1 GBP = 106.18
breaking news

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി

കേരളത്തില്‍ ആദ്യ കോവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു.

ദുബൈയില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് 22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

രാവിലെ എട്ടു മണിയോടെയായിരുന്നു മരണമെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ എ.ഫത്താഹുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഖബറടക്കം കര്‍ശന നിയമന്ത്രണങ്ങളോടെയാണ് നടത്തുക. മൃതദേഹത്തില്‍ ആരും കൈ കൊണ്ടുതുടരരുതെന്നും സംസ്കാര ചടങ്ങില്‍ നാലുപേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നും പ്രോട്ടോകോള്‍ പറയുന്നു. മൃതദേഹം ചുള്ളിക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മൃതദേഹം പൂര്‍ണമായി സുരക്ഷാക്രമീകരണങ്ങളോടെ സംസ്കരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യയും ടാക്സി ഡ്രൈവറും നിലവില്‍ കോവിഡ് 19 ബാധിതരായി ചികിത്സയിലാണ്. ഇവര്‍ ദുബൈയില്‍ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ ജീവനക്കാരെയും ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഉണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയിലെ മറ്റുരോഗികളുടെ നിലതൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more