1 GBP = 106.56
breaking news
- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ...
- ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്.... മേയർ ജെ പി ഖാലിദ് ഹുസെെൻ, കൗൺസിലർ ഉംറാനാ ഫാറൂക്ക്, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ
- ഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥി.
- നനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ്
- മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന അവാർഡ്
- നിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ
- സ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകള്‍ക്ക് വിലക്ക്
സാംസ്കാരിക കേരളത്തിന് അപമാനമാണിത്. …കാരൂർ സോമൻ
- Oct 28, 2019
വാളയാർ എന്നൊരു ദേശം. അവിടുത്തെ ഇടതിങ്ങിയ പച്ചിലച്ചാർത്തുകൾക്കിടയിൽ മാംസം വറ്റിമെലിഞ്ഞ കുറെ പാവപ്പെട്ട ദളിത് ആദിവാസികളുടെ കൊച്ചു കൊച്ചു വീടുകൾ. ദൈനം ദിനം സർവ്വ വേദനകളും കടിച്ചിറക്കി പട്ടിണിയിലും ദാരിദ്ര്യത്തിലും പ്രാണൻ നഷ്ടപ്പെടാത്ത കുറെ മനുഷ്യജന്മങ്ങൾ. അവർക്കിടയിൽ ഇളം പ്രായത്തിലുള്ള പെണ്കുട്ടികളെത്തേടിയെത്തുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ കാട്ടാളന്മാർ. പതിനൊന്നും എട്ടും വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ ഈ കാട്ടാള വർഗ്ഗം അതിക്രൂരമായി കാമമടക്കി കെട്ടിത്തൂക്കിയത് കേട്ടപ്പോൾ അമ്മമാരുടെ മാത്രമല്ല മനുഷ്യനായി പിറന്നവരുടെ കണ്ണുകൾ ഈറനണിയും. ഇപ്പോൾ കേട്ട വാർത്ത ദുഷ്ടജീവികളായ ആ കാട്ടാളന്മാരെ പാലക്കാട് പോക്സോ കോടതി തെളിവില്ലെന്നു പറഞ്ഞു വെറുതെ വിട്ടിരിക്കുന്നു. ഹൃദയം മരവിക്കുന്ന അനുഭവം. കണ്ണും കാതുമില്ലാത്ത നിയമപാലകരെ നിങ്ങൾ കേരളത്തിലെ ഓരോ അമ്മമാരുടെ നെഞ്ചിലാണ് കൂരമ്പുകൾ തറച്ചത്. ആൺ -പെൺകുഞ്ഞുകളെ നൊന്തു പ്രസവിച്ച ഒരമ്മയും നിങ്ങൾക്ക് മാപ്പു തരില്ല. നിങ്ങൾക്ക് പെൺകുഞ്ഞുങ്ങളില്ലേ? ആ വർത്തയറിഞ്ഞു ബോധം മറിഞ്ഞുപോകാത്ത ആ അമ്മയോട് മാപ്പുചോദിക്കുന്നു. ഇരുട്ടുവീണ ആ കുടിലിനുള്ളിൽ ഈ കുട്ടികളുടെ അമ്മ വിങ്ങിപ്പൊട്ടി എത്രയോ ദിനങ്ങൾ നീതിക്കായി വിലപിച്ചു. സ്വന്തം മകളെ പീഡിപ്പിക്കുന്ന ദയനീയ കാഴ്ച്ച കാണാൻ ഇടവന്ന ഒരമ്മയുടെ ധർമ്മസങ്കടം മിഴിനീരോട് കാട്ടുനീതി നടപ്പാക്കിയ കാക്കിക്കുള്ളിലെ പൊലീസിനോട് തുറന്നു പറഞ്ഞിട്ടും കണ്ണു തുറന്നില്ല. നീതി കിട്ടിയില്ല. രണ്ടു പെൺകുട്ടികളും ശാരീരിക പീഡനത്തിന് ഇരയായിയെന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയിട്ടും കുറ്റവാളികളെ രക്ഷപ്പെടാൻ അന്വേഷണസംഘം കൂട്ടുനിന്നു. രണ്ട് പാവപ്പെട്ട പെൺകുട്ടികളെ കെട്ടിത്തൂക്കി കൊന്നിട്ടും ഒരു രാഷ്ട്രീയ പാർട്ടിയോ, വനിതാ കമ്മീഷനോ, മഹിളാ സംഘടനകളോ, പട്ടികജാതി വകുപ്പോ ഇടപെട്ടില്ല. ആ പാവങ്ങൾക്ക് ആരുമില്ല. രാഷ്ട്രീയ പാർട്ടിക്കാരായ കുറ്റവാളികൾ എത്ര വേഗത്തിലാണ് രക്ഷപ്പെട്ടത്. രണ്ടുപേരെയും ബലാത്സംഗത്തിനിരയാക്കി കെട്ടിത്തൂക്കിയ രേഖകൾ, സാക്ഷികൾ ഉണ്ടായിട്ടും കുറ്റവാളികൾ രക്ഷപ്പെട്ടു. പൊലീസിന്റ വിശ്വാസ്യത ഒരിക്കൽ കുടി തകർന്നിരിക്കുന്നു. മുഖ്യമന്ത്രി ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല. പാർട്ടിക്കാരനായാൽ മതി എന്ത് അനീതിയും നടത്താം, ആരെയും വെട്ടി കൊല്ലാം, സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലാം. കേരളത്തിന്റ മുഖം ഭീകരമായിക്കൊണ്ടിരിക്കുന്നത് ആരും തിരിച്ചറിയുന്നില്ല. ഇത്രമാത്രം സ്ത്രീകളെ അപമാനിക്കുന്ന ഒരു സംസ്ഥാനം മറ്റെങ്ങും കാണില്ല. കേരളത്തിന്റ സാംസ്കാരിക പ്രതിച്ഛായക്ക് മങ്ങൽ സംഭവിച്ചിരിക്കുന്നു.
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടുന്നതുപോലെയാണ് ചിലരൊക്കെ വോട്ടുകൾ രേഖപെടുത്തുന്നത്. പാവങ്ങൾ കള്ളും കാശു൦ വാങ്ങി വോട്ടു ചെയ്യും. അതിന്റ ദുരന്തഫലമാണ് വാളയാറിൽ കണ്ടത്. ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളുടെ വേട്ടകളാണ്. ഇരകളാകുന്നത് പാവപ്പെട്ട ജനങ്ങൾ. ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടാനാണ് നമ്മൾ വോട്ടു ചെയ്യുന്നത്. ഇപ്പോൾ സംഭവിക്കുന്നത് ജീവനു പകരം അവർ ജീവനെടുക്കുന്നു. മനുഷ്യ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. ഇവിടെ വേട്ടയാടിയത് വാളയാറിലെ പാവപ്പെട്ട രണ്ടു പെൺകുട്ടികളെയാണ്. വോട്ടുകൾ രേഖപെടുത്തുന്നത് പൗരാവകാശമെങ്കിലും അത് വെല്ലുവിളിക്കാനും പ്രതിഷേധം രേഖപെടുത്താൻകൂടിയുള്ളതാണ്. സമൂഹത്തിൽ സ്ത്രീകളോട് പരാക്രമം കാട്ടുന്നവനും, അവനെ സംരക്ഷിക്കുന്നവനും, കൈക്കൂലിക്കാരനും, കൊള്ളയും കൊലയും നടത്തുന്നവർക്ക് കൂട്ടുനിൽക്കുന്ന ഈ നാട്ടിലെ കാട്ടാളന്മാർക്ക് ഒരിക്കലും വോട്ടു ചെയ്യില്ല എന്ന ദൃഡപ്രതിജ്ഞയെടുത്താൽ നമ്മുടെ പെൺകുട്ടികൾക്ക് മനഃസമാധാനമയി ജീവിക്കാം. ഇല്ലെങ്കിൽ ഇത് ഇനിയും തുടരും. രാജഭരണ കാലങ്ങളിൽ എന്തും ശിരസാ വഹിക്കുന്ന ജനഭക്തന്മാരുണ്ടായിരുന്നു. ആ സ്ഥാനത്തേക്ക് പിന്നീട് നുഴഞ്ഞു കയറിയത് മത രാഷ്ട്രീയമാണ്. അതിന്റ പിന്നിൽ നിഗുഢമായ അജണ്ടകളാണ്. അതൊന്നും പാവപ്പെട്ട ഭക്തജനത്തിനറിയില്ല. കേരളത്തിലെ ചില സമുദായ കൊച്ചു മെത്രാന്മാർ സ്വാർത്ഥ താല്പര്യങ്ങൾ സംരഷിക്കാൻവേണ്ടി മാത്രമാണ് രാഷ്ട്രീയ പാർട്ടികൾക്ക് സ്തുതി പാടുന്നത്. അല്ലാതെ പാവങ്ങൾക്ക് വേണ്ടിയല്ല. അവർക്ക് സ്ഥാനമാനങ്ങൾ കിട്ടാൻ വേണ്ടി മറ്റ് പദ്ധതികൾക്കായി അവർ ഏത് ചെകുത്താന്റെ വേഷവും കെട്ടിയാടും. പാവങ്ങൾ എത്രയോ വോട്ടുകൾ ചെയ്തു. എന്താണ് തിരിച്ചുകിട്ടിയത് എന്നത് പ്രധാന ചോദ്യമാണ്. ഒന്നും കിട്ടിയില്ലെന്ന് സമ്പന്നർ പറയില്ല. അധികാരത്തിൽ വന്ന നൂറിൽ തൊണ്ണൂറു ശതമാനവും മുതാളിമാരും കോടിശ്വരന്മാരുമാണ്.
