1 GBP = 106.56
breaking news

അഞ്ചു വയസ്സുകാരനുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് കവർന്നെടുത്തത് 708 ജീവനുകൾ!

അഞ്ചു വയസ്സുകാരനുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് കവർന്നെടുത്തത് 708 ജീവനുകൾ!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

ഇതേവരെ വൈറസ് ബാധമൂലം മരണമടഞ്ഞ പ്രായം കുറഞ്ഞയാൾ ഒരു 13 വയസ്സുകാരനായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ മരണമടഞ്ഞ 708 പേരിൽ ഒരു 5 വയസ്സുകാരനുമുണ്ടായിരുന്നുവെന്നു ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് പ്രസ്താവിച്ചു. അകാലത്തിൽ മരണമടഞ്ഞ കുട്ടിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിവായില്ലെങ്കിലും നേരത്തെതന്നെ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സൂചന.

യു.കെ യിൽ ഇതേവരെ കൊറോണ ബാധിച്ചു മൃതിയടഞ്ഞവരുടെ എണ്ണം ഇതോടെ 4,313 ആയി. 41,903 പേരാണ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

നൂറുകണക്കിന് വെന്റിലെറ്റർ മെഷീനുകൾ യു.കെ യിൽ നിർമിച്ചുകൊണ്ടിരിക്കയാണെന്നും കൂടുതൽ എണ്ണം വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണെന്നും മൈക്കൽ ഗോവ് പറഞ്ഞു.

“പുറത്തു നല്ല കാലാവസ്ഥ ആയിരിക്കാം, എന്നുവെച്ചു നിങ്ങൾ പുറത്തിറങ്ങണമെന്നില്ല! “, സർക്കാരിന്റെ ദിനം പ്രതിയുള്ള വാർത്താസമ്മേളനത്തിൽ എൻ.എച്.എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് കോവിഡ് രോഗ നിവാരണത്തിനായി എല്ലാവരും വീട്ടിലിരിക്കേണ്ട ആവശ്യകതയെക്കുറിച്ചു ഊന്നിപ്പറഞ്ഞു.

സാമൂഹിക അകലം പാലിച്ചതിന്റെ ഫലമായി പകർച്ചവ്യാധി വ്യാപനം അല്പം കുറഞ്ഞു വരുന്നതിനു തെളിവുണ്ടെന്നും ഈ ദിവസങ്ങളിൽ ലഭിച്ച കണക്കുകൾ പ്രകാരം പുതിയ കേസുകളുടെ എണ്ണത്തിൽ മിതത്വം വന്നതായുള്ള സൂചനകളാണ് നൽകുന്നതെന്ന് സ്റ്റീഫൻ പോവിസ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more