1 GBP = 105.67
breaking news

കോവിഡ് ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെത്തുടർന്ന് ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 1980 കളിലെതിന് തുല്യമാകുമെന്ന് റിപ്പോർട്ട്

കോവിഡ് ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെത്തുടർന്ന് ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 1980 കളിലെതിന് തുല്യമാകുമെന്ന് റിപ്പോർട്ട്

ലണ്ടൻ: കൊറോണ വൈറസ് ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെത്തുടർന്ന് ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 1980 കളിലെ കണക്കുകളിലേക്കുയരുമെന്ന് മുന്നറിയിപ്പ്. സമ്പദ്‌വ്യവസ്ഥയെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൊണ്ടുവരാൻ സർക്കാർ കാര്യമായ ശ്രമമാണ് നടത്തുന്നത്. എന്നാൽ ബിസിനസുകളെ പിന്തുണയ്ക്കാൻ സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ലേബർ മുന്നറിയിപ്പ് നൽകി.

നിലവിലെ തൊഴിലില്ലായ്മ മൊത്തം 2.8 ദശലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഒരു ദശലക്ഷം ജനങ്ങൾകൂടി ഇത്തരത്തിൽ എത്തിപെടാമെന്ന് ഹൗസ് ഓഫ് കോമൺസ് ലൈബ്രറിയിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. യുകെയിലെ തൊഴിലില്ലായ്മ 1984 ൽ 3.3 ദശലക്ഷമായി ഉയർന്നിരുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ ബില്യൺകണക്കിന് പൗണ്ട് ചെലവഴിക്കുമെന്ന് ബോറിസ് ജോൺസൺ വാഗ്ദാനം ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആശുപത്രികൾ, സ്കൂളുകൾ, ഭവനവികസനം, റോഡ്, റെയിൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ എന്നിവയുടെ നിർമ്മാണത്തിന് പ്രോജക്ട് സ്പീഡ് എന്ന പേരിൽ ഒരു ടാസ്ക് ഫോഴ്സ് രൂപം കൊടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more