1 GBP = 113.94

ഓ.സി.ഐ കാർഡ് പുതുക്കൽ സമയപരിധിക്കു 2020 ജൂൺ 30 വരെ ഇളവ്!

ഓ.സി.ഐ കാർഡ് പുതുക്കൽ സമയപരിധിക്കു 2020 ജൂൺ 30 വരെ ഇളവ്!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാനുള്ള ആജീവനാന്ത വിസ പത്രമാണ് ഓ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ്. ഇത് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒരുപാട് പേർക്ക് ആശയക്കുഴപ്പവും തലവേദനയും സൃഷ്ടിക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

2005 മുതൽ താഴെപറയുന്ന മാർഗ്ഗനിര്ദേശങ്ങളാണ് ഓ.സി.ഐ കാർഡ് പുതുക്കാനായി നിലവിലുണ്ടായിരുന്നത്:

  • കാർഡ് ഉടമസ്ഥന് 20 വയസ്സാകുന്നതുവരെ പുതിയ പാസ്പോർട്ട് മാറ്റുമ്പോഴൊക്കെ, പുതിയ ഓ.സി.ഐ കാർഡും എടുക്കേണ്ടതാണ്.
  • കാർഡ് ഉടമസ്ഥന് 50 വയസ്സ് കഴിഞ്ഞിട്ട് പുതിയ പാസ്പോർട്ട് എടുക്കുമ്പോൾ ഒരു തവണ മാത്രം ഓ.സി.ഐ കാർഡും പുതുക്കേണ്ടതാണ്.
  • കാർഡ് ഉടമസ്ഥൻ 21 – 50 വയസ്സുകൾക്കിടക്കു പാസ്പോർട്ട് പുതുക്കുകയാണെങ്കിൽ ഓരോ തവണയും ഓ.സി.ഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

ഈ നിബന്ധനകൾ കര്ശനമായി നടപ്പിലാക്കിയപ്പോൾ അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ട ഇന്ത്യൻ വംശജരിൽ പലരും ഇമ്മിഗ്രേഷൻ കൗണ്ടറുകളിൽ തടയപ്പെട്ടു. പണ്ടൊക്കെ പാസ്പോര്ട്ട് പുതിക്കിക്കഴിഞ്ഞു, ഓ.സി.ഐ കാർഡ് പുതുക്കാതെ പഴയ പാസ്സ്പോര്ട്ടും കൂടെ കരുതിയാൽ കടത്തിവിടുമായിരുന്നു. ഇങ്ങനെ കരുതി വന്നവർ പലരും വെട്ടിലായി. ഇത് വ്യാപകമായ പരാതികൾക്കിടയാക്കി.

ജനങ്ങൾക്കുണ്ടായ ദുരിതം പരിഹരിക്കുന്നതിനായി ഓ.സി.ഐ കാർഡ് പുതുക്കൽ നിബന്ധനകൾക്ക് താഴെ പറയുന്ന പ്രകാരം ഇന്ത്യ ഗവണ്മെന്റ് 2020 ജൂൺ 30 വരെ ഇളവ് പ്രഖ്യാപിച്ചു:

  • 20 വയസ്സിനു താഴെ പ്രായമുള്ളയാളോ 50 വയസ്സിനു മുകളിലുള്ളയാളോ പാസ്പോര്ട്ട് പുതുക്കിയതിനെത്തുടർന്നു പുതിയ ഓ.സി.ഐ കാർഡ് എടുത്തില്ലെങ്കിൽ പോലും, ഓ.സി.ഐ കാർഡ് നമ്പർ രേഖപ്പെടുത്തിയ പഴയ പാസ്പോര്ട് കൂടെ കാണിക്കുകയാണെങ്കിൽ യാത്ര തുടരുവാൻ അനുമതി ഉണ്ടായിരിക്കുന്നതാണ്. ഈ കാലയളവിൽ പുതുക്കിയ ഓ.സി.ഐ ഇല്ലെന്ന കാരണത്താൽ മാത്രം വിമാന കമ്പനികൾക്ക് യാത്ര നിഷേധിക്കാനാവില്ല.

പാസ്പോര്ട്ട് പുതുക്കിയതിനു ശേഷം ഓ.സി.ഐ കാർഡ് പുതുക്കാൻ സമയം കിട്ടുന്നതിനുമുന്പ് യാത്ര ചെയ്യേണ്ടി വന്ന ആളുകൾ എമിഗ്രേഷൻ കൗണ്ടറുകളിൽ തടഞ്ഞു വെക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാനായി ഇന്ത്യ ഗവണ്മെന്റ് താത്കാലികമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ഇളവു മാത്രമാണിത്.

20 വയസ്സിനു താഴെ പ്രായമുള്ളയാളോ, 50 വയസ്സിനു മുകളിലുള്ളയാളോ പാസ്പോര്ട്ട് പുതുക്കിയാൽ തീർച്ചയായും ഓ.സി.ഐ കാർഡും പുതുക്കേണ്ടതാണെന്നു ഓർമിക്കണം!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more