1 GBP = 106.56
breaking news

മലയാള സിനിമയില്‍ സീനിയര്‍ നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ : താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണത്തിലും നിലപാടിലുറച്ച് നിരജ് മാധവ്

മലയാള സിനിമയില്‍ സീനിയര്‍ നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ : താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണത്തിലും നിലപാടിലുറച്ച് നിരജ് മാധവ്

കൊച്ചി: മലയാളസിനിമയിലെ ഗൂഢസംഘം, താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണത്തിലും നിലപാടിലുറച്ച് നിരജ് മാധവ്. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് താരസംഘടനയായ അമ്മക്ക് നല്‍കിയ വിശദീകരണകുറിപ്പില്‍ പറയുന്നത്. വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി. മലയാള സിനിമയില്‍ മാഫിയകള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്നാണ് നീരജ് മാധവ് പറഞ്ഞത്. മലയാള സിനിമയില്‍ സീനിയര്‍ നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേര്‍തിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നതായും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more