1 GBP = 106.23

അതിർത്തി തർക്കം: ഇന്ത്യക്കും ചൈനക്കും മൂന്നാമതൊരു രാജ്യത്തി​െൻറ സഹായമാവശ്യമില്ല -റഷ്യ

അതിർത്തി തർക്കം: ഇന്ത്യക്കും ചൈനക്കും മൂന്നാമതൊരു രാജ്യത്തി​െൻറ സഹായമാവശ്യമില്ല -റഷ്യ

മോസ്​കോ: അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യക്കും ചൈനക്കും മൂന്നാമതൊരു രാജ്യത്തി​​െൻറ സഹായമാവശ്യമില്ലെന്ന്​ റഷ്യ. മൂന്ന്​ രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിയുടെ യോഗത്തിൽ റഷ്യൻ മന്ത്രി സെർജി ലാവ്​റോവാണ്​ ഇക്കാര്യം പറഞ്ഞത്​.

ഇന്ത്യക്കും ചൈനക്കും പ്രശ്​നപരിഹാരത്തിന്​ പുറത്ത്​ നിന്നുള്ള സഹായം ആവശ്യമില്ല. അവർക്ക്​ പ്രശ്​നം പരിഹരിക്കാനുള്ള ശേഷിയുണ്ടെന്നും ലാവ്​റോവ്​ പറഞ്ഞു. സമാധാനപരമായി പ്രശ്​നം പരിഹരിക്കുന്നതിന്​ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധമാണ്​.  സൈനികതലത്തിലും മന്ത്രിതലത്തിലും പ്രശ്​നപരിഹാരത്തിനായി ഇരു രാജ്യങ്ങളും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അന്താരാഷ്​ട്ര നിയമങ്ങൾ പാലിച്ച്​ ലോകക്രമം നില നിർത്തുന്നതിൽ എല്ലാ രാജ്യങ്ങളും സഹായിക്കണമെന്ന്​ ചൈനയുടെ പേര്​ പരാമർശിക്കാതെ വിദേശകാര്യമന്ത്രി എസ്​.ജയശങ്കർ പറഞ്ഞു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more