ജീവിതത്തിൽ പാവങ്ങൾക്കുള്ള അജ്ഞതയാണ് വോട്ടുപെട്ടി നിറച്ചുവിടുന്നത്. നായകനും വില്ലനുമായി വേട്ടക്കാരെ അവർക്കറിയില്ല. നല്ലൊരു ഭരണാധിപന് ഒരു പാവപ്പെട്ടവന്റെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കും. അവരത് ചെയ്യില്ല. അവന്റെ ഉയർച്ച വോട്ട് പെട്ടിക്ക് അപകടമാണ്. ദാരിദ്ര്യത്തിൽ കിടന്നാൽ കള്ളും പണവും വാങ്ങി വോട്ടു ചെയ്യും. കേരളത്തിലെ ജാതി മത രാഷ്ട്രീയക്കാർ നീണ്ട നാളുകളായി ഈ കുതന്ത്ര-വിദ്യകളാണ് പയറ്റികൊണ്ടിരിന്നത്. അതെല്ലാം അരമന രഹസ്യങ്ങളാണ്. തെരെഞ്ഞെടുപ്പിൽ ഓരോ ചിഹ്നങ്ങൾ വാങ്ങി പ്രതിഷ്ട നടത്തി ജാതി മത മന്ദിരങ്ങൾ കയറിയിറങ്ങി വോട്ടുപെട്ടി ദേവനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ തെരഞ്ഞടുപ്പിൽ കുറെ മനുഷ്യരുടെ കണ്ണു തുറന്ന് കണ്ടത്. ഈ തിരിച്ചറിവ് മലയാളിക്കുണ്ടായത് പുസ്തകങ്ങൾ വായിച്ചിട്ടാണോ? സത്യത്തിൽ ഇതാണ് ശരി. അല്ലെങ്കിൽ നേർരേഖ. ജാതി മത മേലാളന്മാർ വോട്ടു ചെയ്യാൻ പറഞ്ഞാൽ അവരുടെ അടിയനൊന്നുമല്ലെന്ന് അവരെ പഠിപ്പിച്ചു. മതമെന്ന മുളകും ജാതിയെന്ന ഉപ്പും പറഞ്ഞാണ് വിശ്വാസികളെ കബളിപ്പിക്കുന്നത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കി വർഗ്ഗിയത-മത വൈരം വളർത്തി, നീതിയെ അനീതിയാക്കി ഭരണത്തിന്റ മഹത്വം പറഞ്ഞുകൊണ്ട് നാം ശ്രെഷ്ടമെന്ന് കരുതുന്ന ജനാധിപത്യത്തെപ്പോലും നിത്യവും കാശൂപ്പു ചെയ്തു കൊണ്ടിരിക്കുന്നതിന്റ അവസാനത്തെ ഉദാഹരണമാണ് രണ്ടു പാവപ്പെട്ട പെൺകുട്ടികളുടെ ദാരുണ മരണം. പാവപ്പെട്ട മനുഷ്യരോട്, സ്ത്രീകളോട് ഒരല്പം ദയ, കാരുണ്യം ആരും കാട്ടാറുണ്ട്. അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടാണ് കുറ്റവാളികൾക്ക് കുടപിടിക്കുന്നത്? ഈ പെൺകുട്ടികളുടെ കേസ് അന്വേഷണത്തിൽ ഏത് ജനപ്രധിനിധിയാണ് ഇടപെട്ടത്? പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും ശമ്പളം പറ്റുന്നവരും രാജകിയ പ്രൗഢിയിൽ ജീവിക്കുന്ന