1 GBP = 106.75
breaking news

“ഇന്ന് ലോക തൊഴിലാളി ദിനം”; ഏവർക്കും മെയ് ദിനാശംസകൾ

“ഇന്ന് ലോക തൊഴിലാളി ദിനം”; ഏവർക്കും മെയ് ദിനാശംസകൾ

മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് ഇന്നത്തെ ദിനം ആഘോഷിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിമാരിൽ നിന്ന് എട്ടു മണിക്കൂർ തൊഴിൽ സമയം സമരത്തിലൂടെ അംഗീകാരം വാങ്ങിപ്പിച്ചതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. 15 മണിക്കൂറോളം ജോലി ചെയ്തിരുന്ന തൊഴിലാളികൾ പിന്നീട് പ്രതിഷേധത്തിന്റെയും സമരത്തിന്റെയും ഭാഗമായി എട്ട് മണിക്കൂറായി ചുരുക്കുകയായിരുന്നു.

ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിർത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗത്തിൽ പാസാക്കുകയുണ്ടായി.

ഇന്ത്യയിൽ മദ്രാസിലാണ് ആദ്യമായി മെയ് ദിനം ആഘോഷിച്ചത്. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മെയ് 1 പൊതു അവധിയായി ആഘോഷിച്ചു വരികയാണ്.

“വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ ചൂഷണങ്ങള്‍ക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. എല്ലാവർക്കും മെയ് ദിനാശംസകൾ.”

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more