1 GBP = 106.75
breaking news

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കൂടുതൽ കുരുക്ക്; പിടിക്കപ്പെട്ടതിന് ശേഷം നിരത്തിൽ വാഹനമിറക്കണമെങ്കിൽ ബ്രീത്ത്അനലൈസർ ഘടിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കൂടുതൽ കുരുക്ക്; പിടിക്കപ്പെട്ടതിന് ശേഷം നിരത്തിൽ വാഹനമിറക്കണമെങ്കിൽ ബ്രീത്ത്അനലൈസർ ഘടിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബ്രെസ്സൽസ്: മദ്യപന്മാർ വാഹനമോടിക്കുന്നത് തടയിടാൻ കൂടുതൽ കരുതലുമായി യൂറോപ്യൻ യൂണിയൻ. കുറ്റം തെളിഞ്ഞ ശേഷം റോഡിലേക്ക് മടങ്ങുമ്പോൾ ഡ്രിങ്ക് ഡ്രൈവർമാർക്ക് അവരുടെ കാറിൽ ബ്രീത്ത്‌ലൈസർ ഘടിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ അറിയിച്ചു.

ശിക്ഷിക്കപ്പെടുന്ന ഡ്രിങ്ക് ഡ്രൈവർമാർക്ക് വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ബ്രീത്ത് അനലൈസർ വഴി നിർബന്ധിത ടെസ്റ്റ് നടത്തണം. ബ്രീത്ത് അനലൈസർ നൽകുന്ന ഫലം വാഹനമോടിക്കാൻ പര്യാപ്തമാണെങ്കിൽ മാത്രമേ എൻജിൻ സ്റ്റാർട്ട് ആകുകയുള്ളൂ. വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കണമെന്ന തീരുമാനത്തിലാണ് യൂറോപ്യൻ യൂണിയൻ.

എല്ലാ പുതിയ മോഡലുകൾക്കും 2022 പകുതി മുതലും നിലവിലുള്ള കാറുകൾക്ക് 2024 മുതലും ഈ നിയമം പ്രാബല്യത്തിൽ വരും.പദ്ധതികൾക്ക് മാർച്ചിൽ അംഗീകാരം ലഭിച്ചെങ്കിലും യൂറോപ്യൻ കൗൺസിൽ കഴിഞ്ഞ ആഴ്ച്ചയാണ് നിയമം പാസ്സാക്കിയത്. ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ യൂണിയൻ റോഡ് സുരക്ഷാ നിയമങ്ങൾ ബ്രിട്ടനിലും നടപ്പാക്കാൻ സമ്മതിച്ചതിനാൽ ബ്രിട്ടനിലെ മദ്യപന്മാരും നടപടികൾ നേരിടാൻ സാധ്യതയുണ്ട്.

എന്നാൽ പ്രായോഗികമായി ബ്രീത്ത്‌ലൈസറുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് യൂറോപ്യൻ യൂണിയൻ നൽകുന്ന നിബന്ധനകളിൽ അവ്യക്തത തുടരുന്നു. ചില ഉപകരണങ്ങൾ‌ക്ക് ക്രമരഹിതമായ ഇടവേളകളിൽ‌ ആവർത്തിച്ചുള്ള ശ്വസന പരിശോധനകൾ‌ ആവശ്യപ്പെടുന്നതിനാൽ‌ പരിധി കവിഞ്ഞ ഡ്രൈവർ‌മാർ‌ക്ക് അവരുടെ കാർ‌ സ്റ്റാർട്ട് ചെയ്യാൻ മറ്റൊരു സഹയാത്രികനോട് ആവശ്യപ്പെടാൻ കഴിയില്ല. എന്നാൽ മറ്റ് ചില ഉപകരണങ്ങളിൽ ഇക്കാര്യത്തിൽ നിയമലംഘനം നടത്താൻ കഴിയുമെന്ന പോരായ്മയുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more