1 GBP = 106.75
breaking news

ഇന്ത്യ- ചൈന സംഘർഷം : പ്രതികരണവുമായി ബോറിസ്​ ജോൺസൺ

ഇന്ത്യ- ചൈന സംഘർഷം : പ്രതികരണവുമായി ബോറിസ്​ ജോൺസൺ

ലണ്ടൻ : ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ ആദ്യ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഹൗസ്​ ഓഫ്​ കോമൺസിൽ നടന്ന ചോദ്യോത്തരവേളയിൽ ബോറിസ്​ ജോൺസൺ പ്രതികരിച്ചു. സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കുകയാണ് വേണ്ടതെന്നും ബോറിസ്​ ജോൺസൺ വ്യക്തമാക്കി.

അതേസമയം സംഘർഷ സ്ഥലങ്ങളിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചുവെന്നുള്ള റിപോർട്ടുകൾ പുറത്തു വന്നിരുന്നു. സൈനികതലത്തിലും വിദേശകാര്യതലത്തിലും നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more