1 GBP = 106.80
breaking news

ജ്വാല ഇ-മാഗസിൻ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു – നൊബേൽ സമ്മാന ജേതാവ് പീറ്റർ ഹാൻഡ്‌കെ മുഖചിത്രത്തിൽ

ജ്വാല ഇ-മാഗസിൻ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു – നൊബേൽ സമ്മാന ജേതാവ് പീറ്റർ ഹാൻഡ്‌കെ മുഖചിത്രത്തിൽ
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ സാംസ്‌കാരിക വേദി അണിയിച്ചൊരുക്കുന്ന ജ്വാല ഇ-മാഗസിന്റെ അൻപത്തിഅഞ്ചാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി പ്രസിദ്ധീകരണങ്ങളിൽ ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിക്കഴിഞ്ഞ “ജ്വാല”യുടെ ഒക്റ്റോബർ ലക്കം, 2019 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌ക്കാര ജേതാവ് ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്‌കെക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ളതാണ്.
ചിത്രകലയുടെ കാണാപ്പുറങ്ങളെക്കുറിച്ച് വായനക്കാരെ ബോധവാന്മാരാക്കുകയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിലൂടെ ചീഫ് എഡിറ്റർ റജി നന്തികാട്ട്. നിരവധി ആർട്ട് ഗാലറികളും മ്യൂസിയങ്ങളും ശാസ്ത്രീയമായി പരിപാലിക്കപ്പെടുന്ന യു കെ യിൽ, പ്രവേശനം സൗജന്യമായുള്ളിടത്തുപോലും സന്ദർശനം നടത്തുന്നതിൽ നമ്മൾ വളരെ പിന്നിലാണ്. ചിത്രകല പോലുള്ളവയുടെ ആസ്വാദനത്തിലൂടെ മനസിന് ലഭിക്കുന്ന സന്തോഷവും ശാന്തതയും അനുഭവിച്ചു അറിയേണ്ടതുതന്നെയെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് അഭിപ്രായപ്പെടുന്നു.
എഴുത്തുകാർക്ക് വേണ്ടിയുള്ള മനുഷ്യാവകാശ സംഘടനായ പെൻ ഇന്റർനാഷ്ണലിന് വേണ്ടി ന്യൂയോർക്കിലെ അപ്പോളോ തീയറ്ററിൽ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ഈ ലക്കത്തിലെ ഈടുറ്റ രചനകളിൽ ഒന്നാണ്.
പ്രഭാഷണങ്ങളിലൂടെ കേരളയീയ സമൂഹത്തിൽ ചലനം സൃഷ്ടിക്കുന്ന ഡോ.സുനിൽ പി ഇളയിടവുമായി ചന്ദ്രൻ കോമത്ത് നടത്തിയ ദീർഘമായ അഭിമുഖം പ്രഭാഷകന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും അടുത്തറിയാൻ വായനക്കാരനെ സഹായിക്കുന്നു.
“ഉൾക്കടലിന്റെ എഴുത്തുകാരന്റെ ഉൾത്തുടിപ്പുകൾ – ഹൃദ്യമായ ആത്മകഥ” എന്ന പുസ്തക പരിചയ പംക്തിയിൽ ജി. പ്രമോദ്, ഉൾക്കടൽ എന്ന ഒറ്റ കൃതിയിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരനായ ഡോ. ജോർജ്ജ് ഓണക്കൂറിന്റെ ആത്മകഥ ‘ഹൃദയ രാഗങ്ങൾ’ എന്ന കൃതിയെ മനോഹരമായി വിലയിരുത്തുന്നു.
മലയാളത്തിലെ പ്രമുഖ വാരികകളിൽ ചിത്രകാരനായിരുന്ന സി ജെ റോയിയുടെ ചിത്രങ്ങളുടെ അകമ്പടിയോടെ എത്തുന്ന കഥകൾ, പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാർ രചിച്ച ‘കണ്ണൂർ’, യുകെയിലെ എഴുത്തുകാരികളിൽ ഒരാളായ ബീനാ റോയ് എഴുതിയ ‘കൂട്ടത്തിൽ പെടാതെയും ചിലർ’ എന്നീ കവിതകൾ, ജ്വാലയുടെ കാർട്ടൂൺ പംക്തി – സി ജെ റോയിയുടെ ‘വിദേശവിചാരം’ തുടങ്ങി നിരവധി രചനകൾ അടങ്ങിയ ജ്വാല ഇ-മാഗസിന്റെ ഒക്ടോബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more