ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസിൻ്റെ ലൈവ് പരമ്പരയായ സെലസ്റ്റിയൻ സിംഫണിയുടെ മൂന്നാം എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിലെത്തുന്നത് അലൻ ആൻറണി എന്ന യുവഗായകനാണ്. യു കെയിലെ അനേകം വേദികളിലൂടെ തൻ്റെ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരനാണ് അലൻ ആൻ്റണി. യുക്മ സ്റ്റാർ സിംഗർ സീസൺ 2 വിൽ ഫൈനലിസ്റ്റ് ആയിരുന്നു അലൻ. കെ. എസ്. ചിത്രയുടെ മുന്നിൽ പാടുവാൻ അവസരം ലഭിച്ചത് അമൂല്യമായ ഒരു അനുഭവമായിരുന്നുവെന്ന് അലൻ കരുതുന്നു.
പ്രശസ്ത നടനും, സംവിധായകനും, പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ്റെ കൂടെ യുക്മ സംഘടിപ്പിച്ച “നാദവിനീത ഹാസ്യം” എന്ന പരിപാടിയിൽ (ലെസ്റ്റർ) പാടിയിട്ടുണ്ട്. “സമർപ്പണ” എന്ന മ്യൂസിക് & ഡാൻസ് ഫെസ്റ്റിൽ തുടർച്ചയായി പങ്കെടുക്കുന്നു. യുകെയിലെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് അലൻ്റെ ഘനഗംഭീരമായ ശബ്ദം സുപരിചിതമാണ്.

യുവതലമുറയുടെ ഹരമായ അലൻ്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇൻസ്റ്റ ഗ്രാം, യു ട്യൂബ്, ഫേസ് ബുക്ക് എന്നിവിടങ്ങളിൽ അലൻ്റെ പാട്ടുകൾ കേൾക്കാം.
Fac ebook Page – Alan Antony Music
lnastagram Account – @ alxn. music
You Tube – Alan Antony
അലൻ Selly Hills എന്ന മ്യൂസിക് ബാൻഡിലെ അംഗമാണ്. ആദ്യമായി ഫേസ് ബുക്ക് ലൈവിലെത്തുന്ന അലൻ്റെ പാട്ടുകൾ കേൾക്കുവാൻ ഏവരേയും ക്ഷണിക്കുകയാണ്. “deeksha.aarathyarun” എന്ന ഫേസ് ബുക്ക് പേജിലൂടെ ഇന്ന് ഞായറാഴ്ച വൈകുന്നേരം 5.30 pm ന് (ഇന്ത്യ – 10.00pm) ന് അലൻ്റെ പാട്ടുകൾക്കായി കാതോർത്തിരിക്കാം.
ദീക്ഷയുടെ എല്ലാ ക്യാമ്പയിനുകളും Encage, Encourage & Entertain, Pratheeksha ( കുട്ടികൾക്കായുള്ള വേദി), Live Series, Celestian Symphony -ആരോഗ്യരംഗത്തും അവശ്യ സേവന രംഗത്തും പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികൾക്കും കലാമേഖലയിൽ പ്രവർത്തിക്കുന്ന അമൂല്യ പ്രതിഭകൾക്കുമായുള്ള സമർപ്പണമാണ്.
click on malayalam character to switch languages