അധികാരികളും തുടരെ തെളിയിച്ചുകൊണ്ടിരിക്കുന്നത് ഈ ജനാധിപത്യം, നിയമം, പോലീസ്, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാം രംഗങ്ങളും ഒരു തട്ടിപ്പ് കേന്ദ്രമെന്ന നിലയിലാണ്. പഠിക്കുന്ന വിദ്യാർത്ഥിക്ക് മാർക്കില്ല. ബുദ്ധിയോ കഴിവോ ഇല്ലാത്തവരുടെ മക്കൾ പഠിക്കേണ്ട. ചോദ്യപേപ്പർ അവന്റെ വീട്ടിലെത്തിക്കൊള്ളും. പാർട്ടിക്കാരന്റെ മക്കൾക്കു തൊഴിലിനും ഒരു പഞ്ഞമില്ല. എവിടെയെങ്കിലും തിരുകികയറ്റിക്കൊള്ളും. കഷ്ടപ്പെട്ട് പഠിച്ചവന് തൊഴിൽ വേണമെങ്കിൽ പാർട്ടിക്കാരന് ലക്ഷങ്ങൾ കോഴ കൊടുക്കണം. ഓരോരുത്തർ ഭരണത്തിൽ വരുമ്പോൾ യോഗ്യതയില്ലാത്തവരെ പോലീസ് അടക്കം ഓരോരോ സ്ഥാപനങ്ങളിൽ പാർട്ടികളുടെ കാവൽക്കാരായി തിരുകിക്കയറ്റി അവരുടെ പ്രാതിനിധ്യ൦ വർദ്ധിപ്പിക്കുന്നു. ഇത് ജനാധിപത്യമല്ല ഫാസിസ്റ്റു-ബൂർഷ്വ വ്യവസ്ഥിതിയാണ്. ഇന്ത്യയിലെ യൂവജനങ്ങൾ എത്രനാൾ ഇത് കണ്ട് നില്കും? ഇത് സാഹിത്യ രംഗത്തും കാണുന്ന കാര്യമാണ്. കോടിയുടെ നിറം നോക്കി പദവികളും പുരസ്കാരങ്ങളും നൽകുക. മനുഷ്യ ജീവിതത്തിന് ശാന്തിയും സമാധാനവും നൽകാതെ ജനത്തിന്റ നികുതി പണംകൊണ്ട് സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്താൽ അതൊരു അപൂർവ കാര്യമായി വിളിച്ചുകൂവുന്ന ഭീരുക്കൾ. നീതിയ അനീതിയാക്കിയ രണ്ടു പെൺകുട്ടികളുടെ കാട്ടിയ നീതിനിഷേധം വികസിത രാജ്യങ്ങളിലൊ ഗൾഫ് രാജ്യങ്ങളിലൊ നടക്കില്ല. അതോടെ മരണംവരെ അധികാരത്തിലിരിക്കുന്ന മതിയും കൊതിയും തീരും. ഇരുമ്പഴിയെണ്ണും. മാത്രവുമല്ല. ജനങ്ങൾ മുക്കാലിൽ കെട്ടിയടിക്കാനും മടിക്കില്ല. ദളിതരും ആദിവാസികളും ആരുടെയും ചുമട്ടു കഴുതകളല്ല. ഈ കേസ് അട്ടിമറിച്ചവരെ വനവാസത്തിനായ്ക്കണം. ഒരമ്മക്കുണ്ടായ നഷ്ടം നികത്താൻ കുറ്റവാളികളെ തടവറയിലേക്ക് വിടുകയാണ് വേണ്ടത്. ഈ കേസ് ഒരു ഉന്നത ഏജൻസിയെകൊണ്ട് അന്യോഷിപ്പിക്കാനും ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കാനും സർക്കാർ മുന്നോട്ട് വരണം.
