1 GBP = 106.75
breaking news

വീണ്ടുമൊരു നേഴ്‌സസ് ദിനം വന്നെത്തുമ്പോൾ മാലാഖമാർ തിരക്കിലാണ്…

വീണ്ടുമൊരു നേഴ്‌സസ് ദിനം വന്നെത്തുമ്പോൾ മാലാഖമാർ തിരക്കിലാണ്…

വീണ്ടുമൊരു നഴ്​സസ്​ ദിനം വന്നെത്തു​േമ്പാൾ മലയാളി മാലാഖമാർക്ക്​ അഭിമാനിക്കാനേറെ. ലോക​ത്തി​ലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്​സുമാർ എന്ന ബഹുമതിക്ക്​ ഒത്ത പ്രവർത്തനമാണ്​ ഇൗ കോവിഡ്​ കാലത്ത്​ മലയാളി നഴ്​സുമാർ ലോകമെമ്പാടും കാഴ്​ചവെക്കുന്നത്​. കഴിവും കാര്യക്ഷമതയും മാത്രമല്ല അർപ്പണ മനോഭാവവും കൂടിയാണ്​ അവരെ വിവിധ ആരോഗ്യ മന്ത്രാലയങ്ങൾക്ക്​ പ്രിയപ്പെട്ടവരാക്കുന്നത്​. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലയാളി നഴ്‌സുമാരുടെ സേവനം ഏറെ പ്രശംസിക്കപ്പെടുന്നു. പ്രത്യേകിച്ച് യുകെയിലെ മലയാളി നേഴ്‌സുമാർ.

മലയാളി ആരോഗ്യപ്രവർത്തകരുടെ അർപ്പണ മനോഭാവം അവർക്ക് എടുത്താൽ പൊങ്ങാത്ത ഉത്തരവാദിത്തമായി മാറുന്നുവെന്നത്​​ മറ്റൊരു വശം. പേഴ്​സനൽ പ്രൊട്ടക്ഷൻ എക്വിപ്​മ​​െൻറ്​ കിറ്റിനകത്ത്​ വിയർത്തുകുളിച്ച്​ വീർപ്പുമുട്ടിയാണ്​ അവർ ജോലി ചെയ്യുന്നത്​. പിപിഇ കിറ്റുകൾ ബ്രിട്ടനിൽ ദൗർലഭ്യമായ സാഹചര്യത്തിലും ജോലി ചെയ്യാൻ നിർബന്ധിതരായി തീർന്നവർ ഏറെയാണ്. അവരുടെയെല്ലാം ത്യാഗമാണ് ഈ കോവിഡ് കാലത്ത് ഓരോ ജീവനും കാത്തു സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ നിറഞ്ഞ കയ്യടികൾ സന്തോഷത്തോടെ ഏറ്റു വാങ്ങുമ്പോഴും….കയ്യടികൾ മാത്രം പോരാ എന്ന വാദം സമൂഹത്തിൽ നിന്നുയരുന്നത്. സ്വന്തം ദുഃഖങ്ങൾ മാറ്റിവച്ച് ആതുരശുശ്രൂഷ നടത്തുന്ന നേഴ്‌സുമാർക്ക് യുക്മ ന്യൂസിന്റെ ആശംസകൾ…..

പെരുമാതുറ ഔറംഗസീബ് വരച്ച കാർട്ടൂണാണ് മുഖചിത്രമായി നൽകിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more