ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങിയ മൈക്കിൾ മക്കിന്റയറിന്റെ ബിബിസി ടെലിവിഷൻ ബിഗ് ഷോയിലൂടെ 7 മില്യൺ പ്രേക്ഷകരെ ത്രസിപ്പിച്ച അതുല്ല്യ പ്രതിഭ ജൂനിയർ മൈക്കിൾ ജാക്സൺ അനൂഷ് ഹൈദ്രോസും സഹോദരി അന്യ ഹൈദ്രോസും യുക്മ സാംസ്കാരിക വേദിയുടെ “Let’s Break it Together” ലൈവ് ടാലന്റ് ഷോയിൽ നാളെ എത്തുന്നു….
Jun 15, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോ കൂടുതൽ താരപ്രഭയോടെ പ്രേക്ഷകർക്ക് മുന്നിലേക്ക്. നാളെ പ്രേക്ഷകരെ അത്ഭുത പ്രകടനങ്ങൾ കൊണ്ട് ത്രസിപ്പിക്കാൻ ജൂനിയർ മൈക്കൾ ജാക്സൻ അനൂഷ് ഹൈദ്രോസും സഹോദരി അന്യ ഹൈദ്രോസും എത്തുകയാണ്. യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവുംഅർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയിൽ നാളെ ജൂൺ 16 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ലണ്ടനിൽ നിന്നുള്ള 14 കാരൻ അനുഷ് ഹൈദ്രോസും സഹോദരി 8 വയസുകാരി അന്യ ഹൈദ്രോസും കാണികൾക്ക് മുന്നിൽ മാസ്മരിക പ്രകടനം നടത്തുന്നത്.
BBC 1 ലെ സുപ്രസിദ്ധ ഷോ മൈക്കിൾ മക്കിന്റയേഷ്സ് “ബിഗ് ഷോ” 2017 ലെ അപ്രതീക്ഷിത താരം, 2018-ൽ ലണ്ടൻ വെസ്റ്റ് എൻഡ് ഷാഫ്റ്റ്സ്ബറി തീയേറ്ററിലെ “മോടൌൺ ദി മ്യൂസിക്കൽ” ഷോയിൽ യങ് മൈക്കിൾ ജാക്സന്റെ റോൾ, വീണ്ടും 2019-ൽ BBC 1 ലെ മൈക്കിൾ മക്കിന്റയേഷ്സ് ഷോ “ബിഗ് സർപ്രൈസ്” ആർട്ടിസ്റ്റ്, CBBC ന്യൂസ് റൌണ്ട്, Cee bee bees റേഡിയോ ഷോകൾ, യുക്മ റീജിയണൽ, നാഷണൽ കലാമേള വേദികൾ, 2015 ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കൺടസ്റ്റ് തുടങ്ങി നൂറ് കണക്കിന് വേദികളിലെ വിജയതാരം അനുഷിനോടൊപ്പം നല്ലൊരു ഗായികയും പിയാനിസ്റ്റുമായ സഹോദരി അന്യയും നാളെ 16/06/2020 ചൊവ്വ യു കെ സമയം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകരെ സംഗീത സാഗരത്തിലാറാടിക്കുവാൻ എത്തുകയാണ്.
തന്റെ മൂന്നാമത്തെ വയസ്സിൽ വേദിയിൽ പാടാൻ തുടങ്ങിയ അനുഷ് അഞ്ചാം വയസ്സ് മുതൽ വയലിൻ പഠനമാരംഭിച്ചു. ആറ് വയസ്സുള്ളപ്പോൾ പ്രസിദ്ധ ഗായിക എമേലി സാൻഡിന്റെ “Reed all about it” എന്ന ഗാനം പാടി വിമ്പിൾഡൺ കോളേജ് വേദിയെ കീഴടക്കിയ അനുഷ് കൂടുതൽ വലിയ വേദികളിലേക്കുള്ള തന്റെ ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു. 2017, 2019 വർഷങ്ങളിൽ BBC 1 ലെ മൈക്കിൾ മക്കിന്റയർ ഷോകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ച അനുഷിന്റെ പ്രോഗ്രാം കണ്ടത് 7 മില്യനിലധികം പ്രേക്ഷകരാണ്. കോവിഡ് 19 മഹാമാരിയിൽ പെട്ട് വിഷമിക്കുന്ന തങ്ങളുടെ അയൽക്കാർക്ക് വേണ്ടി വീടിന് മുന്നിൽ നിന്ന് പാടിയ “Heal the world” എന്ന ഗാനം ഒരു അയൽവാസി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് മൂന്ന് ദിവസത്തിനകം മൂന്ന് മില്യൻ ആളുകളാണ് കണ്ടത്. പാടുന്നതോടൊപ്പം പിയാനോയും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന അന്യ, അനുഷിനോടൊപ്പം ചേരുമ്പോൾ “LET’S BREAK IT TOGETHER” പ്രേക്ഷകരെ ആനന്ദ നടനമാടിക്കുവാൻ കഴിയുമെന്നുള്ള കാര്യം നിസ്സംശയം പറയാം. Ewell Castle School ലെ ഇയർ 9 വിദ്യാർത്ഥിയാണ് അനുഷ്. അന്യ ബ്രൂക്ക് ഫീൽഡ് പ്രൈമറി സ്കൂളിൽ ഇയർ 4 ലും പഠിക്കുന്നു.സൌത്ത് ഈസ്റ്റ് റീജിയണിൽ ലണ്ടനിലെ വോക്കിംഗ് മലയാളി അസ്സോസ്സിയേഷൻ അംഗങ്ങളായ ഡോ.സുഹാസ് ഹൈദ്രോസിന്റേയും സിനുവിന്റേയും മക്കളാണ് ഈ കൊച്ചു താരങ്ങൾ.
വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ അനുഷ്, അന്യ സഹോദരങ്ങളുടെ, വയലിന്റേയും പിയാനോയുടേയും അകമ്പടിയോടെയുള്ള അതുല്യ പ്രകടനം ആസ്വദിക്കുവാൻ മുഴുവൻ മലയാളി കലാസ്വാദകരേയും യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം – മൂന്നാം ഭാഗം……കവൻട്രി മുതൽ ഷെഫീൽഡ് വരെ….ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള…. യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ /
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം ലിവർപൂൾ മുതൽ ഹണ്ടിംഗ്ടൺ വരെ /
ആർ സി എൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതാദ്യമായൊരു മലയാളി….. ബിജോയ് സെബാസ്റ്റ്യൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയേകി യുക്മയും യുക്മ നഴ്സസ് ഫോറവും. /
യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം….പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – ഒന്നാം ഭാഗം ബ്രിസ്റ്റോൾ മുതൽ സ്റ്റോക്ക് ഓൺ ട്രെൻറ് വരെ /
യുക്മ ദേശീയ കലാമേള – 2024 ലോഗോ മത്സരത്തിൽ കീത് ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസും,നഗർ നാമനിർദേശക മത്സരത്തിൽ ഹെറിഫോർഡ് മലയാളി അസോസിയേഷനിലെ റാണി ബിൽബിയും ജേതാക്കൾ….. /
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
click on malayalam character to switch languages