കേരളത്തിലെ സാഹിത്യ സാംസ്കാരിക നായകന്മാരെ നിങ്ങൾ ഏത് വനത്തിലാണ് കൂടുകെട്ടിയിരിക്കുന്നത്? ഈ ശ്മശാന മണ്ണിലേക്ക് ഒന്ന് പറന്നു വരൂ. താളം തെറ്റി ജീവിക്കുന്ന ഈ കാട്ടാളന്മാരേ ഒന്ന് കാണു. ആധുനിക സംസ്കാരത്തിന്റ അപ്പോസ്തോലമാർ ജീവിക്കുന്ന മണ്ണിലാണ് പാവം പെൺകുട്ടികളുടെ മാനം അപഹരിക്കപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും. ഒരു കാട്ടാളൻ ഇണക്കിളികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയപ്പോൾ അത് കണ്ടു നിന്ന വാൽമീകി മഹർഷിയുടെ ഹൃദയം പിടഞ്ഞു. അദ്ദേഹത്തിന്റ ഭാരതമണ്ണിലെ അനീതിക്കതിരെ പുറത്തു വന്ന ആദ്യ കവിത “മാ നിഷാദ” ഇന്നുള്ളവരെ ആ കവിത പുച്ഛത്തോടെ നോക്കുന്നു. വന്യമൃഗങ്ങളെ ഇരതേടാൻ വരുന്ന കാട്ടാളന്മാർ, അല്ലെങ്കിൽ മത രാഷ്ട്രീയ രക്ഷകരായി വരുന്നവർ ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലും കുരകളിലും വഞ്ചനയും ചതിയും ബലാത്സംഗവും നടത്തി പാവങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നു. അവർക്ക് രക്ഷകരായി മത രാഷ്ട്രീയം നിയമങ്ങളെ കാറ്റിൽ പറത്തുന്ന. വാൽമീകി മഹർഷിയുടെ കാലത്തു കാട്ടുജീവികളെ വേട്ടയാടി ജീവിച്ച ഈ കാട്ടാള വംശ പരമ്പര കേരളത്തിലെത്തിയത് നവീന ശിലായുഗത്തിലെന്ന് പലരും വിശ്വസിക്കുന്നു. വാൽമീകി മഹർഷിയുടെ കാലത്തു ഒരു ഇണക്കിളിയുടെ ജീവൻ നഷ്ടപ്പെട്ടെങ്കിൽ ഇവിടെ രണ്ട് ഇണക്കിളികളുടെ ജീവനാണ് തൊണ്ടയിൽ ഘനീഭവിച്ചു കയറിൽ പിടഞ്ഞു മരിച്ചത്. ഈ തെരഞ്ഞടുപ്പിൽ മത -സമുദായ തല്പരകഷികളെ വലിച്ചെറിഞ്ഞതുപോലെ സാഹിത്യ പ്രതിഭകൾ വലിച്ചെറിയൂ രാഷ്ട്രീയം തരുന്ന താലന്തുകൾ. തലപ്പാവുകൾ. പാവങ്ങൾക്ക് ഒപ്പം ചേരു. സമൂഹത്തിൽ തിന്മ നടപ്പാകുന്നവർക്ക് ഓശാന പാടുന്നത് അവസാനിപ്പിക്കു. സാഹിത്യകാരൻ, കവി, എഴുത്തുകാരൻ പ്രതികരണ തൊഴിലാളിയല്ലെങ്കിലും സമൂഹത്തിൽ കാണുന്ന ജീർണ്ണതകളെ എത്ര നാൾ കണ്ടുകൊണ്ടിരിക്കും. ഈ അടുത്ത കാലത്തു എം.ടി. വാസുദേവൻ നായർ പറഞ്ഞു. എഴുത്തുകാരൻ സമൂഹത്തിൽ കാണുന്ന അനീതികളെ ചോദ്യം ചെയ്യുന്നവനാണ്. ഈ കൂട്ടർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. മണ്മറഞ്ഞ പ്രതിഭാധനന്മാർ പ്രതികരിക്കുന്നവരായിരിന്നു. മത രാഷ്ട്രീയ ആൾദൈവങ്ങളിൽ നിന്നും അവർ വളരെ അകലം പാലിച്ചവരാണ്. ആത്മാഭിമാനമുള്ള സാഹിത്യകാരൻ ആരുടെയും അടിമയായി ജീവിക്കുന്നവനല്ല. (www.karoorsoman.net).
Latest News:
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ...
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് (04-01-25) വിഥിൻഷോ...Associationsബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്.... മേയർ ജെ പി ഖാലിദ് ...
ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ നേതൃത്വത്തിൽ (BMCA ) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോ...Associationsഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇ...
യുകെയിലെ ഏറ്റവും പ്രബലമായ മലയാളി അസോസിയേഷനു കളിൽ ഒന്നായ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബി ...Associationsനനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ്
പ്രൗഢോജ്ജ്വലമായ പരിപാടികളോടെ നനീട്ടൻ മലയാളികൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ ...Associationsമനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര...
പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നാലുപേർക്ക്. ഷൂട്ടിംഗ് താരം മനു ഭാക്കർ,...Latest Newsനിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ
ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേ...Latest Newsസ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇ...
