1 GBP = 106.06
breaking news

പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെ വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് ഒരു വായനാ ദിനം കൂടി

പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെ വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് ഒരു വായനാ ദിനം കൂടി

എഡിറ്റോറിയൽ

“വായിച്ചാലും വളരും

വായിച്ചില്ലെങ്കിലും വളരും

വായിച്ചാല്‍ വിളയും

വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷുടെ ഈ വരികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വയനാ ദിനം കൂടി വന്നിരിക്കുകയാണ്. കേരളത്തിലെ ലൈബ്രറി മൂവ്മെന്റിന് നേതൃത്വം നല്കിയ ശ്രീ. പി എന്‍ പണിക്കരുടെ സ്മരനാര്തമാണ് ജൂണ്‍ 19 വായനാ ദിനമായി ആചരിക്കുന്നത്.

ആത്മാവിനുള്ള നെയ്ത്തിരി നാളം  പോലെയാണ് അറിവ്. വായിക്കും തോറും നാം ആ കെടാവിളക്കിലേക്ക് എണ്ണ പകരുകയാണ്.

ഒരുകാലത്ത് കേരള ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയവയായിരുന്നു ലൈബ്രറികള്‍. അന്നത്തെ യുവത്വം അവിടെ നിന്നാണ് വിപ്ലവവും, സാഹിത്യവും, ദാര്‍ശനിക കാഴ്ചപ്പാടുകളുമെല്ലാം പഠിച്ചത്. ഷേക്സ്പിയറും മാര്‍ക്ക് ട്വൈനും എഴുത്തച്ഛനും തകഴിയും ടാഗോറും മുകുന്ദനുമടക്കം എത്രയെത്ര പേരുടെ തൂലികത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണ അക്ഷരസദ്യ കഴിച്ചു വളര്‍ന്നവരാണ് നമ്മള്‍ മലയാളികള്‍….!

സമയത്തെ അളന്നു മുറിച്ചു തിട്ടപ്പെടുത്തി യാന്ത്രികമായി മുന്നോട്ടു നീങ്ങുന്ന ഇക്കാലത്ത് ഇതിനൊന്നും സമയമില്ലെന്നത് ഒരു വസ്തുതയാണ്. ബ്ലോഗ്ഗുകളും സോഷ്യല്‍ മീഡിയകളും ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ എഴുത്തും വായനയും ചര്‍ച്ചയുമൊക്കെ സജീവമായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വായന മരിച്ചിട്ടില്ലെന്ന് നമുക്കു പറയാം. എങ്കിലും പരമ്പരാഗത രീതികളുടെ അനുഭൂതി ഒരു നൊസ്റ്റാള്‍ജിയയായി അവശേഷിക്കുന്നുണ്ടെന്ന് പറയാതെ വയ്യ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more