനികനീക്കം ശക്തിപ്പെടുത്തുകയുമാണെന്ന്​ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യയെ സംബന്ധിച്ച്​ തന്ത്രപ്രധാന മേഖലകളിലാണ്​ ചൈനീസ്​ നുഴഞ്ഞുകയറ്റം. ഗൽവാൻ താഴ്​വരയിലെ ഇന്ത്യൻ പോസ്​റ്റുകൾ ആക്രമിക്കാൻ കഴിയുംവിധമാണ്​ നിയ​ന്ത്രണരേഖയിൽ ക്യാമ്പുകൾ. ലഡാക്കി​​െൻറ തലസ്​ഥാനമായ ലേയിൽനിന്ന്​ ദൗലത്​ബേഗ്​ ഒാൾഡിയിലേക്ക്​ ഇന്ത്യ നിർമിക്കുന്ന തന്ത്രപ്രധാനമായ ഹൈവേയുടെ ആറു കിലോമീറ്റർ അകലെ വരെ ചൈന ക്യാമ്പുകൾ സ്​ഥാപിച്ചിട്ടുണ്ട്​.

ഹൈവേയിലൂടെ ഇന്ത്യൻ സേനക്ക്​ മേഖലയിൽ എല്ലാ കാലാവസ്​ഥയിലും മേധാവിത്വം നിലനിർത്താൻ കഴിയുമെന്നതാണ്​ ചൈനയെ ആശങ്കപ്പെടുത്തുന്നത്​. തന്ത്രപ്രധാനമായ കാരക്കോറം പാസിലെ ഇന്ത്യൻ പൊസിഷനുകളിലേക്ക്​ ഹൈവേ എളുപ്പവഴിയാണ്​. കാരക്കോറം പാസിൽനിന്ന്​ അതിർത്തിയി​െല  ചൈനീസ്​ വിന്യാസത്തെ നിരീക്ഷിക്കുകയും ചെയ്യാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more