1 GBP = 106.65
breaking news

യുക്മ ദേശീയ കലാമേളയ്ക്ക് ആവേശകരമായ സ്വീകരണം; അഞ്ചു വേദികളും നൃത്തനാദ മുഖരിതമായി; ലൈവ് സ്ട്രീമിംഗുമായി മാഗ്‌നവിഷനും

യുക്മ ദേശീയ കലാമേളയ്ക്ക് ആവേശകരമായ സ്വീകരണം; അഞ്ചു വേദികളും നൃത്തനാദ മുഖരിതമായി; ലൈവ് സ്ട്രീമിംഗുമായി മാഗ്‌നവിഷനും

മാഞ്ചസ്റ്റർ: യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ ലഭിക്കുന്നത് ആവേശകരമായ സ്വീകരണം. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ ജനാവലിയാണ് കലാമേളയ്ക്ക് സാക്ഷ്യം വഹിക്കാനെത്തുന്നത്. രാവിലെ 8.45ന് തന്നെ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. വിവിധ റീജിയണുകളിൽ നിന്നായി വിജയികളായെത്തിയ കലാകാരന്മാരും കലാകാരികളും അടക്കം വലിയൊരു സംഘം തന്നെ അതിരാവിലെ തന്നെ പാര്സവുഡ് സ്‌കൂൾ അങ്കണത്തിൽ എത്തിയത് സംഘാടകരിലും ആവേശമുണർത്തി. യുക്മ ദേശീയ നേതൃത്വത്തിന് പുറമേ ജാക്സൻ തോമസ് നേതൃത്വം കൊടുക്കുന്ന നോർത്ത് വെസ്റ്റ് റീജിയന്റെ കമ്മിറ്റിയിൽ നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ്, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബിജു പീറ്റർ, വൈസ് പ്രസിന്റ് കെ.ഡി. ഷാജിമോൻ, ജോയിന്റ് സെക്രട്ടറി പുഷ്പരാജ് അമ്പലവയൽ, ജോയിന്റ് ട്രഷറർ ജോബി സൈമൺ, ആർട്സ് കോർഡിനേറ്റർ രാജീവ്, സ്പോർട്സ് കോർഡിനേറ്റർ ബിനുവർക്കി, മുൻ പ്രസിഡൻറും കലാമേള ഇവന്റ് കോർഡിനേറ്ററുമായ ഷീജോ വർഗ്ഗീസ്, മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം  തുടങ്ങിയവർ ഉൾപ്പെടുന്ന നേതൃത്വം കലാകാരന്മാർക്കും കാണികൾക്കും സ്വീകരണമൊരുക്കാൻ മുൻ നിരയിൽ തന്നെയുണ്ട്.

കലാമേള വേദിയായ ശ്രീദേവി നഗറിലെ അഞ്ചു വേദികളിലും രാവിലെ പത്ത് മണിയോടെ തന്നെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി എട്ട് റീജിയണുകളിൽ നിന്നുള്ള വിജയികൾ മാറ്റുരക്കുന്ന വേദിയായി മാഞ്ചസ്റ്ററിലെ “ശ്രീദേവി നഗർ” മാറുകയാണ്. അത്കൊണ്ട് തന്നെ വാശിയേറിയ മത്സരങ്ങളാണ് ഓരോ വേദികളെയും പുളകിതമാക്കുന്നത്. കാണികളെ പിടിച്ചിരുത്താൻ കഴിയത്തക്ക വിധത്തിൽ മത്സരങ്ങളുടെ നിലവാരങ്ങളിൽ വന്ന മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്. പത്താമത് ദേശീയ കലാമേളയിൽ കരുത്തരായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ മികവിൽ ആതിഥേയരായ നോർത്ത് വെസ്റ്റ് റീജിയൺ ചാമ്പ്യന്മാരാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകളിലാണ്‌ മിഡ്‌ലാൻഡ്‌സ് റീജിയണും. കിരീടം നിലനിർത്താൻ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണും, മേളയിലെ കറുത്ത കുതിരകളാകാൻ സൗത്ത് വെസ്റ്റും. ഇനിയുള്ളത് ആകാംക്ഷയുടെ മണിക്കൂറുകൾ മാത്രം.

യുക്മ കലാമേള മത്സരങ്ങൾ പ്രമുഖ ചാനലായ മാഗ്ന വിഷൻ ലോക മലയാളികൾക്കായി ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more