1 GBP = 106.75
breaking news

യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യന് ജന്മദിനാശംസകൾ…

യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യന് ജന്മദിനാശംസകൾ…

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യന് യുക്മ ദേശീയ സമിതിയുടെയും മറ്റെല്ലാ യുക്മ പോഷക സംഘടനകളുടെയും, യുക്മ കുടുംബാംഗങ്ങളുടെയും പേരിൽ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.


മികച്ച സംഘാടകനായും സാമൂഹ്യ പ്രവർത്തകനുമായും യുകെയിലെയും  കേരളത്തിലെയും പൊതുരംഗത്ത് സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച അഡ്വ.എബി സെബാസ്റ്റ്യൻ തൻ്റെ പ്രതിഭ തെളിയിച്ച നിരവധി സംഭവങ്ങൾ കാണാനാകും. യുക്മയുടെ പ്രശസ്തി വാനോളുമുയര്‍ത്തിയ “കേരളാ പൂരം” എന്ന പേരില്‍ നടത്തപ്പെട്ട വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന നിലയിൽ പ്രസ്തുത പരിപാടിയുടെ വൻപിച്ച വിജയവും ജനപ്രീതിയും  മാത്രം കൊണ്ട് നമുക്ക് നിസ്സംശയം പറയാനാവും ഈ അതുല്യ പ്രതിഭയുടെ സംഘാടകമികവ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുക്മയുടെ സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതൽ സംഘടനയിലെ സജീവസാന്നിധ്യമാണ്. അസാധ്യമെന്ന് പലരും കരുതിയിരുന്ന ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് പിന്നണിയില്‍ ശക്തമായ പിന്തുണ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ യുക്മ ദേശീയ കലാമേളയുടെ വിജയികള്‍ക്കുള്ള എവര്‍റോളിങ് ട്രോഫി നല്‍കുന്നതിന് പ്രഥമ ദേശീയ ഭരണസമിതി അനുമതി നല്‍കുകയും ചെയ്തു. എബി ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്ലി മലയാളം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംഘടനയ്ക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ യുക്മയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. 

കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവ. ലോ കോളേജില്‍ രണ്ട് വട്ടം സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. നിലവിൽ ലണ്ടന്‍ ലൂയിഷാമിലെ ബ്രിന്ദാ സോളിസിറ്റേഴ്സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.

അഡ്വ. എബി സെബാസ്റ്റ്യന് യുക്മ ന്യൂസ് ടീമും ജന്മദിനാശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more