1 GBP = 105.47

കോവിഡ് പശ്ചാത്തലത്തിൽ ബ്രിട്ടനിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ലോക കേരള സഭ

കോവിഡ് പശ്ചാത്തലത്തിൽ ബ്രിട്ടനിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ലോക കേരള സഭ

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

യുക്കെയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും  അവരുടെ രക്ഷിതാക്കളുടെ മനസ്സമാധാനത്തിനുമായി ലോക കേരള സഭ വ്യക്തമായ നിർദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു. വിവര ശേഖരണത്തിനുള്ള ഒരു ഡേറ്റാബേസ് സജ്ജീകരിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളുമായി കേരളത്തിലെ കോവിഡ് – ഐ ടി വോളന്റിയർ ടീം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോക കേരള സഭയുടെ സന്ദേശം പൂർണരൂപത്തിൽ താഴെ കൊടുത്തിരിക്കുന്നു:

 

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

നിങ്ങളിൽ പലരുടെയും സുഖവിവരങ്ങളിൽ ആശങ്കപ്പെട്ട് ഒട്ടനവധി പേരാണ് ഞങ്ങളെ ഓരോരുത്തരെയും ബന്ധപ്പെടുന്നത്. UKയിൽ നിന്നും ഇന്ത്യൻ ഹൈകമ്മീഷൻ നിങ്ങളെ തിരിച്ചെത്തിക്കാൻ ഫ്ലൈറ്റ് അറേഞ്ച് ചെയ്യുന്നു എന്ന ഒരു വ്യാജ വാർത്തയും ഇന്നലെ പ്രചരിച്ചിട്ടുണ്ട്. നിങ്ങളോട് കുറച്ചു നിർദ്ദേശങ്ങൾ ആണ് ഞങ്ങൾക്ക് മുന്നോട്ടുവയ്ക്കാൻ ഉള്ളത്:

  • നിങ്ങളെ കുറിച്ച് ആശങ്ക പെട്ടിരിക്കുന്ന വീട്ടുകാരുമായി ദിവസം ഒരു പ്രാവശ്യമെങ്കിലും ബന്ധപ്പെടുക.
  • നിങ്ങൾ സുരക്ഷിതരാണ് എന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്.
  • ഈ ലോക്ഡൗൺ കാലത്ത് ഒരു കാരണവശാലും നാട്ടിലേക്ക് പോകാൻ കഴിയില്ല. നമ്മൾ എവിടെയാണോ അവിടെത്തന്നെ തുടരുന്നതാണ് ഇപ്പോൾ അഭികാമ്യം.
  • നിങ്ങൾ എവിടെ താമസിക്കുന്നുവോ അവിടെ നിന്നും നിങ്ങളെ ഒരു സാഹചര്യത്തിലും ഇറക്കിവിടരുതെന്ന് ‘ലാന്റ് ലോർഡുകൾക്ക്’ ഗവൺമെൻറ് സുവ്യക്തമായ നിർദ്ദേശം കൊടുത്തിട്ടുണ്ട്.
  • അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ യുകെയിലെ ഏതെങ്കിലും മലയാളി സംഘടനകളുമായോ ലോക കേരള സഭ അംഗങ്ങളുമായോ ബന്ധപ്പെടുക. വേണ്ട നിയമ സഹായം ഉറപ്പാക്കും.
  • സർക്കാർ പല വിധമായ സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് ഇനി വരാനുമുണ്ട്. അതല്ലാം കണ്ടെത്താനും അനുയോജ്യമായ നിർദ്ദേശങ്ങൾ തരാനും ഒരു ടീമിനെ സജ്ജമാക്കുന്നുണ്ട്.
  • നിങ്ങളുടെ വിസ തീരുന്നത് ഈ കാലഘട്ടത്തിലാണെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നിയമ സഹായത്തിന് ഏർപ്പാടുണ്ടാക്കാം.
  • നിങ്ങൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെങ്കിൽ മലയാളി സംഘടനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ള ഏതെങ്കിലും ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. നമ്മുടെ കൂട്ടത്തിൽ ഉള്ള ഹെൽത്ത് കെയർ പ്രൊഫഷണൽ അടിയന്തരമായി തന്നെ വേണ്ട നിർദ്ദേശങ്ങളുമായി നിങ്ങളെ ബന്ധപ്പെടും.
  • ഇനി നിങ്ങൾ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടെങ്കിൽ കൗൺസിലിങ്ങിനും നിങ്ങളോട് സംസാരിക്കാനും നമ്മളുടെ ആളുകളുണ്ടാകും.
  • ആവശ്യത്തിന് ഭക്ഷണപദാർത്ഥങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് അതാത് പ്രദേശത്തെ വാളന്റിയേഴ്സിനെ ബന്ധപ്പെടാം.
  • നമ്മൾ എല്ലാവരും ഒരേ സ്ഥിതിവിശേഷത്തിൽ കൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ അത്യാവശ്യത്തിന് വേണ്ട സാധനങ്ങൾ മാത്രം ആവശ്യപ്പെടുക. അനാവശ്യമായി സാധനങ്ങൾ സംഭരിച്ചു വെക്കണ്ട എന്നർത്ഥം.

യുകെയിലെ സംഘടനകളുടെ കൂട്ടായ്മയായ യുക്മ, ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന MAUK, ചേതന തുടങ്ങിയ  എല്ലാ മലയാളി സംഘടകളും നിങ്ങളെ സഹായിക്കാൻ ഉണ്ടാവും. അതാത് പ്രദേശത്തെ മറ്റ് സംഘടനകളുടെ ലിസ്റ്റ് അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. ലോക കേരള സഭ UK അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഒരു ഡേറ്റബേസ് കളക്ട് ചെയ്യുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിലിരുന്നും ആർക്കും ഇത് ഫിൽ ചെയ്യാം. ഞങ്ങളുടെ വാളന്റിയർമാർ ക്രോസ് ചെക്ക് ചെയ്യുന്നതായിരിക്കും. കേരളത്തിലെ കോവിഡ് – ഐ ടി വോളന്റിയർമാരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. റജിസ്റ്ററേഷന് ശേഷം ആളുകളുടെ ബന്ധപ്പെടേണ്ട വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ കേരളത്തിൽ നിന്ന് ടെലി-മെഡിസിൻ കൗൺസിലിങ്ങ് സംവിധാനവും കേരള സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. താഴെ പറയുന്ന വിവരങ്ങളാണ് ശേഖരിക്കുന്നത്:

  • Name
  • Email id
  • Phone number
  • Address
  • University
  • Address in Kerala
  • Immediate contact in Kerala

ഇതാണ് രജിസ്ററർ ചെയ്യേണ്ട ലിങ്ക് :

http://shorturl.at/hmP05

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more