സംസ്ഥാനത്ത് സ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ...Breaking News‘എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.ഐ.എം നേതാക്കൾ കൊലവാൾ താഴെവെക്കുക’; കെ.കെ രമ
സിപിഐഎം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയെന്ന...Latest News
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ… മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് (04-01-25) വിഥിൻഷോ ഫോറം സെൻ്ററിൽ നടക്കും. വൈകിട്ട് 3.30ന് രജിസ്ട്രേഷൻ ആരംഭിക്കും. കൃത്യം 4മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പ്രാർത്ഥനാ ഗാനം ജയിൻ ജിൻറിൽ ആലപിക്കും. തുടർന്ന് സെക്രട്ടറി ജിൻറിൽ രാജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. സാന്താക്ലോസ് അപ്പൂപ്പനെ എം എം സി എ കുടുംബം വേദിയിലേക്ക് സ്വാഗതം ചെയ്യും. തുടർന്ന് പ്രസിഡൻറ് സുമേഷ് രാജൻ യോഗം ഉദ്ഘാഘാടനം ചെയ്യും. മുൻ പ്രസിഡൻ്റുമാരായ ഉതുപ്പ്
- ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്…. മേയർ ജെ പി ഖാലിദ് ഹുസെെൻ, കൗൺസിലർ ഉംറാനാ ഫാറൂക്ക്, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ നേതൃത്വത്തിൽ (BMCA ) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് നുവരി 4 ന് ( ഇന്ന്) ബെറി പോളീഷ് സെൻ്ററിൽ നടക്കും. “ജിംഗിൾ ബഞ്ച് 2025” എന്ന് പേരിട്ട ആഘോഷപരിപാടിയിൽ BMCA അവതരിപ്പിക്കുന്ന “സ്നേഹപൂർവും BMCA”എന്ന പദ്ധതി യുടെ ഉൽഘാടനം യുക്മ പബ്ലിക്ക് റിലേഷൻ ഓഫീസർ അലക്സ് വർഗീസ് നിർവ്വഹിക്കും. BMCA യുടെ ലോഗോ പ്രദർശനം ബറി കൗൺസിൽ മേയർ ജെ.പി ഖാലിദ് ഹുസൈൻ നിർവ്വഹിക്കും. ബറി ഈസ്റ്റ് വാർഡ് കൗൺസിലർ
- ഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥി. യുകെയിലെ ഏറ്റവും പ്രബലമായ മലയാളി അസോസിയേഷനു കളിൽ ഒന്നായ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബി സി എം സി) തങ്ങളുടെഇരുപതാമത് വാർഷിക നിറവിൽ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം കൊണ്ടാടുന്നു. 2025 ഡിസംബർ നാല് ശനിയാഴ്ച 1.30നു അസിസ്റ്റന്റ് കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യുന്ന വാർഷികാഘോഷത്തിൽ യുക്മ പ്രസിഡണ്ട് ഡോക്ടർ ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ശ്രീ ജോർജ് തോമസ് സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും
- നനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ് പ്രൗഢോജ്ജ്വലമായ പരിപാടികളോടെ നനീട്ടൻ മലയാളികൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 19ന് കരോൾ നൈറ്റോടു കൂടി ആരംഭിച്ച് 29ന് മ്യൂസിക്കൽ നൈറ്റോടു കൂടെ ആഘോഷങ്ങൾ സമാപിച്ചു. കരോൾ നൈറ്റിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ നിന്നും വിവിധ ഗായകർ ഗാനങ്ങൾ ആലപിച്ചു. സ്നേവിരുന്നും കുട്ടികൾക്ക് സാന്റാ ക്ലോസിന്റെ സമ്മാനദാനവും നടന്നു. മുതിർന്നവരും കുട്ടികൾക്കും ചേർന്ന് കരോൾ പാടി ക്രിസ്റ്മസിനെ വരവേറ്റു. 29 ന് നടന്ന അസ്ത്ര എന്നു പേരിട്ട മ്യൂസിക്കൽ നൈറ്റിൽ അലക്സിന്റെ കീറ്റാർ
- മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന അവാർഡ് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നാലുപേർക്ക്. ഷൂട്ടിംഗ് താരം മനു ഭാക്കർ, ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ്, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് പ്രവീൺകുമാർ എന്നിവർക്കാണ് ഖേൽരത്ന പുരസ്ക്കാരം ലഭിച്ചത്. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ് ലഭിച്ചു. 32 പേരാണ് അർജുന അവാർഡിന് അർഹരായത്.പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും. പാരിസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍
click on malayalam character to switch languages